Lifestyle

സവാള ദീർഘനാൾ ഫ്രഷായിട്ട് വയ്ക്കണോ ഈ കാര്യങ്ങൾ ചെയ്തോളൂ

എല്ലാ വീടുകളിലും വാങ്ങുന്ന ഒന്നാണ് സവാള. എന്നാല്‍ ലാഭത്തില്‍ കുറച്ച് കൂടുതല്‍ വാങ്ങിയാല്‍ ചീഞ്ഞു പോകാന്‍ സാധ്യതയുള്ള ഒന്നു കൂടിയാണ് സവാള. സവാള ചീഞ്ഞു പോകാതിരിയ്ക്കാനും കുറച്ച് കാലം ഫ്രെഷ് ആയി ഇരിയ്ക്കാനും ഇനി പറയുന്ന മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കാവുന്നതാണ്. മറ്റ് പച്ചക്കറികള്‍ പോലെ ഉള്ളി ഒരു കാരണവശാലും ഫ്രിഡ്ജില്‍ വയ്ക്കരുത്. തണുത്ത കാലാവസ്ഥയും ഈര്‍പ്പവും ഉള്ളതിനാല്‍ ഉള്ളി അഴുകാനും മുകളില്‍ ഫംഗസ് വളരാനും സാധ്യത വളരെ കൂടുതലാണ്. ഉണങ്ങിയ, വായുസഞ്ചാരമുള്ള സ്ഥലത്ത് ഉള്ളി സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. Read More…

Healthy Food

തുറന്ന മസാല പാക്കറ്റ് എങ്ങനെ സൂക്ഷിക്കും? ഇങ്ങനെ ചെയ്യാം, വൈറല്‍ വീഡിയോ

പലപ്പോഴും ഒരിക്കല്‍ തുറന്ന മസാല ബോക്സുകള്‍ ശരിയായി സൂക്ഷിക്കുകയെന്നത് വളരെ പ്രശ്നം സൃഷ്ടിക്കാറുണ്ട്. നന്നായി അടച്ചു സൂക്ഷിക്കാന്‍ സാധിച്ചില്ലെങ്കില്‍ അതില്‍ ഗുണവും മണവും നഷ്ടമായി പ്രാണികളും അതില്‍ കടന്നുകൂടും. എന്നാല്‍ ഇത് പരിഹരിക്കുന്നതിനായി ഒരു അടിപൊളി വിദ്യയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം കണ്ടെന്റ് ക്രയേറ്ററായ ശശാങ്ക് അല്‍ഷി.ഈ വീഡിയോ കണ്ടതാവട്ടെ പതിനായിരം പേരാണ്. ഇത് എങ്ങനെ ചെയ്യണമെന്ന് വീഡിയോയില്‍ വിശദമാക്കുന്നുണ്ട്. ആദ്യം തന്നെ ബോക്സിന്റെ ഇരുവശവും എടുത്ത് കളയണം. പിന്നാലെ നീളമുള്ള ഭാഗത്തില്‍ നിന്ന് ഒന്ന് ഉള്ളിലേക്ക് മടക്കുന്നു. Read More…