ലൈന്‍ബസില്‍ സഞ്ചരിക്കുകയും നടന്ന് ഓഫീസില്‍ വരികയും ചെയ്തതിന് ജോലിക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്ന തൊഴിലന്വേഷകന്റെ പോസ്റ്റ് വൈറലാകുന്നു. പൊതുഗതാഗതം എടുത്ത ശേഷം കാല്‍നടയായി എത്തിയതിന്റെ പേരില്‍ മാത്രമാണ് തങ്ങളെ അഭിമുഖത്തില്‍ നിന്ന് പുറത്താക്കിയതെന്ന് ഒരു തൊഴിലന്വേഷകന്‍ റെഡ്ഡിറ്റില്‍ ആരോപിച്ചു.
അഭിമുഖത്തിന് ഇരിക്കുന്നതിന് മുമ്പ് തന്നെ അപ്പോയ്ന്‍മെന്റ് വിഭാഗം മാനേജര്‍ അവരെ ആക്ഷേപിച്ചു. ”നിങ്ങള്‍ പൊതുഗതാഗതം ഉപയോഗിക്കുകയാണെങ്കില്‍ ആരും നിങ്ങളെ ജോലിക്കെടുക്കില്ല” എന്ന തലക്കെട്ടില്‍ യുവാവ് റെഡ്ഡിറ്റില്‍ ഇട്ട വൈറലായ പോസ്റ്റ് നിരവധി ഓണ്‍ലൈന്‍ ഉപയോക്താക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. അഭിമുഖ അനുഭവത്തിന്റെ വിശദാംശങ്ങള്‍ അപേക്ഷകന്‍ പങ്കിട്ടു.
യുവാവ് ഓഫീസ് കെട്ടിടത്തിലേക്ക് നടന്നുവരുന്നത് സിസിടിവിയില്‍ കണ്ടെന്ന് പറഞ്ഞാണ് മാനേജര്‍ സംഭാഷണം ആരംഭിച്ചത്. അയാള്‍ ആദ്യം ചോദിച്ചത് യോഗ്യതയെക്കുറിച്ചല്ല, മറിച്ച് അവര്‍ക്ക് ‘വിശ്വസനീയമായ ഗതാഗതം’ ഉണ്ടോ എന്നതായിരുന്നു. ”ഞാന്‍ പൊതുഗതാഗതം ഉപയോഗിക്കരുതെന്ന് പറഞ്ഞ് അദ്ദേഹം കുറച്ച് മിനിറ്റ് എന്നെ ശല്യപ്പെടുത്തി. ആരും എന്നെ ജോലിക്കെടുക്കില്ല എന്ന് പറഞ്ഞു. കൃത്യസമയത്ത് ഹാജരാകാത്തതിനാല്‍ അത് ഉപയോഗിക്കുന്ന ആളുകളെ അദ്ദേഹം വ്യക്തിപരമായി ഒരിക്കലും നിയമിക്കില്ലെന്നും പറഞ്ഞു. അതിന് ശേഷം ചുവന്ന മുടിയുടെ പേരില്‍ തന്നെ വിമര്‍ശിച്ചു. മാനേജര്‍ അതിനെ ‘അണ്‍പ്രൊഫഷണല്‍’ എന്ന് വിളിച്ചതായി റിപ്പോര്‍ട്ടുണ്ട്. ”ഇന്റര്‍വ്യൂ ചോദ്യങ്ങളൊന്നുമില്ല. ധാരാളം അപേക്ഷകര്‍ ഉണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, കൈ കുലുക്കി, അവസാനിപ്പിച്ചു.” റെഡ്ഡിറ്റ് ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പോസ്റ്റിന്റെ കമന്റ് വിഭാഗത്തില്‍ നിറഞ്ഞു. നിരവധി ഉപയോക്താക്കള്‍ മാനേജരുടെ സമീപനത്തെ അപലപിച്ചു, മറ്റുള്ളവര്‍ ഏകപ ക്ഷീയമായ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള തൊഴില്‍ വിവേചനത്തിന്റെ സമാന അനുഭവങ്ങള്‍ പങ്കിട്ടു. ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടും കമ്പനിയുടെ യോ നിയമന മാനേജറുടെയോ പേര് വെളിപ്പെടുത്തില്ലെന്ന് അപേക്ഷകന്‍ ഫോളോ-അപ്പ് പോസ്റ്റില്‍ വ്യക്തമാക്കി. ‘ഇതൊരു ചെറിയ വ്യവസായമാണ്. പ്രതികാരം ചെയ്യാനില്ലെന്നായിരുന്നു നിലപാട്.