ലഖ്‌നൗ: സർക്കാർ ജോലി ലഭിക്കാത്തതിലുള്ള കടുത്ത മാനസികവിഷമത്തെ തുടർന്ന് 23 വയസുകാരനായ ബിടെക് സ്വർണ മെഡൽ ജേതാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. കാൺപൂർ ഗോവിന്ദ് നഗർ സ്വദേശിയായ ആനന്ദ് ആണ് ജീവനൊടുക്കിയത്. ”പപ്പാ, എന്നോട് ക്ഷമിക്കണം, ഒരു സർക്കാർ ജോലിക്കായി ഞാൻ അമ്പതോളം തവണ ശ്രമിച്ചെങ്കിലും ഒന്നിനും വിജയിക്കാനായില്ല” എന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ 2024-ൽ കാൺപൂരിലെ ഒരു സ്വകാര്യ എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഒന്നാം റാങ്കോടെയാണ് ആനന്ദ് ബിടെക് വിജയിച്ചത്. Read More…
Tag: job
ജോലിയില്ലേ? വിഷമിക്കേണ്ട, വ്യാജ ഓഫീസിലിരുന്ന് ജോലി ചെയ്യുന്നതായി ‘അഭിനയിക്കാം’! പണം നൽകണം
സാമൂഹ്യ അന്തസ്സും പദവിയുമൊക്കെ നിലനിര്‍ത്താനായി മനുഷ്യര്‍ക്ക് സാധാരണഗതിയില്‍ എന്തൊക്കെ ചെയ്യാനാകും? പണം സമ്പാദിച്ച് വലിയ സമ്പത്തുണ്ടാക്കുക, ബിസിനസില്‍ കഠിനാദ്ധ്വാനം ചെയ്യുക, അതുമല്ലെങ്കില്‍ നിശ്ചയദാര്‍ഡ്യത്തോടെ ഒരു ജോലി നേടിയെടുക്കുക ഇതൊക്കെയായിരിക്കും. എന്നാല്‍ ജോലിയുണ്ടെന്ന് മറ്റുള്ളവരെ ധരിപ്പിക്കാനായി അഭിനയത്തിന് കമ്പനികള്‍ക്ക് അങ്ങോട്ട് പണം നല്‍കുന്നത് കേട്ടിട്ടുണ്ടോ? തൊഴിലില്ലായ്മ പെരുകി വരുന്ന ചൈനയില്‍ സ്ഥാപനത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കമ്പനികള്‍ക്ക് അങ്ങോട്ട് പണം നല്‍കി അവരുടെ ഓഫീസില്‍ സ്‌പേസ് വാടകയ്ക്ക്് കണ്ടെത്തുന്ന പ്രവണത കൂടുകയാണ്. ബീജിംഗ്, ഷാങ്ഹായ്, ഷെന്‍ഷെന്‍ എന്നിവിടങ്ങളിലും തായ്യുവാന്‍ പോലുള്ള Read More…
ഗർഭിണിയായ ഭാര്യയെ പരിചരിക്കാൻ 1.2 കോടി രൂപയുടെ ജോലി ഉപേക്ഷിച്ചു ! ‘മറ്റെല്ലാം രണ്ടാമത്തേത്’
ഉയർന്ന ശമ്പളമുള്ള തന്റെ ജോലി ഉപേക്ഷിച്ച് ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാൻ തീരുമാനിച്ചുവെന്ന് പറയുന്ന ഒരു റെഡ്ഡിറ്റ് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വീട്ടിലിരുന്ന് ജോലി ചെയ്ത് ₹1.2 കോടി രൂപ ശമ്പളം വാങ്ങിയിരുന്ന അദ്ദേഹം, ഭാര്യയുടെ ഗർഭകാലത്ത് അവൾക്കൊപ്പം നിൽക്കാൻ വേണ്ടിയാണ് ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചത്. പോസ്റ്റിന്റെ തലക്കെട്ട്, “ഗർഭകാലത്ത് എന്റെ ഭാര്യയെ പരിചരിക്കാൻ വേണ്ടി എന്റെ 1 കോടിയിലധികം ശമ്പളമുള്ള ജോലി ഞാൻ ഉപേക്ഷിച്ചു” എന്നായിരുന്നു. “1.2 കോടി ശമ്പളം, വീട്ടിലിരുന്ന് ജോലി, കൂടാതെ ജയനഗറിൽ ഒരു Read More…
ബസില്‍ സഞ്ചരിച്ച് ഓഫീസില്‍ നടന്നുവന്നു ; ജോലിക്കുള്ള ഇന്റര്‍വ്യൂ വില്‍ പങ്കെടുക്കാന്‍ പോലും സമ്മതി ച്ചില്ല
ലൈന്‍ബസില്‍ സഞ്ചരിക്കുകയും നടന്ന് ഓഫീസില്‍ വരികയും ചെയ്തതിന് ജോലിക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്ന തൊഴിലന്വേഷകന്റെ പോസ്റ്റ് വൈറലാകുന്നു. പൊതുഗതാഗതം എടുത്ത ശേഷം കാല്‍നടയായി എത്തിയതിന്റെ പേരില്‍ മാത്രമാണ് തങ്ങളെ അഭിമുഖത്തില്‍ നിന്ന് പുറത്താക്കിയതെന്ന് ഒരു തൊഴിലന്വേഷകന്‍ റെഡ്ഡിറ്റില്‍ ആരോപിച്ചു. അഭിമുഖത്തിന് ഇരിക്കുന്നതിന് മുമ്പ് തന്നെ അപ്പോയ്ന്‍മെന്റ് വിഭാഗം മാനേജര്‍ അവരെ ആക്ഷേപിച്ചു. ”നിങ്ങള്‍ പൊതുഗതാഗതം ഉപയോഗിക്കുകയാണെങ്കില്‍ ആരും നിങ്ങളെ ജോലിക്കെടുക്കില്ല” എന്ന തലക്കെട്ടില്‍ യുവാവ് റെഡ്ഡിറ്റില്‍ ഇട്ട വൈറലായ പോസ്റ്റ് നിരവധി ഓണ്‍ലൈന്‍ ഉപയോക്താക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. അഭിമുഖ Read More…
മാസത്തില്‍ ഒരാഴ്ച മാത്രം ജോലി; കിട്ടുന്നത് 66 ലക്ഷം; എന്നിട്ടും സന്തോഷമില്ലെന്ന് യുവാവ്
വലിയ അധ്വാനമില്ലാത്ത ജോലിയും നിറയെ പണവും ഉണ്ടെങ്കില്‍ വളരെയധികം സന്തോഷം ജീവിതത്തില്‍ ഉണ്ടാകുമെന്നാണ് പലരുടേയും ചിന്താഗതി. എന്നാല്‍ ഇത് അത്ര ശരിയായ ചിന്താഗതിയല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഒരു യുവാവ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ ഒരു യുവാവ് കുറിച്ച അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. മാസം ഒരാഴ്ച മാത്രമാണ് യുവാവിന് ജോലി ഉള്ളത്. ഒരു മാസത്തെ ജോലി ഒരാഴ്ച കൊണ്ട് തീര്‍ക്കും. വാര്‍ഷിക വരുമാനമായി നേടുന്നത് 80,000 ഡോളറാണെന്നും യുവാവ് റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഏതാണ്ട് 66 ലക്ഷം Read More…
പത്രംഓഫീസിനേക്കാള്‍ സന്തോഷം ചായക്കടയിലുണ്ടോ? ജര്‍ണലിസം ബിരുദധാരിക്ക് ഇഷ്ടം കാന്റീന്‍ ജോലി…!
പത്രപ്രവര്‍ത്തനത്തെക്കാള്‍ സന്തോഷം നല്‍കുന്നത് കാന്റീനിലെ ജോലിയാണോ? ചൈനയിലെ ഒരു ജേണലിസം ബിരുദധാരി ഉയര്‍ന്ന ശമ്പളമുള്ള ജോലി സന്തോഷത്തിന് വേണ്ടി മാറ്റിവെച്ചിട്ട് കാന്റീനില്‍ പണിയെടുക്കുന്നു. കൂട്ടത്തില്‍ പഠിച്ചവര്‍ പ്രതിമാസം 20,000 യുവാന്‍ (ഏകദേശം 2.3 ലക്ഷം രൂപ) ശമ്പളം വാങ്ങുന്ന ജോലി ചെയ്യുമ്പോള്‍ ഈ യുവതി 6,000 യുവാന്‍ (70,000 രൂപ) സമ്പാദിക്കുന്ന ജോലി തെരഞ്ഞെടുത്തു. ജോലിയുടെ സമ്മര്‍ദ്ദവും സംഘര്‍ഷങ്ങളും വെച്ചു നോക്കുമ്പോള്‍ സന്തോഷം മാത്രം മുന്‍ നിര്‍ത്തിയാണ് യുവതിയുടെ തീരുമാനം. പ്രശസ്തമായ പീക്കിംഗ് സര്‍വകലാശാലയില്‍ നിന്ന് 2022-ല്‍ Read More…
മോഷണം പോയ ഐഡി കാര്‍ഡ് ‘പണി’യായി; ക്രിമിനലാണെന്ന് പോലീസ്, ഒരു പണിയും കിട്ടുന്നില്ല
പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘അപരൻ’ എന്ന മലയാളചലച്ചിത്രം ഓര്‍മ്മയില്ലേ? ജയറാം ആദ്യമായി നായകനായി അഭിനയിച്ച ചിത്രം. തന്റെ അതേ രൂപമുള്ള ഒരു ക്രിമിനലിന്റെ ചെയ്തികള്‍മൂലം നിഷ്ക്കളങ്കനായ ഒരു യുവാവിന് വന്നനുഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു. ഇവിടെ സ്വന്തം ഐഡി കാര്‍ഡ് നഷ്ടപ്പെട്ട ഒരു യുവാവിന് ആ ഐഡി കാര്‍ഡ് മൂലം ഒരു ജോലിപോലും കിട്ടാതെ നട്ടംതിരിയുന്ന കഥ ഇതാ. റാമി ബത്തിഖ് എന്ന യുവാവ് ഒരു യാത്രയ്ക്കിടെ ഒന്ന് ഉറങ്ങിപ്പോയി. ഉണര്‍ന്നത് സ്വന്തം പേരില്‍ Read More…
ബോസിനോട് ജോലി വേണ്ടെന്ന് പറയാന്‍ മടി; പകരം നാലു കൈവിരലുകള്‍ മുറിച്ചുമാറ്റി…!
മനുഷ്യര്‍ ‘നോ’ പറയാന്‍ പഠിക്കണമെന്നതിനെ വലിയ കാര്യമായിട്ടാണ് മനശ്ശാസ്ത്രം വിലയിരുത്തുന്നത്. നോ പറയാന്‍ കഴിയാത്ത ലജ്ജാശീലരും മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്നും കരുതുന്നവര്‍ക്ക് വലിയ നഷ്ടങ്ങള്‍ നേരിടേണ്ടി വരും. നോ പറയാനുള്ള മടി കാരണം ഇഷ്ടമില്ലാത്ത ജോലിയില്‍ നിന്നും രക്ഷപ്പെടാന്‍ യുവാവ് സ്വന്തം കയ്യിലെ നാലു വിരലുകള്‍ മുറിച്ചുമാറ്റി. ലജ്ജാശീലനായ ഗുജറാത്തി യുവാവ് ജോലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ബന്ധു കൂടിയായ ബോസിനോട് പറയാനുള്ള മടി കൊണ്ടു ചെയ്തതായിരുന്നു ഈ ഘോരകൃത്യം. ബന്ധുവിന്റെ കമ്പനിയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്ന Read More…
ഇത്ര ചിരി ആവശ്യമില്ല! നിങ്ങളുടെ സൗന്ദര്യം സഹപ്രവര്‍ത്തകരുടെ ഏകാഗ്രത കളയും; വൈറലായി റെഡ്ഇറ്റ് പോസ്റ്റ്
ജോലി എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ ആശിച്ച് മോഹിച്ച് ഒരു ഇന്റര്‍വ്യൂവിന് പോകുമ്പോഴായിരിക്കും തൊടുന്യായങ്ങള്‍ നിരത്തി തൊഴില്‍ നിഷേധിക്കപ്പെടുന്നത്. അതിന് ഒരു തെളിവാണ് അടുത്തിടെ വൈറലായ ഒരു റെഡ്ഇറ്റ് പോസ്റ്റ്. പ്രമുഖ കമ്പനിയുടെ ഹയറിങ് മനേജറായ തന്റെ കസിന്‍ പലരുടെയും ജോലി നിഷേധിക്കുന്നിതിന്റെ കാരണങ്ങളാണ് significant- buy- 4496 എന്ന പ്രൊഫൈലില്‍നിന്നുള്ള ഉപഭോക്താവ് റിക്രൂട്ടിങ് ഹെല്‍ എന്ന കമ്യൂണിറ്റി പേജില്‍ വലിയ ഞെട്ടലോടെ പങ്കിട്ടത്. കാഴ്ചയില്‍ സൗന്ദര്യം കൂടുതലാണ്. ഇത്തരത്തിലുള്ളവരെ എടുത്താല്‍ മറ്റുള്ളവരുടെ ശ്രദ്ധ വ്യതിചലിക്കും. ഉദ്യോഗാര്‍ത്ഥിയുടെ Read More…









