Oddly News

46 വര്‍ഷക്കാലം ഒരുമിച്ച് ജീവിച്ചു ; ഇനി ഒരാളെ ഒറ്റയ്ക്ക് വിടാന്‍ വയ്യ ; സൂയി സൈഡ് പോഡ് തെരഞ്ഞെടുത്തു !

ഒരാള്‍ക്ക് സ്വയം മരണം തെരഞ്ഞെടുക്കാനുള്ള അവസരത്തെപ്പറ്റി ‘സൂയിസൈഡ് പോഡ്’ വന്ന ശേഷം വലിയ ചര്‍ച്ചയാണ് നടന്നു വരുന്നത്. ഒരുമിച്ചു നിറഞ്ഞ ജീവിതം നയിച്ച വ്യക്തികള്‍ക്കും ദമ്പതികള്‍ക്കും, ഒരു പങ്കാളി അസഹനീയമായ കഷ്ടപ്പാടുകള്‍ സഹിക്കുമെന്നോ അല്ലെങ്കില്‍ ഒരു ആത്മമിത്രത്തെ നഷ്ടപ്പെട്ടതിനുശേഷം ഒറ്റയ്ക്ക് തുടരുന്നതിനെക്കുറിച്ചോ ഉള്ള ചിന്ത അസഹനീയമാണ്. അതുകൊണ്ടാണ് നാലരദശകം ഒരുമിച്ച് ജീവിച്ച ബ്രിട്ടീഷ് ദമ്പതികള്‍ ഒരുമിച്ച് ഭൂമിയിലെ ജീവിതം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നത്.

86 കാരനായ പീറ്റര്‍ സ്‌കോട്ട്, വിരമിച്ച ആര്‍എഎഫ് എഞ്ചിനീയറും മുന്‍ നഴ്സായിരുന്ന ഭാര്യ ക്രിസ്റ്റീനും (80) സ്വിറ്റ്സര്‍ലന്‍ഡില്‍ ഇരട്ട ‘ആത്മഹത്യ പോഡ്’ ഉപയോഗിച്ച് ഒരുമിച്ച് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. 46 വര്‍ഷമായി വിവാഹിതരായ ദമ്പതികള്‍, ക്രിസ്റ്റീന് പ്രാരംഭ ഘട്ടത്തില്‍ വാസ്‌കുലര്‍ ഡിമെന്‍ഷ്യ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇരുവരും കടുത്ത തീരുമാനം എടുത്തത്. ഈ അവസ്ഥ നഴ്സിംഗ് ജീവിതത്തില്‍ ക്രിസ്റ്റീന്‍ പലതവണ കാണുകയും ഭയക്കുകയും ചെയ്തിട്ടുള്ളതാണ്. ‘ഞങ്ങള്‍ക്ക് ദീര്‍ഘവും സന്തുഷ്ടവും ആരോഗ്യകരവും സംതൃപ്തവുമായ ജീവിതമുണ്ട്, പക്ഷേ ഇവിടെ ഞങ്ങള്‍ പ്രായമായിരി ക്കുന്നു, അത് നിങ്ങളോട് നല്ല കാര്യങ്ങള്‍ ചെയ്യുന്നില്ല. എന്റെ ശാരീരിക തകര്‍ച്ചയ്ക്ക് സമാന്തരമായി ക്രിസിന്റെ മാനസിക കഴിവുകളുടെ സാവധാന ത്തിലുള്ള അധഃപതന ത്തെ നിരീക്ഷിക്കുക എന്ന ആശയം എനിക്ക് ഭയങ്കരമാണ്.’ പീറ്റര്‍ സ്‌കോട്ട് പറഞ്ഞു.

സമാധാനപരവും വേഗത്തിലുള്ളതുമായ മരണത്തിന് ആള്‍ക്കാരെ സഹായിക്കുന്ന ക്യാപ്സ്യൂള്‍ പോലുള്ള ഉപകരണമായ സാര്‍കോ പോഡ് വഴി മരിക്കാന്‍ ഇക്കാര്യം ചെയ്തു കൊടുക്കുന്ന സ്വിസ്സ് ഓര്‍ഗനൈസേഷനായ ‘ദി ലാസ്റ്റ് റിസോര്‍ട്ടി’ ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. നൈട്രജന്‍ പുറത്തുവിടുകയും ഓക്സിജന്റെ അളവ് കുറയ്ക്കുകയും ചെയ്ത് രോഗികളെ സമാധാനപരമായി മരിക്കാന്‍ അനുവദിക്കുന്ന ഉപകരണം 2019 ലെ വെനീസ് ഡിസൈന്‍ ഫെസ്റ്റിവലില്‍ ആയിരുന്നു ആദ്യമായി വെളിപ്പെടുത്തിയത്. ഒരാളുടെ അവസാന നിമിഷങ്ങളില്‍ ദുരിതം കുറയ്ക്കുന്നതിനും ആശ്വാസം നല്‍കുന്നതിനുമായി രൂപപ്പെടുത്തിയതാണ് ഈ സൂയിസൈഡ് പോഡ്.

Leave a Reply

Your email address will not be published. Required fields are marked *