പെൺകുഞ്ഞ്; നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു: ഡോക്ടറുടെ വീഡിയോ കണ്ട് തീരുമാനം മാറ്റി മാതാപിതാക്കൾ
Posted onAuthorAksaComments Off on പെൺകുഞ്ഞ്; നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു: ഡോക്ടറുടെ വീഡിയോ കണ്ട് തീരുമാനം മാറ്റി മാതാപിതാക്കൾ
ഇന്ത്യ അടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും പെൺകുഞ്ഞുങ്ങൾ ജനിക്കുന്നത് ഐശ്വര്യത്തിന്റെ ഭാഗമല്ലെന്ന് ചിന്തിച്ചു പോന്നിരുന്ന സമൂഹങ്ങൾ നിലനിന്നിരുന്നതായി നമ്മുക്ക് അറിയാം. എന്നാൽ കാലം പുരോഗതി പ്രാപിച്ചതോടെ ഇത്തരം ചിന്താഗതികളിലും അന്ധ വിശ്വാസങ്ങളിലും ഒട്ടനവധി മാറ്റങ്ങൾ വന്നുതുടങ്ങി. എന്നാൽ ഈ കാലഘട്ടത്തിലും ഇതുപോലെയുള്ള വിശ്വാസങ്ങൾ വച്ചു പുലർത്തുന്ന ആളുകൾ ഉണ്ടെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ.
പെൺകുട്ടിയായത് കൊണ്ട് മാത്രം നവജാത ശിശുവിനെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച മാതാപിതാക്കൾക്കെതിരെ ഒരു ഡോക്ടർ പങ്കുവെച്ച വികാരനിർഭരമായ വീഡിയോയാണിത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഡോക്ടർ സുഷമ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനകം മൂന്ന് ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. 21-ാം നൂറ്റാണ്ടിൽ ജീവിച്ചിട്ടും കുടുംബങ്ങൾ തങ്ങളുടെ പെൺമക്കളെ രണ്ടാമതൊന്ന് ആലോചിക്കാതെ ഉപേക്ഷിക്കുന്നത് തുടരുകയാണെന്ന് അതീവ നിരാശയോടെയും നിശ്ചയദാർഢ്യത്തോടെയും കൂടെയാണ് സുഷമ പറയുന്നത്.
“ഇന്നലെയാണ് ഈ കൊച്ചു പെൺകുഞ്ഞിന് ജന്മം നൽകിയത്. ആ അമ്മയുടെ കുഞ്ഞുങ്ങളിൽ മരണത്തെ അതിജീവിച്ച രണ്ടാമത്തെ മകളാണവൾ. ആകെ മൂന്ന് പെൺമക്കളെയാണ് അമ്മ പ്രസവിച്ചത്. ആദ്യം ജനിച്ച പെൺകുഞ്ഞ് മരിച്ചിരുന്നു. ജനിച്ചത് മൂന്നും പെൺകുഞ്ഞുങ്ങളായതോടു കൂടി കുടുംബം തകർന്ന അവസ്ഥയിലായി. ഇക്കാരണങ്ങൾ കൊണ്ട് കുഞ്ഞിന്റെ അച്ഛൻ അവളുടെ അമ്മയെ പോലും വിളിച്ചിട്ടില്ല,” സുഷമ വീഡിയോയിൽ വ്യക്തമാക്കി.
മൂന്നാമതും പെൺകുഞ്ഞു ജനിച്ചപ്പോൾ ആ കുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിക്കാൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. പ്രസവശേഷം ഭാര്യയെ ഒന്ന് കാണാനോ സംസാരിക്കാനോ പോലും ആ ഭർത്താവ് കൂട്ടാക്കിയില്ല.
“അവളുടെ കുടുംബം അവളെ ഉപേക്ഷിച്ചു. ഒരു ഡോക്ടർ, ഒരു അമ്മ, ഒരു മകൾ, ഒരു സ്ത്രീ എന്നീ നിലകളിൽ എനിക്ക് ഇതിൽ ഭയങ്കര വിഷമം തോന്നുന്നു. ഇതാണ് ആളുകളുടെ മാനസികാവസ്ഥ. ഇന്ത്യയ്ക്ക് ഒരു വനിതാ പ്രസിഡൻ്റ് ഉള്ളപ്പോഴും, ഒമ്പത് മാസത്തോളം ബഹിരാകാശത്ത് ചെലവഴിച്ച സുനിത വില്യംസ് ഉള്ളപ്പോഴും ആളുകളുടെ ചിന്താഗതിയിൽ ഒരു മാറ്റവും ഇല്ല. ഈ പെൺകുഞ്ഞ് ഒമ്പത് മാസത്തെ യാത്ര പൂർത്തിയാക്കി എത്തിയതാണ്. അവളും അനന്തമായ ഭാഗ്യത്തോടെയാണ് ജനിച്ചത്, ”സുഷമ കൂട്ടിച്ചേർക്കുന്നു.
കുഞ്ഞിനോട് അനുകമ്പ കാണിക്കണമെന്നുള്ള സുഷമയുടെ അഭ്യർത്ഥന ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, നിരവധി ആളുകളാണ് കുട്ടിയെ ദത്തെടുക്കാനും അർഹമായ സ്നേഹം നൽകാനും തങ്ങൾ തയ്യാറാണെന്ന അതിയായ ആഗ്രഹത്തോടെ രംഗത്തെത്തിയത്. നിരവധി ഉപയോക്താക്കൾ കുടുംബത്തിൻ്റെ പ്രവർത്തനത്തെ വിമർശിച്ച് രംഗത്തെത്തി. മറ്റുള്ളവർ ഇന്ത്യയിൽ മെച്ചപ്പെട്ട ഫോസ്റ്റർ സംവിധാനത്തിൻ്റെ അടിയന്തിര ആവശ്യത്തിന് ഊന്നൽ നൽകി.
തുടർന്ന് ഈ വീഡിയോയ്ക്ക് പിന്നാലെ ഡോക്ടർ പങ്കുവെച്ച മറ്റൊരു വീഡിയോയിൽ പ്രതീക്ഷക്ക് വക നൽകുന്ന ഒരു കാര്യമാണ് ഡോക്ടർ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ആളുകളിൽ നിന്ന് ആയിരക്കണക്കിന് കോളുകളും സന്ദേശങ്ങളും ലഭിച്ചതിനെത്തുടർന്ന് അവർ നവജാതശിശുവിൻ്റെ മാതാപിതാക്കളോട് സംസാരിച്ചത്രേ. ആളുകൾ മകളോടു കാണിക്കുന്ന പിന്തുണയും സ്നേഹവും അനുകമ്പയും കുടുംബത്തെ വളരെയധികം സ്പർശിക്കുകയും ഒടുവിൽ തങ്ങളുടെ തെറ്റിൻ്റെ ഗൗരവം അവർ തിരിച്ചറിയുകയും ചെയ്തു.
കുഞ്ഞിന് വേണ്ടിയെത്തുന്ന നിരവധി കോളുകൾ കുടുംബത്തെ ആശ്ചര്യപെടുത്തി. ഒരു കുഞ്ഞിനായി എത്രപേർ കൊതിക്കുന്നുവെന്നത് കണ്ടപ്പോൾ മാതാപിതാക്കളുടെ കണ്ണുതുറന്നു. തങ്ങൾക്ക് ലഭിച്ച അനുഗ്രഹം മനസ്സിലാക്കി അവർ കണ്ണീർ പൊഴിച്ചു. ഇപ്പോൾ മകളെ സ്നേഹത്തോടെ വീട്ടിലേക്ക് കൊണ്ടുപോകാൻ അവർ തയ്യാറാണ്,” സുഷമ ക്ലിപ്പിൽ പറയുന്നു.ചിലപ്പോൾ, സ്വന്തം മനുഷ്യത്വത്തെക്കുറിച്ച് ആളുകളെ ഓർമ്മിപ്പിക്കാൻ അപരിചിതരുടെ ദയ ആവശ്യമാണ് എന്ന് തെളിയിക്കുകയാണ് ഈ ദൃശ്യങ്ങൾ.
ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാന്ഗണിത ശാസ്ത്ര സൂത്രവാക്യങ്ങൾക്ക് കഴിയുമോ? ഹാർവഡ് ആൻഡ് സ്മിത് സോണിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്സിലെ ജ്യോതി ശാസ്ത്രജ്ഞനും എയ്റോസ്പേസ് എഞ്ചിനീയറുമായ ഡോ വില്ലി സൂൺ ഗണിതശാസ്ത്ര സമവാക്യം ദൈവത്തിന്റെ അസ്തിത്വത്തിന്റെ ആത്യന്തിക തെളിവാകാമെന്ന് അവകാശപ്പെട്ടിരിക്കുകയാണ്. സിദ്ധാന്തത്തിന്റെ കാതല് ഫൈന്ട്യൂണിങ് വാദമാണ്. ലളിതമായി പറയുകയാണെങ്കില് പ്രപഞ്ചത്തിലെ ഭൗതിക നിയമങ്ങള് ജീവനെ പിന്തുണയ്ക്കുന്നതിനായി വളരെ കൃത്യമായി സംയോജിപ്പിച്ചിരിക്കുന്നു. ബുദ്ധിമാനായ ഒരു ഡിസൈനറുടെ അസ്തിത്വത്തിനെ സൂചിപ്പിക്കുന്നതാണ് ഈ സൂക്ഷ്മ ക്രമീകരണമെന്ന് ഡോ സൂണും മറ്റുള്ളവരും വാദിക്കുന്നു. ആന്റ്മാറ്ററിന്റെ അസ്തിത്വം Read More…
ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ നിന്നുള്ള ഒരു യുവതി അപൂർവങ്ങളിൽ അപൂർവമായ പ്രസവത്തിലൂടെ അഞ്ച് ദിവസങ്ങൾക്കിടയിൽ നാല് കുട്ടികൾക്ക് ജന്മം നൽകി. തീർത്ഥങ്കർ മഹാവീർ യൂണിവേഴ്സിറ്റി ആശുപത്രിയിൽ നടന്ന ഈ സങ്കീർണ്ണമായ പ്രസവത്തിലൂടെ രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് ജനിച്ചത്. ശസ്ത്രക്രിയയൊന്നും കൂടാതെ സ്വാഭാവിക പ്രസവത്തിലൂടെയാണ് (നോർമൽ ഡെലിവറി) യുവതി നാല് കുഞ്ഞുങ്ങളെയും പ്രസവിച്ചത് എന്നത് ഡോക്ടർമാരെയും മെഡിക്കൽ വിദഗ്ധരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന ആരോഗ്യസാധ്യതകൾ നിലനിന്നിരുന്ന ഈ ഗർഭകാലം ഡോക്ടർമാർ അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിച്ചിരുന്നത്. മുൻകരുതൽ എന്ന Read More…