Featured Fitness

മീനിനോട് നോ പറയേണ്ട, മീന്‍ കഴിച്ചും ഭാരം കുറയ്ക്കാനുള്ള വഴിയുണ്ട്

കറിവച്ചും പൊരിച്ചുമൊക്കം മീന്‍ കഴിക്കാനായി താല്‍പര്യമില്ലാത്ത ഏതെങ്കിലും മലയാളി കാണുമോ. എന്നാല്‍ ഈ പറയുന്ന മീന്‍ കഴിച്ച് ആരോഗ്യം നിലനിര്‍ത്താനും ഭാരം കുറയ്ക്കാനുമൊക്കെ സാധിക്കും. അതിനായി മിതമായ അളവില്‍ സമീകൃതാഹാരത്തിനൊപ്പം ഇവ ഉള്‍പ്പെടുത്തണം.

മിതമായ അളവില്‍ മത്തി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.100 ഗ്രാമിന് 18 ഗ്രാം പ്രോട്ടീന്‍ മത്തിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. വളരെ കുറച്ച് മാത്രമാണ് ഇതില്‍ കൊഴുപ്പ് അടങ്ങിയിരിക്കുന്നത്. ഇതിലെ അയോഡിന്‍ തൈറോയ്ഡിന്റെ ആരോഗ്യം നിലനിര്‍ത്തുന്നു.

സാല്‍മണിലാണെങ്കില്‍ ഒമേഗ – 3 ഫാറ്റി ആസിഡ് അടങ്ങിയട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കൊഴുപ്പ് സംഭരണം കുറയ്ക്കാനായി സഹായിക്കുന്നു. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടുതല്‍ നേരം വയര്‍ നിറഞ്ഞിരിക്കുന്നതിന് സഹായിക്കുന്നു. വിശപ്പ് കുറയ്ക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനായി സഹായിക്കുന്നു.

അയലയിലും നന്നായി പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അധിക നേരം വയറ് നിറഞ്ഞതായി തോന്നിക്കുന്നു. മൊത്തത്തിലുള്ള കാലറി ഉപഭോഗം കുറയ്ക്കുന്നു. ഇന്‍സുലിന്‍ സംവാദനക്ഷമത മെച്ചപ്പെടുത്തുന്നു. വിറ്റമിന്‍ ഡി ധാരാളം അടങ്ങിയട്ടുണ്ട്.

ട്യൂണയും പ്രോട്ടീന്‍ സമ്പുഷ്ടമായ മീനാണ്. മിക്ക ട്യൂണകളിലും കുറഞ്ഞ അളവിലാണ് കൊഴുപ്പ് അടങ്ങിയിരിക്കുന്നത്. സെലിനിയം ധാരാളമായി അടങ്ങിയിരിക്കുന്നു. തൈറോയ്ഡ് ശരിയായി പ്രവര്‍ത്തിക്കാനായി സഹായിക്കും.ദഹനം നിലനിര്‍ത്തുന്നു.

ട്രൗട്ട് മീനുകള്‍ പോഷകമൂല്യവും രുചിയും അധികമുള്ള മീനാണ്. പലയിടത്തും ഇവയെ വളര്‍ത്താറുണ്ട്. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഒമേഗ- 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനൊക്കെ ഇത് സഹായിക്കും.വിറ്റാമിന്‍ ബി 12 , തുടങ്ങിയവ ഇതില്‍ അടങ്ങിയിരിക്കുന്നു.ഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *