റീനാദത്തയ്ക്കും കിരണ്‍ റാവുവിനും പിന്നാലെ തന്റെ പുതിയ കാമുകിയെ പരിചയപ്പെടുത്തി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ഖാന്‍. തന്റെ
പിറന്നാള്‍ ആഘോഷത്തിന്റെ തലേന്നാണ് ആമിര്‍ ഖാന്‍ ബോംബ് എറിഞ്ഞത്. വ്യാഴാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്‍ നടന്ന അനൗപചാരിക മീറ്റ് ആന്‍ഡ് ഗ്രീറ്റില്‍ തന്റെ ജീവിതത്തെയും കരിയറിനെയും കുറിച്ച് സംസാരിക്കുമ്പോഴാണ് തന്റെ ‘പങ്കാളി’ ഗൗരിയെ പരിചയപ്പെടുത്തിയത്.
ആരാണ് ഗൗരി സ്പ്രാറ്റ് ?
ഗൗരി ബംഗ്ലുരു സ്വദേശിയാണ്. ബംഗ്ലുരുവിൽ സലൂൺ ഉടമയായിരുന്ന റീത്ത സ്പ്രാറ്റിന്റെ മകളായ ഗൗരി . ബ്ലൂ മൗണ്ടൻ സ്കൂളിലായിരുന്നു പഠനം. 2004 ൽ ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ആർട്സിൽ നിന്ന് എഫ്ഡിഎ സ്റ്റൈലിംഗ് & ഫോട്ടോഗ്രാഫി എന്ന ഫാഷൻ കോഴ്സ് ചെയ്തു. നിലവിൽ മുംബൈയിൽ ഒരു ബിബ്ലന്റ് സലൂൺ നടത്തുകയാണ്.
ഇപ്പോൾ ആമിറിന്റെ പ്രൊഡക്ഷൻ ഹൗസിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നുണ്ടെന്ന് ഗൗരി പറഞ്ഞു. ഗൗരിക്ക് ആറ് വയസ്സുള്ള ഒരു കുട്ടിയുണ്ട്, 25 വർഷമായി ആമിറിനെ അറിയാം. 18 മാസം മുമ്പാണ് അവർ ഡേറ്റിംഗ് ആരംഭിച്ചത്. തന്റെ കുടുംബത്തിനും കുട്ടികൾക്കും അവളെ പരിചയപ്പെടുത്തിയതായി ആമിര്‍ വെളിപ്പെടുത്തി.
ആമിറും ഗൗരിയും ഒരുമിച്ച് ഇരുന്ന് മാധ്യമങ്ങളുമായി സംവദിച്ചു. 25 വര്‍ഷം മുമ്പ് ഇരുവരും കണ്ടുമുട്ടിയതാണ്. എങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടു, പക്ഷേ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീണ്ടും കണ്ടുമുട്ടിയ ശേഷം 18 മാസമായി അവര്‍ ഒരുമിച്ചാണെന്ന് താരം പറഞ്ഞു.
മുമ്പ് വിവാഹിതയായിരുന്ന ഗൗരിക്ക് ആറു വയസ്സുള്ള ഒരു കുട്ടിയുണ്ട്. ഗൗരി എന്ന സ്ത്രീയുമായി ആമിര്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളും റെഡ്ഡിറ്റ് പോസ്റ്റുകളും കഴിഞ്ഞ മാസം മുതല്‍ പ്രചരിച്ചിരുന്നു. ഇപ്പോഴാണ് സ്ഥിരീകരണം വന്നത്.
ആമിര്‍ ആദ്യം വിവാഹം കഴിച്ചത് റീന ദത്തയെയാണ്. അവര്‍ക്ക് മകന്‍ ജുനൈദും മകള്‍ ഇറയും ഉണ്ടായി. തുടര്‍ന്ന് അദ്ദേഹം കിരണ്‍ റാവുവിനെ വിവാഹം കഴിച്ചു. കിരണ്‍റാവുവില്‍ ആമിറിന് ആസാദ് എന്നൊരു മകനുമുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ വേര്‍പിരിഞ്ഞു, പക്ഷേ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്, കഴിഞ്ഞ വര്‍ഷം അദ്ദേഹം അവരുടെ ‘ലാപതാ ലേഡീസ്’ എന്ന സിനിമ ആമിര്‍ നിര്‍മ്മിച്ചു.
തന്റെ ബോളിവുഡ് പദ്ധതികളെക്കുറിച്ച് പറഞ്ഞ ആമിര്‍ സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ശരിയായ തിരക്കഥ വന്നാല്‍ വീണ്ടും ഒന്നിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ആമിറിന് 60 വയസ്സ് തികഞ്ഞിരിക്കുകയാണ്. താരേ സമീൻ പറിന്റെ തുടർച്ചയായ സീതാരേ സമീൻ പർ എന്ന ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. ഈ വേനൽക്കാലത്ത് ചിത്രം തിയേറ്ററുകളിൽ എത്തും.