Health

പുരുഷന്മാരിലെ ലൈംഗിക താല്പര്യക്കുറവ്; കാരണങ്ങള്‍ ഇവയാകാം

മനോഹരമായ ദാമ്പത്യത്തിന് ലൈംഗിക ജീവിതത്തിനും പങ്കുണ്ട്. സന്തോഷകരമായ ലൈംഗികാനുഭവത്തിന് പങ്കാളികള്‍ തമ്മിലുള്ള സ്‌നേഹത്തിനും പങ്കുണ്ട്. എന്നാല്‍ അഞ്ച് പുരുഷന്മാരില്‍ ഒരാള്‍ക്കെന്ന തോതില്‍ ലൈംഗിക താല്‍പര്യക്കുറവ് കാണപ്പെടാറുണ്ടെന്നാണ് പറയുന്നത്. സംതൃപ്തമായ ലൈംഗിക ജീവിതത്തെയും കുടുംബജീവിതത്തെയുമെല്ലാം ഇത് പലപ്പോഴും ബാധിക്കാറുണ്ട്. പുരുഷന്മാരുടെ ലൈംഗിക താല്പര്യക്കുറവിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം…..

  • മോശം ജീവിതശൈലി – മോശം ഭക്ഷണക്രമം, വ്യായാമമില്ലാത്ത അലസ ജീവിതശൈലി, പുകവലി, അമിതമദ്യപാനം, ലഹരി മരുന്ന് ഉപയോഗം എന്നിവയെല്ലാം ലൈംഗിക ചോദന ഇല്ലാതാക്കും. ശരിയായ ഉറക്കവും വിശ്രമവും ഇല്ലാത്ത അവസ്ഥയും ലൈംഗിക താല്‍പര്യം കുറയ്ക്കാം.
  • ഹോര്‍മോണ്‍ അസന്തുലനം – പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിന്റെ തോതില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ലൈംഗിക താല്‍പര്യക്കുറവിലേക്ക് നയിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൃഷണങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത ഹൈപോഗൊണാഡിസം എന്ന രോഗം ടെസ്റ്റോസ്റ്റെറോണ്‍ ഉത്പാദനം കുറയ്ക്കും.
  • പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍ – പങ്കാളിയുമായുള്ള വഴക്കും പിണക്കവും ആശയവിനിമയത്തിലെ പ്രശ്‌നങ്ങളുമെല്ലാം രണ്ടു പേര്‍ക്കും ഇടയിലെ മാനസിക അടുപ്പം കുറയ്ക്കും. ഇതും ലൈംഗിക താല്‍പര്യം കുറയ്ക്കാം.സമ്മര്‍ദം കുറയ്ക്കുന്നതും വ്യായാമവും നല്ല ഭക്ഷണക്രമവും ഉള്‍പ്പെടെയുള്ള സജീവ ജീവിതശൈലിയും ലൈംഗിക ചോദന ഉണര്‍ത്താന്‍ സഹായിക്കും.
  • മരുന്നുകള്‍ – വിഷാദത്തിനും രക്തസമ്മര്‍ദത്തിനുമൊക്കെ കഴിക്കുന്ന ചില മരുന്നുകള്‍ ലൈംഗിക താല്‍പര്യം കുറയ്ക്കാറുണ്ട്. റേഡിയേഷന്‍ ചികിത്സയും കീമോതെറാപ്പിയുമൊക്കെ ചെയ്യേണ്ടി വരുന്ന പുരുഷന്മാര്‍ക്കും കായിക താരങ്ങളെ പോലെ അനാബോളിക് സ്റ്റിറോയ്ഡ് എടുക്കുന്നവര്‍ക്കും ലൈംഗിക ചോദന കുറവായിരിക്കും.
  • സമ്മര്‍ദം – മാനസികവും ശാരീരികവുമായ സമ്മര്‍ദവും ടെസ്റ്റോസ്റ്റെറോണിന്റെ തോത് കുറയ്ക്കാറുണ്ട്. ഇതും ലൈംഗിക ചോദന നഷ്ടപ്പെടാന്‍ ഇടയാക്കും.

Leave a Reply

Your email address will not be published. Required fields are marked *