Celebrity

അഡള്‍ട്ട് സൈറ്റിന് വേണ്ടി PhD ഉപേക്ഷിച്ചു, വിദ്യാഭ്യാസ വീഡിയോയുമായി താരം പോണ്‍ഹബ്ബില്‍

അഡള്‍ട്ട് സൈറ്റിന് വേണ്ടി പിഎച്ച്ഡി ഉപേക്ഷിച്ച സരാ ദറിനെ ഓര്‍മ്മയില്ലേ ? ഒണ്‍ലി ഫാന്‍സിലെ മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്ക സ്രഷ്ടാവാകാന്‍ പിഎച്ച്ഡി ഉപേക്ഷിച്ച് അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയ യൂട്യൂബര്‍ സര ദാര്‍ തന്റെ പഠിപ്പിക്കല്‍ വീഡിയോയുമായി നീലച്ചിത്ര വീഡിയോകളുടെ വെബ്‌സൈറ്റായ പോണ്‍ഹബ്ബിലേക്കും.

തന്റെ സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്ത് (സ്‌റ്റെം)പഠിപ്പിക്കല്‍ വീഡിയോകള്‍ മുതിര്‍ന്നവര്‍ക്കുള്ള വീഡിയോ പ്ലാറ്റ്ഫോമുകളിലേക്ക് അപ്ലോഡ് ചെയ്യുകയാണെന്ന് ഇവര്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഒണ്‍ലി ഫാന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തന്റെ ഡോക്ടറേറ്റ് പ്രോഗ്രാം ഉപേക്ഷിച്ചതായി സാറ പ്രഖ്യാപിച്ചിരുന്നു. യൂട്യൂബ്, പോണ്‍ഹബ്ബ് എന്നിവയില്‍ ഒരുപോലെ സ്‌റ്റൈം വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതായും പോണ്‍ഹബില്‍ നിന്ന് കൂടുതല്‍ സമ്പാദിക്കുന്നതായും അവള്‍ ഇപ്പോള്‍ ലിങ്ക്ഡ്ഇന്നിലും എക്‌സിലും പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

”ആളുകള്‍ക്ക് ഇത് അറിയില്ലായിരിക്കാം, പക്ഷേ ഞാന്‍ യൂട്യൂബിലും പോണ്‍ഹബ്ബിലും ഒരേ സ്‌റ്റെം വീഡിയോകള്‍ പ്രസിദ്ധീകരിക്കുന്നു. യൂട്യൂബ് പൊതുവെ കൂടുതല്‍ കാഴ്ചകള്‍ സൃഷ്ടിക്കുമ്പോള്‍, പോണ്‍ഹബ്ബ് പരസ്യവരുമാനം കൊണ്ടുവരുന്നു. 1 ദശലക്ഷം കാഴ്ചകള്‍ക്കുള്ള പരസ്യ വരുമാനം പോണ്‍ഹബ്ബില്‍ ഏകദേശം മൂന്നിരട്ടിയാണ്,” ദര്‍ എഴുതി.

നാല് മാസം മുമ്പ് ന്യൂറല്‍ നെറ്റ്വര്‍ക്കുകളില്‍ അപ്ലോഡ് ചെയ്ത അവളുടെ ഒരു വീഡിയോയ്ക്ക് യൂട്യൂബില്‍ ഒരു ദശലക്ഷത്തോളം കാഴ്ചകളും പോണ്‍ഹബില്‍ 32,000 കാഴ്ചകളും ലഭിച്ചു. കാഴ്ചകളുടെ എണ്ണം കുറവാണെങ്കിലും, പോണ്‍ഹബില്‍ ഒരു ദശലക്ഷത്തിന് 1,000 ഡോളര്‍ നേടിയതായി സാറ അവകാശപ്പെട്ടു, യുട്യൂബില്‍ വെറും 340 ഡോളര്‍ മാത്രമാണ് കിട്ടുന്നതെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *