സോഷ്യല്‍ മീഡിയ സ്റ്റണ്ടിനെന്ന പേരില്‍ വ്യാജവിവാഹമെന്ന പേരില്‍ നടത്തിയ ചടങ്ങ് യഥാര്‍ത്ഥമാണെന്ന് മനസ്സിലാക്കിയ ഓസ്ട്രേലിയന്‍ യുവതി വിവാഹം റദ്ദാക്കി. ഇന്‍സ്റ്റാഗ്രാമില്‍ ആളെ കൂട്ടാന്‍ നടത്തുന്ന ചടങ്ങെന്ന് വിശ്വസിപ്പിച്ച് ഇവരുടെ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സറായിരുന്നു വിവാഹം നടത്തിയത്. എന്നാല്‍ അത് ഒറിജിനല്‍ വിവാഹമാണെന്ന് യുവതി അറിഞ്ഞത് ഒടുവിലായിരുന്നു.
വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു വിധിന്യായത്തില്‍, സ്ത്രീയെ കബളിപ്പിച്ച് വിവാഹം കഴിച്ചുവെന്ന് അംഗീകരിച്ച കോടതി വിവാഹം റദ്ദാക്കി. ഓസ്‌ട്രേലിയയിലായിരുന്നു സംഭവം. 2023 സെപ്റ്റംബറില്‍ ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് പ്ലാറ്റ്ഫോമിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും അവര്‍ താമസിച്ചിരുന്ന മെല്‍ബണില്‍ പരസ്പരം പതിവായി കാണാന്‍ തുടങ്ങി.
ആ വര്‍ഷം ഡിസംബറില്‍ പുരുഷന്‍ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും അവള്‍ സ്വീകരിക്കുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം യുവതി പുരുഷനൊപ്പം സിഡ്നിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു. അതൊരു ‘വൈറ്റ് പാര്‍ട്ടി’ ആയിരിക്കുമെന്നാണ് അയാള്‍ അവളോട് പറഞ്ഞിരുന്നത്. അവിടെ പങ്കെടുക്കുന്നവര്‍ വെള്ള നിറത്തിലുള്ള വസ്ത്രം ധരിക്കുമെന്നും അതിനായി യുവതി ഒരു വെള്ള വസ്ത്രം പായ്ക്ക് ചെയ്യാനും പറഞ്ഞു. അവിടെ അവരെ കൂടാതെ ഫോട്ടോഗ്രാഫര്‍, ഫോട്ടോഗ്രാഫറുടെ സുഹൃത്ത്, ഒരു സെലിബ്രന്റ് എന്നിവരെ ഒഴികെ മറ്റ് അതിഥികളെ കാണാതെ അവള്‍ ഞെട്ടുകയും രോഷാകുലയാകുകയും ചെയ്തു.
“ഇതിനിടയില്‍ അവന്‍ അവന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാനായി ഒരു തമാശ കല്യാണം സംഘടിപ്പിക്കുക യാണെന്ന് പറഞ്ഞു. ഈ സമയത്ത് ഇയാള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 17,000-ത്തിലധികം ഫോളോവേഴ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിവാഹം കോടതിയില്‍ നടന്നാല്‍ മാത്രമേ സാധുതയുള്ളൂവെന്നും അവന്‍ വിശ്വസിപ്പിച്ചു.”
തമാശയാണെന്ന് കരുതി സ്ത്രീയും അവളുടെ പങ്കാളിയും വിവാഹ പ്രതിജ്ഞകള്‍ കൈമാറുകയും ക്യാമറയ്ക്ക് മുന്നില്‍ ചുംബിക്കുകയും ചെയ്തു. രണ്ട് മാസത്തിന് ശേഷം, ഓസ്ട്രേലിയയില്‍ സ്ഥിരതാമസത്തിനുള്ള അപേക്ഷയില്‍ അവനെ ആശ്രിതനായി ചേര്‍ക്കാന്‍ അവളുടെ പങ്കാളി അവളോട് ആവശ്യപ്പെട്ടപ്പോഴാണ് കെണി മനസ്സിലായത്.
സാങ്കേതികമായി അവര്‍ വിവാഹിതരല്ലാത്തതിനാല്‍ തനിക്ക് കഴിയില്ലെന്ന് അവള്‍ പറഞ്ഞപ്പോള്‍, യുവതിയുടെ സാക്ഷ്യമനുസരിച്ച് അവരുടെ സിഡ്നി വിവാഹ ചടങ്ങ് യഥാര്‍ത്ഥമായിരുന്നുവെന്ന് അയാള്‍ വെളിപ്പെടുത്തുകയായിരുന്നു. യുവതി പിന്നീട് അവരുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി. അവരുടെ സിഡ്നി യാത്രയ്ക്ക് ഒരു മാസം മുമ്പ് – അവര്‍ വിവാഹനിശ്ചയം നടത്തുന്നതിന് മുമ്പ് സമര്‍പ്പിച്ച വിവാഹത്തിന്റെ ഒരു അറിയിപ്പ് കണ്ടെത്തി. അതില്‍ അവള്‍ ഒപ്പിട്ടിരുന്നില്ല. 2024 ഒക്ടോബറില്‍ വിവാഹം റദ്ദാക്കി.