Healthy Food

തീറ്റക്കൊതിയന്‍മാര്‍ക്ക്‌ പത്തുകല്‍പനകള്‍

  1. മുപ്പതു വയസുകഴിഞ്ഞാല്‍ ആഹാരത്തില്‍ മിതത്വം പാലിക്കണം. അമിതാഹാരം ഒഴിവാക്കണം.
  2. ഇടയ്‌ക്കിടയ്‌ക്ക് എന്തെങ്കിലും കൊറിക്കുന്ന ശീലം നല്ലതല്ല. വിശക്കുമ്പോള്‍ മാത്രം ആഹാരം കഴിക്കുക.
  3. സമയമെടുത്ത്‌ ആസ്വദിച്ചുവേണം കഴിക്കാന്‍. വലിച്ചുവാരി തിന്നുന്നതു നല്ലതല്ല.
  4. നാല്‍പതു കഴിഞ്ഞാല്‍ ഡോക്‌ടറുമായോ ഡയറ്റീഷനുമായോ ആലോചിച്ച്‌ നിങ്ങള്‍ക്കിണങ്ങുന്ന ആഹാരക്രമം തീരുമാനിക്കണം.
  5. റെഡ്‌മീറ്റ്‌(ആട്‌, പോത്ത്‌, പന്നി), മുട്ടയുടെ മഞ്ഞ ഇവ ഒഴിവാക്കണം.
  6. തൊലി കളഞ്ഞ കോഴി, മീന്‍, മുട്ടയുടെ വെള്ള ഇവ കുഴപ്പമില്ല.
  7. നാര്‌ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക.
  8. നാടന്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ആഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം.
  9. ഒന്നര-രണ്ട്‌ ലിറ്റര്‍ വെള്ളം ഒരു ദിവസം പലസമയത്തായി കുടിക്കണം.
  10. പഞ്ചസാര, ഉപ്പ്‌, കാപ്പി എന്നിവ കുറയ്‌ക്കണം.