Crime

മകനെ വീശീകരിക്കാന്‍ ‘മന്ത്രവാദം’ നടത്തി? അമ്മായിയമ്മ ഗര്‍ഭിണിയെ കൊന്ന് വെട്ടി കഷ്ണങ്ങളാക്കി

മകനെ വശീകരിക്കാന്‍ ‘മന്ത്രവാദം’ ഉപയോഗിച്ചുവെന്നാരോപിച്ച് ഗര്‍ഭിണിയായ മരുമകളെ അമ്മായിയമ്മ കൊലപ്പെടുത്തിയതായി ആരോപണം. പാകിസ്താന്‍കാരിയും ഏഴുമാസം ഗര്‍ഭിണിയുമായ സാരാ ബീബിയാണ് കൊല്ലപ്പെട്ടത്. സുഘ്രന്‍ ബീബി എന്ന് സ്ത്രീയാണ് മരുമകളെ കൊലപ്പെടുത്തിയത്. ഒന്നിലധികം കൂട്ടാളികളുടെ സഹായത്തോടെ ഇവര്‍ കുറ്റകൃത്യം നടത്തുകയും മൃതദേഹം കഷണങ്ങളാക്കി മുറിച്ച് അവശിഷ്ടങ്ങള്‍ പാകിസ്താനിലെ ദസ്‌ക നഗരത്തില്‍ അവശിഷ്ടങ്ങള്‍ വിതറുകയും ചെയ്തു.

പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ അവരുടെ ശരീരഭാഗങ്ങള്‍ മൂന്ന് വ്യത്യസ്ത ബാഗുകളിലായി കണ്ടെത്തി. ‘മന്ത്രവാദം’ നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന സാറയെ താന്‍ സംശയിക്കുന്നതായി തന്റെ കുറ്റസമ്മത മൊഴിയില്‍ സുഘ്രന്‍ ബീബി പറഞ്ഞു. കൂടാതെ, മകന്‍ ഖാദര്‍ അമ്മയ്ക്ക് പകരം സാറയുടെ ബാങ്കില്‍ നേരിട്ട് പണം അയയ്ക്കാന്‍ തുടങ്ങിയിരുന്നു.

‘ഉറങ്ങുകയായിരുന്ന സാറയെ നാലുപേരും ചേര്‍ന്ന് തലയണ കൊണ്ട് ശ്വാസംമുട്ടിച്ചു. അതിനുശേഷം അവര്‍ അവളുടെ മുഖം കത്തിക്കുകയും അവളുടെ ശരീരം ഡസന്‍ കണക്കിന് കഷണങ്ങളാക്കി മുറിക്കുകയും മൂന്ന് ചാക്കുകളിലാക്കി ഒരു അഴുക്കുചാലില്‍ തള്ളുകയും ചെയ്തു. നാലുവര്‍ഷം മുമ്പ് ഖാദിര്‍ അഹമ്മദിനെ വിവാഹം കഴിച്ച സാറയ്ക്ക് മൂന്ന് വയസ്സുള്ള ഒരു മകനുണ്ടായിരുന്നു. ഭര്‍ത്താവിനൊപ്പം സൗദിയിലായിരുന്ന സാറ രണ്ടാഴ്ച മുമ്പാണ് പാകിസ്ഥാനിലേക്ക് മടങ്ങിയത്.

വിദേശത്ത് താമസിക്കുന്നതിനാല്‍ ഖാദറിന്റെ കുടുംബത്തിന് സാറയോട് അസൂയയുണ്ടെന്ന് അവളുടെ പിതാവ് ഷബീര്‍ അഹമ്മദ് അവകാശപ്പെട്ടു. നവംബര്‍ 10 ന് മകളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ചെയ്തതിന് ശേഷം മകളെ കുറിച്ച് ഒന്നും കേട്ടിട്ടില്ലെന്നും ഇയാള്‍ വ്യക്തമാക്കി. സാറ ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളുമായി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി എന്നായിരുന്നു ഭര്‍ത്താവിന്റെ കുടുംബം പറഞ്ഞിരുന്നത്. മകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ മൂലം പിതാവ് പോലീസിന സമീപിക്കുകയായിരുന്നു.

സുഘ്രനെയും മകള്‍ യാസ്മിന്‍, ചെറുമകന്‍ ഹംസ, അകന്ന ബന്ധുവായ നവിദ് എന്നിവരുള്‍പ്പെടെ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. നാലാമത്തെ പ്രതിയായ സുഘ്രന്റെ ബന്ധു അബ്ദുള്ളയെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. നാലുപേരും കൊലപാതകം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.