ജനുവരിയില്‍ അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ചതിന് ശേഷമുള്ള ആദ്യ ദീപോത്സവം ലോകറെക്കോഡിലേക്ക്. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുത്തതും ചിരാത് തെളിച്ചതുമായ ദീപോത്സവം എന്ന ഗിന്നസ് റെക്കോഡാണ പിറന്നത്.
ബുധനാഴ്ച ദീപാവലി ആഘോഷിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് സരയു നദിയുടെ തീരത്ത് ഒത്തുകൂടിയത്. ഈ വര്‍ഷം ജനുവരിയില്‍ അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ചതിന് ശേഷമുള്ള ആദ്യ ദീപോത്സവ ആഘോഷമാണിത്. ഒരേസമയം ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്തതിനൊപ്പം 25,12,585 എണ്ണ വിളക്കുകള്‍ പ്രദര്‍ശിപ്പിച്ചും റെക്കോഡ് നേടി.
സരയൂ നദിയുടെ തീരത്ത് 25 ലക്ഷം ദിയകള്‍ സ്ഥാപിക്കുകയും കത്തിക്കുകയും ചെയ്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വേഷം കെട്ടിയ കലാകാരന്മാര്‍ രഥം വലിക്കുകയും ശ്രീരാമന്റെ അയോധ്യയിലേക്കുള്ള മടങ്ങിവരവിനെ പ്രതീകപ്പെടുത്തുകയും ചെയ്തു.
അവാര്‍ഡുകള്‍ യോഗി ആദിത്യനാഥാണ് ഏറ്റുവാങ്ങിയത്. ശ്രീരാമന്റെയും ലക്ഷ്മണന്റെയും സീതയുടെയും വേഷങ്ങള്‍ അവതരിപ്പിക്കുന്ന കലാകാരന്മാര്‍ക്ക് നേരെ ഹെലികോപ്റ്ററില്‍ നിന്ന് പുഷ്പങ്ങള്‍ ചൊരിഞ്ഞു. അതേസമയം, അയോധ്യ ഭരണകൂടം തന്നെ ദീപോത്സവ പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും ഫൈസാബാദിലെ എംപിയുമായ അവധേഷ് പ്രസാദ് പറഞ്ഞു.