സമൂഹത്തിലെ ഏറ്റവും നിർധനരായ ആളുകൾക്കായി പ്രവർത്തിക്കുന്ന രാജസ്ഥാനിലെ ഭരത്പൂരിലുള്ള ‘മാ മാധുരി ബ്രിജ് വാരിസ് സേവാ സദൻ അപ്നാ ഘർ സൻസ്ഥ’ ലോകത്തിലെ ഏറ്റവും വലിയ വനിതാ അഭയകേന്ദ്രത്തിനുള്ള ഗിന്നസ് ലോക റെക്കോർഡ് നേടി. 3,295 അന്തേവാസികൾക്ക് തണലൊരുക്കിക്കൊണ്ടാണ് ഈ സ്ഥാപിതം സുപ്രധാന നേട്ടം കൈവരിച്ചത്. ഉപേക്ഷിക്കപ്പെട്ടവർക്കും അനാഥർക്കും വീടില്ലാത്തവർക്കും മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും പരിചരണവും പുനരധിവാസവും നൽകുന്ന സ്ഥാപനമാണ് ‘അപ്നാ ഘർ ആശ്രമം’. ഡോ. ബി. എം. ഭരദ്വാജ്, ഡോ. മാധുരി ഭരദ്വാജ് എന്നിവർ ചേർന്ന് Read More…
Tag: Guinness World Record
‘ബോറടി മാറ്റാൻ’ വിമാനത്തിന്റെ ചിറകിലേറി 97-കാരി! ഗിന്നസ് റെക്കോർഡ് തകർത്ത് മുത്തശ്ശി- വീഡിയോ
ചെൽട്ടൻഹാമിൽ നിന്നുള്ള 97-കാരിയായ ബെറ്റി ബ്രൊമേജ്, വിമാനം പറക്കുമ്പോൾ അതിന്റെ ചിറകിൽ നിൽക്കുന്ന ‘വിംഗ് വാക്ക്’ (Wing Walk) വിജയകരമായി പൂർത്തിയാക്കി വീണ്ടും ചരിത്രം കുറിച്ചു. ലോകത്തിൽ ഈ സാഹസിക പ്രവൃത്തി ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന ഗിന്നസ് ലോക റെക്കോർഡ് ഇതോടെ അവർക്ക് ലഭിച്ചു. വർഷങ്ങൾക്ക് മുമ്പ് താൻ തന്നെ സ്ഥാപിച്ച റെക്കോർഡാണ് ബെറ്റി ഇപ്പോൾ പുതുക്കിയിരിക്കുന്നത്. മസ്തിഷ്കാഘാതം (Stroke) വന്ന് ഒരു വർഷ തികയുന്നതിന് മുമ്പാണ് അവർ ഈ അപൂർവ്വ നേട്ടം Read More…
‘മുടിചൂടാമണി’ ഒമ്പതടി, ലോകത്തിലെ ഏറ്റവും നീളമേറിയ മുടിയുമായി ഇന്ത്യക്കാരി – നീളൻ മുടിയുടെ രഹസ്യം നാടൻ കൂട്ടുകൾ!
ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുള്ള വനിത എന്ന ഗിന്നസ് ലോക റെക്കോർഡ് ഇന്ത്യയിലെ ഉത്തരാഖണ്ഡിൽ നിന്നുള്ള രേണു ധരിയാൽ സ്വന്തമാക്കി. 271.50 സെന്റീമീറ്റർ (8 അടി 10 ഇഞ്ച്) നീളമുള്ളതാണ് ഇവരുടെ മുടി. ഏപ്രിലിൽ ഹൽദ്വാനിയിൽ വെച്ചാണ് ഈ റെക്കോർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 257.33 സെന്റീമീറ്റർ എന്ന മുൻ റെക്കോർഡ് മറികടന്നാണ് രേണു ഈ പുതിയ നേട്ടം കൈവരിച്ചത്. അവരുടെ ഈ നേട്ടം ലോക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ക്ഷമയുടെയും സമർപ്പണത്തിന്റെയും പ്രകൃതിദത്ത സൗന്ദര്യത്തിന്റെയും പ്രതീകമായി അവരുടെ നീണ്ട Read More…
വെറുമൊരു പെണ്ണല്ല, ‘അയൺ ലേഡി’! 37 സെക്കൻഡ്, 10 പുരുഷന്മാർ! കരുത്ത് കാട്ടി ഈ വനിത, ലോക റെക്കോർഡ്
അസാമാന്യമായ ശാരീരിക കരുത്തും വേഗതയും പ്രകടിപ്പിച്ചുകൊണ്ട് വെറും 37.44 സെക്കൻഡിനുള്ളിൽ പത്ത് പുരുഷന്മാരെ ഉയർത്തി എറിഞ്ഞ് ഒരു വനിതാ അത്‌ലറ്റ് ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ചു. ജർമ്മൻ സ്ട്രോങ്ങ് വുമൺ ആയ സീന റുപ്പൻതാലാണ് (Sina Ruppenthal) ഈ അത്ഭുതകരമായ നേട്ടം കൈവരിച്ചത്. ഓരോ പുരുഷനെയും വ്യക്തിഗതമായി ഉയർത്തി തന്റെ തോളിലൂടെ പിന്നിലേക്ക് എറിയുകയായിരുന്നു വെല്ലുവിളി. ശാരീരിക കരുത്തിനൊപ്പം കൃത്യമായ ഏകോപനവും സഹിഷ്ണുതയും ആവശ്യമായ ഈ പ്രകടനം മ്യൂണിക്കിൽ നടന്ന ഒരു ടിവി ഷോയ്ക്കിടെയാണ് അരങ്ങേറിയത്. ഈ Read More…
ഏറ്റവും നീളമുള്ള പേരുകാരന്‍, 2,253 മധ്യനാമങ്ങള്‍; ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച ലോറൻസ് വാട്കിൻസ്
ലോകത്തൊരിടത്തുമുള്ള ഒരു തിരിച്ചറിയൽ കാർഡിലും ഉൾക്കൊള്ളിക്കാൻ കഴിയാത്തത്ര നീളമുള്ള ഒരു പേര് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? അസാധ്യമെന്ന് തോന്നുന്നു, അല്ലേ? എന്നാൽ ലോറൻസ് വാട്കിൻസിനെ സംബന്ധിച്ചിടത്തോളം ഇത് അങ്ങനെയല്ല. ബില്ലി എയ്ലിഷിന്റെ (ബില്ലി എയ്ലിഷ് പൈറേറ്റ് ബെയർഡ് ഓ’കോണൽ) അല്ലെങ്കിൽ പാബ്ലോ പിക്കാസോയുടെ (പാബ്ലോ ഡീഗോ ജോസ് ഫ്രാൻസിസ്കോ ഡി പോള ജുവാൻ നെപുമുസെനോ മരിയ ഡി ലോസ് റെമെഡിയോസ് സിപ്രിയാനോ ഡി ലാ സാന്റിസിമ ട്രിനിഡാഡ് റൂയിസ് വൈ പിക്കാസോ) മുഴുവൻ പേരുകൾ ഒരു മൗത്ത്ഫുൾ Read More…
സംഗീതജ്ഞരെ സെക്കൻഡുകൾക്കുള്ളിൽ കേട്ട്; തിരിച്ചറിയും; 6വയസ്സുകാരൻ ശിവൻഖ് ഗിന്നസ് ലോക റെക്കോർഡിൽ
ദുബായിൽ ജനിച്ച തമിഴ് ബാലപ്രതിഭയായ ശിവൻഖ് വരുൺ വരദരാജൻ, വെറും 60 സെക്കൻഡുകൾക്കുള്ളിൽ 16 ക്ലാസിക്കൽ സംഗീതജ്ഞരെ പാട്ടുകേട്ട് തിരിച്ചറിഞ്ഞ് ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ചു. കേവലം ആറു വയസ്സുമാത്രം പ്രായമുള്ള ശിവൻഖ് വരുൺ വരദരാജൻ, പരിചയസമ്പന്നരായ സംഗീതജ്ഞർക്ക് പോലും അസാധ്യമായ ഒരു കാര്യമാണ് ചെയ്തത്. ഇത് സംഗീതത്തിലുള്ള അവന്റെ അസാധാരണമായ ബുദ്ധിയുടെയും ഓർമ്മശക്തിയുടെയും പ്രകടനമാണ്. View this post on Instagram Shared post on Time Youtube embed code ശിവൻഖ് വരുൺ വരദരാജൻ Read More…
120ദിവസം വെള്ളത്തിനടിയില്‍ ജീവിച്ചു; ജര്‍മ്മന്‍കാരന്‍ സ്ഥാപിച്ചത് ഗിന്നസ് റെക്കോഡ്
120 ദിവസം വെള്ളത്തിനടിയില്‍ ജീവിച്ച് ജര്‍മ്മന്‍മാന്‍ ലോകറെക്കോഡ് ഇട്ടു. 59 കാരനായ റൂഡിഗര്‍ കോച്ചാണ് കടലിനടിയിലെ 30 ചതുരശ്ര മീറ്റര്‍ (320 ചതുരശ്ര അടി) വിസ്തീര്‍ണ്ണമുള്ള വീട്ടില്‍ താമസിച്ച് ഗിന്നസ് റെക്കോഡ് കുറിച്ചത്. ജര്‍മ്മന്‍ എയ്റോസ്പേസ് എഞ്ചിനീയറായ കോച്ച് വെള്ളിയാഴ്ച പനാമ തീരത്ത് വെള്ളത്തിനടിയില്‍ സ്ഥാപിച്ച ക്യാപ്സ്യൂളില്‍ 120 ദിവസം പൂര്‍ത്തിയാക്കി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജഡ്ജി സൂസാന റെയ്സിന്റെ സാന്നിധ്യത്തിലാണ് കോച്ച വെള്ളിയാഴ്ച വെള്ളത്തിനടിയില്‍ നിന്നും ഉയര്‍ന്നത്.ഫ്‌ലോറിഡയിലെ ലഗൂണിലെ അണ്ടര്‍വാട്ടര്‍ ലോഡ്ജില്‍ 100 ദിവസം ചെലവഴിച്ച Read More…
രാമക്ഷേത്രം പ്രതിഷ്ഠിച്ചതിന് ശേഷമുള്ള ആദ്യ ദീപോത്സവം; 25,12,585 ചിരാതുകളുമായി ലോകറെക്കോഡിലേക്ക്
ജനുവരിയില്‍ അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ചതിന് ശേഷമുള്ള ആദ്യ ദീപോത്സവം ലോകറെക്കോഡിലേക്ക്. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുത്തതും ചിരാത് തെളിച്ചതുമായ ദീപോത്സവം എന്ന ഗിന്നസ് റെക്കോഡാണ പിറന്നത്. ബുധനാഴ്ച ദീപാവലി ആഘോഷിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് സരയു നദിയുടെ തീരത്ത് ഒത്തുകൂടിയത്. ഈ വര്‍ഷം ജനുവരിയില്‍ അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ചതിന് ശേഷമുള്ള ആദ്യ ദീപോത്സവ ആഘോഷമാണിത്. ഒരേസമയം ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്തതിനൊപ്പം 25,12,585 എണ്ണ വിളക്കുകള്‍ പ്രദര്‍ശിപ്പിച്ചും റെക്കോഡ് നേടി. സരയൂ നദിയുടെ തീരത്ത് 25 ലക്ഷം ദിയകള്‍ Read More…
ഒരാഴ്ച കൊണ്ട് ലോകാത്ഭുതങ്ങള്‍ കണ്ടുതീര്‍ത്തു ; ഈജിപ്തുകാരന്‍ ഈസയ്ക്ക് ലോകറെക്കോഡ്
ലോകാത്ഭുതങ്ങളില്‍ ഒരെണ്ണം കാണുക എന്നത് തന്നെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. അപ്പോള്‍ ലോകത്തിന്റെ പല ഭാഗത്ത് പല ഭൂഖണ്ഡത്തിലായി കിടക്കുന്ന രാജ്യങ്ങള്‍ ഒരാള്‍ ഒരാഴ്ച കൊണ്ട് സന്ദര്‍ശിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഈജിപ്തുകാരന്‍ ഈസ. ഏറ്റവും വേഗത്തില്‍ ലോകാത്ഭുതങ്ങള്‍ സന്ദര്‍ശിച്ച ലോകറെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ ഈജിപ്റ്റുകാരന്‍. 45 കാരനായ മാഗ്ഡി ഈസ പൊതുഗതാഗതം മാത്രം ഉപയോഗിച്ച് 6 ദിവസവും 11 മണിക്കൂറും 52 മിനിറ്റും കൊണ്ട് ഏഴ് അതിശയങ്ങളും കണ്ടുതീര്‍ത്തു. ഈസയുടെ നേട്ടത്തെ അഭിനന്ദിച്ച്, പര്യടനത്തിന്റെ വിശദാംശങ്ങള്‍ ഫീച്ചര്‍ Read More…









