Health

പഞ്ചസാര ഒഴിവാക്കിയതുകൊണ്ടുമാത്രം പ്രമേഹം കുറയില്ല ; ഇക്കാര്യങ്ങളും ശ്രദ്ധിക്കണം

പ്രമേഹം എന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ്. ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നതിനു പുറമെ, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. സ്‌ട്രെസ്സ് കുറയ്ക്കുക, ആരോഗ്യ ഭക്ഷണം ശീലമാക്കുക, മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക, കൊളസ്‌ട്രോള്‍ ഇടയ്ക്കു പരിശോധിക്കുക, വ്യായാമം പതിവാക്കുക തുടങ്ങിയ ശീലങ്ങള്‍ പ്രമേഹം നിയന്ത്രിച്ച് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

വൈറ്റമിന്‍ ബി12 ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് പ്രമേഹത്തോട് പൊരുതാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താനും സഹായിക്കും. പലരും പഞ്ചസാരയുടെ ഉപയോഗം കുറച്ചാല്‍ പ്രമേഹം കുറയുമെന്നാണ് കരുതുന്നത്. എന്നാല്‍ നമ്മള്‍ കഴിയ്ക്കുന്ന മറ്റ് ചില ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കൂടിയ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്…..

  • കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് – കാര്‍ബണേറ്റഡ് പാനീയങ്ങളില്‍ അടങ്ങിയ ഷുഗര്‍ വളരെ കൂടുതലാണ്. രുചി വ്യത്യാസം കൊണ്ട് നാം തിരിച്ചറിയുന്നില്ലെന്നേയുള്ളു. ഇത് ഭക്ഷണക്രമത്തില്‍നിന്ന് ഒഴിവാക്കുക.
  • കാന്‍ഡ് ജ്യൂസ് – കുപ്പിയിലും പാക്കറ്റിലുമാക്കി കിട്ടുന്ന കൃത്രിമ പഴച്ചാറുകളില്‍ അനുവദനീയമായ തോതില്‍ കൂടുതല്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത്തരം കാന്‍ഡ് ജ്യൂസ് പൂര്‍ണമായും ഒഴിവാക്കുക
  • കേക്ക് ടോപ്പിങ് – കേക്കുകള്‍ വീട്ടില്‍ തയാറാക്കിയാലും കടയില്‍ നിന്നു വാങ്ങിയാലും ടോപ്പിങ് ക്രീം കഴിക്കാതിരിക്കുക. ഇതിലാണ് ഏറ്റവുമധികം മധുരം അടങ്ങിയിരിക്കുന്നത്.
  • സിറപ്പുകള്‍ – പഴങ്ങള്‍ സിറപ്പുകളുടെ രൂപത്തില്‍ വിപണിയില്‍ ലഭ്യമാണ്. ഇതില്‍ കൃത്രിമമായി മധുരം ചേര്‍ത്തിരിക്കും. ഇതും പൂര്‍ണമായും ഒഴിവാക്കുക.
  • സാലഡ് ഡ്രസിങ് – സാലഡുകളും മറ്റും അലങ്കരിക്കുന്നതിനു വേണ്ടിയുള്ള സോസുകളില്‍ അമിതമായ അളവില്‍ ഷുഗര്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം അലങ്കാരങ്ങള്‍ സാലഡില്‍ ഒഴിവാക്കുക.