ചെന്നൈ; പ്രണയഭ്യാര്‍ഥന നിരസിച്ചതിന്റെ പ്രതികാരമായി ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ വഴി യുവതിയുടെ വീട്ടിലേക്ക് എണ്‍പതോളം ടാക്സി കാറുകളും നൂറോളം പാഴ്സലുകളും അയച്ച 17കാരന് ആണ്‍കുട്ടി പിടിയിലായി. പാത്രങ്ങളും ഭക്ഷണവും വസ്ത്രങ്ങളും ഡെലിവറി ആപ്ലിക്കേഷനുകള്‍ വഴി പ്രവഹിച്ചപ്പോള്‍ യുവതിയും വീട്ടുകാരും ആദ്യം ഒന്ന് അമ്പരന്നു. അതും എല്ലാം കാഷ് ഓണ്‍ ഡെലിവറി. താന്‍ ഓര്‍ഡര്‍ ചെയ്യാത്തതിനാല്തന്നെ പാഴ്സലുകള്‍ വാങ്ങാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു. ഇതോടെ ഏജന്റുമാരുമായി തര്‍ക്കത്തിലായി. തുടര്‍ന്ന് പോലീസില്‍ അറിയിച്ചതിനു പിന്നാലെ പാഴ്സലുകള്‍ വരുന്നത് നിന്നു.
ഇതുകൊണ്ട് പ്രതികാരം അവസാനിച്ചില്ല. യുവതിയുടെ വീട്ടിലേക്ക് വിവിധ ഓണ്‍ലൈന്‍ ടാക്സി കമ്പനികളുടെ കാറുകള്‍ ബുക്ക് ചെയ്തു. തുടര്‍ന്ന് ടാക്സി ഡ്രൈവറുമാര്‍ വീട് അന്വേഷിച്ചെത്തിയതോടെ കുടുംബം സൈബര്‍ ക്രൈം പോലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിലൊടുവിലാണ് അയല്‍വാസിയായ 17 കാരന് പിടിയിലായത്. ഇയാളുടെ പ്രണയാഭ്യര്‍ഥന യുവതി നിരസിക്കുകയും ശല്യം ചെയ്തതിന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തതിന്റെ പ്രതികാരമായിയാണ് ഇങ്ങനെ ചെയ്തതെന്ന് ആണ്‍കുട്ടി സമ്മതിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.