Oddly News

മഴയായി പൊഴിഞ്ഞു വീണത് നൂറുകണക്കിന് മത്സ്യങ്ങള്‍; ആകാശത്ത് നിന്നും അത്ഭുതക്കാഴ്ച- വീഡിയോ വൈറല്‍

ആലിപ്പഴം പൊഴിയുന്നതിനെ കുറിച്ചൊക്കെ  നമ്മള്‍ കേട്ടിട്ടുണ്ടാകാം. എന്നാല്‍ മീന്‍ മഴയെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ ഇത്തരത്തിലുളള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്.സംഭവം നടന്നത് ഇറാനിലാണ്.

തിങ്കളാഴ്ചയാണ് യസുജ് മേഖലയില്‍ കനത്ത മഴ പെയ്യുന്നതിനിടെ അപൂര്‍വ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഉപയോക്താക്കളെ കൗതുകത്തിലാക്കുകയും ചെയ്തു.ആകാളത്ത് നിന്ന് നിരവധി മത്സ്യങ്ങള്‍ റോഡിലൂടെ പോകുന്ന കാറുകള്‍ക്കിടയിലേക്കും മുകളിലേക്കുമൊക്കെ വീഴുന്നതായി നമ്മുക്ക് വീഡിയോയില്‍ കാണാന്‍ സാധിക്കും.

‘മത്സ്യമഴ’ തന്റെ ഫോണില്‍ പകര്‍ത്തുന്ന വ്യക്തി സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതും കാണാം. ‘ഒരു ചുഴലിക്കാറ്റ് കടലില്‍ നിന്ന് മത്സ്യത്തെ ഉയര്‍ത്തി ആകാശത്തേക്ക് എറിഞ്ഞതാണ് അസാധാരണമായ പ്രതിഭാസത്തിന് കാരണമായതെന്ന് വിശ്വസിക്കപ്പെടുന്നു. പീന്നീട് അവിടെ അവ മഴയായി പെയ്തുവെന്നാണ് ക്യാപ്ഷനില്‍ വ്യക്തമാക്കുന്നത്. ഈ കൗതുകമുണര്‍ത്തുന്ന വീഡിയോ നിരവധി ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട് .

ജലാശയങ്ങളിലൂടെ കടന്നുപോകുന്ന ചുഴലിക്കാറ്റാണ് സാധാരണയായി മത്സ്യമഴയ്ക്ക് കാരണമാകുന്നതാണ് ശാസ്ത്രീയ നിരീക്ഷണം. തടാകമോ സമുദ്രജലമോ ആകട്ടെ, മത്സ്യങ്ങളോടും മറ്റ് ജലജീവികളോടും ചേർന്ന് ജലാശയങ്ങളെ ആഗിരണം ചെയ്യുന്നതിനാൽ അത്തരം ചുഴലിക്കാറ്റുകൾ “വാട്ടർസ്പൗട്ട്” എന്ന് അറിയപ്പെടുന്നു.