ബഹുബലി എന്ന ഒറ്റ ചിത്രം മാത്രം മതി റാണ ദഗ്ഗുബതി എന്ന നടനെ മനസ്സിലാക്കാനായി. തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് റാണ. എന്നാല്‍ എത്ര പേര്‍ക്കറിയാം അദ്ദേഹം ജീവിതത്തില്‍ വലിയ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത വ്യക്തിയാണെന്ന്. ഇന്ന് റാണ ദഗ്ഗുബതി ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിവാജ്യ ഘടകമായി മാറിയത് അദ്ദേഹത്തിന്റെ പല ആരോഗ്യ പ്രശ്നങ്ങളെയും മാറ്റിനിര്‍ത്തിയാണ്.
തന്റെ ആരോഗ്യപ്രശ്നങ്ങള്‍ ഒരിക്കല്‍ അദ്ദേഹം വെളിപ്പെടുത്തിയതോടെയാണ് ആരാധാകൃ അമ്പരന്നത്. കോര്‍ണിയല്‍, വൃക്ക മാറ്റിവയ്ക്കല്‍ എന്നിവ ഉള്‍പ്പെടുന്ന അവസ്ഥകളിലൂടെയാണ് അദ്ദേഹം കടന്നുപോയത്. അദ്ദേഹം ഒരു അഭിമുഖത്തില്‍ തന്റെ വലത് കണ്ണിന് കാഴ്ചയില്ലെന്നും ഇടത് കണ്ണിലൂടെ മാത്രമേ കാണാന്‍ സാധിക്കുവെന്നും വെളിപ്പെടുത്തിയിരുന്നു. ഇന്ന് അദ്ദേഹം ഈ ലോകത്തിനെ നോക്കി കാണുന്നത് മരണം ശേഷം ഒരാള്‍ ദാനം ചെയ്ത കണ്ണിലൂടെയാണ്. എന്നാല്‍ തന്റെ ഈ അവസ്ഥ സ്വപ്നങ്ങള്‍ സാക്ഷാതകരിക്കുന്നതില് നിന്നും അദ്ദേഹത്തെ മാറ്റിനിര്‍ത്തിയില്ല. ഇന്ന് ഇന്ത്യയിലെ തന്നെ മുന്‍നിരയിലുള്ള നടന്മാരില് ഒരാളാണ് റാണ.
‘എനിക്ക് ഒരു കോര്‍ണിയ ട്രാന്‍സ്പ്ലാന്റ് ഉണ്ടായിരുന്നു, എനിക്ക് വൃക്ക മാറ്റിവയ്ക്കല്‍ ഉണ്ടായിരുന്നു. ഞാന്‍ മിക്കവാറും ഒരു ടെര്‍മിനേറ്ററാണ്. അതിനാല്‍, ഞാന്‍ ഇപ്പോഴും അതിജീവിക്കുന്നു, നിങ്ങള്‍ മുന്നോട്ട് പോയാല്‍ മതി’ എന്നായിരുന്നു ഞാന്‍ സ്വയം കരുതിയിരുന്നത്’- അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
രോഗാവസ്ഥ ബാധിച്ചിട്ടും അതില്‍ തളരാതെ സ്വപ്നത്തിനെ മുറുകെ പിടിച്ച് പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറിയ റാണ ദഗ്ഗുബതി സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഹീറോ തന്നെയാണെന്ന് നിഷ്പ്രയാസം പറയാം.