Movie News

വിജയുടെ അവസാന സിനിമ സംവിധാനം ചെയ്യുമോ ; വ്യക്തത വരുത്തി സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വെട്രിമാരന്‍

അസുരന്‍ മുതല്‍ വിടുതലൈ വരെ സാമൂഹികമായും രാഷ്ട്രീയമായും ഏറെ പ്രാധാന്യമുള്ള ശ്രദ്ധേയമായ അനേകം സിനിമകള്‍ ചെയ്തിട്ടുള്ള സംവിധായകന്‍ വെട്രിമാരന്റെ ഓരോ സിനിമയെക്കുറിച്ചും ആരാധകര്‍ക്ക് ആകാംഷയുണ്ട്. സിനിമ അഭിനയം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ പോകുന്ന വിജയ് യുമായി വെട്രിമാരന്‍ കൈകോര്‍ക്കുന്നു എന്ന വാര്‍ത്തയ്ക്ക് വലിയ പ്രധാനം കിട്ടിയതും അതുകൊണ്ടു തന്നെ. എന്നാല്‍ വിജയ് യുമായുള്ള തന്റെ ഒത്തുചേരലിനെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍ക്ക് കൃത്യത വരുത്തിയിരിക്കുകയാണ് വെട്രിമാരന്‍.

തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം ഫെബ്രുവരിയില്‍ വിജയ് തന്റെ അഭിനയ ജീവിതം അവസാനിപ്പിക്കുമെന്നും ചിത്രത്തിലെ അവസാന പ്രോജക്റ്റ് ദളപതി 69 ആയിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ദളപതി 69-നെക്കുറിച്ച് വന്‍ പ്രതീക്ഷകള്‍ ആയിരുന്നു ഉയര്‍ന്നുവന്നത്. ആരാണ് ചിത്രം സംവിധാനം ചെയ്യുമെന്ന് ആരാധകര്‍ ചിന്തിക്കാന്‍ തുടങ്ങി. ദളപതി 69 വെട്രിമാരന്‍ സംവിധാനം ചെയ്യുമെന്നും തെലുങ്ക് സിനിമയില്‍ നിന്നുള്ള ഒരു ജനപ്രിയ പ്രൊഡക്ഷന്‍ ഹൗസ് ഈ പ്രോജക്റ്റ് നിര്‍മ്മിക്കുമെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.

ഒരു പരിപാടിയില്‍ വെച്ചായിരുന്നു വെട്രിമാരന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ചടങ്ങില്‍ വെട്രിമാരനോട് നടന്‍ വിജയ് യുമായി സഹകരിക്കുന്നതിനെക്കുറിച്ചും ദളപതി 69 സംവിധാനം ചെയ്യുമോയെന്നും ചോദിച്ചിരുന്നു. ചോദ്യത്തിന് സംവിധായകന്‍ പെട്ടെന്ന് മറുപടി നല്‍കി. ”ഞങ്ങള്‍ ഒരു കഥയെക്കുറിച്ച് വളരെക്കാലം മുമ്പ് ചര്‍ച്ച ചെയ്തിരുന്നു, എന്നാല്‍ ഇപ്പോള്‍, സിനിമ നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല… ഞങ്ങള്‍ അത് ചെയ്യുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല” വെട്രിമാരന്‍ മറുപടി നല്‍കി.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ദളപതി 69 എന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആയിരിക്കുമെന്ന് പറയപ്പെടുന്നു. നടന്‍ ഇഷ്ടപ്പെട്ട ഒരു രാഷ്ട്രീയ വിഷയം ചലച്ചിത്ര നിര്‍മ്മാതാവ് വിജയ്യോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. 250 കോടിയോളം രൂപയാണ് വിജയ് ചിത്രത്തിനായി പ്രതിഫലം വാങ്ങുന്നതെന്ന് ഒരു ഇംഗ്ലീഷ് മീഡിയ പോര്‍ട്ടല്‍ വ്യക്തമാക്കി. ഇതോടെ തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ എന്ന നേട്ടം വിജയ് സ്വന്തമാക്കും. തമിഴക വെട്രി കഴകം, 2026 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ എന്നിവയിലേക്കാണ് ദളപതി 69 ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം വിജയ് യുടെ പൂര്‍ണ്ണ ശ്രദ്ധ തിരിയാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.