Oddly News

മൃതദേഹത്തെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി; ബ്രിട്ടനില്‍ 30 കാരന്‍ അറസ്റ്റില്‍

മൃതദേഹത്തെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ ലൈംഗിക കുറ്റകൃത്യം ഏറ്റുപറഞ്ഞ 30 കാരനെ ജയിലില്‍ ഇട്ടു. ബ്രിട്ടനില്‍ നടന്ന സംഭവത്തില്‍ ഡാമണ്‍ ടിംഗേ എന്നയാളെയാണ് ജയിലിലിട്ടത്. മാര്‍ച്ച് 17-ന് ഗ്രിംസ്ബിയിലെ ഡയാന രാജകുമാരി ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ കയറിയപ്പോഴാണ് ഇയാള്‍ പിടയിലായത്.

ആദ്യം മോഷണം എന്നാണ് കരുതിയതെങ്കിലും പിന്നീട് മരിച്ചവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി സമ്മതിച്ചു. തിങ്കളാഴ്ച ഹള്‍ ക്രൗണ്‍ കോടതിയില്‍ ഹാജരായപ്പോള്‍, ഇയാള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കയറിയതാണെന്ന് കുറ്റം സമ്മതിച്ചു. കുറ്റകൃത്യം സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്. ഇത്് അടുത്ത ഹീയറിംഗില്‍ ജഡ്ജിയെ സ്വകാര്യമായി കാണിക്കും.

തടവുശിക്ഷ പ്രതീക്ഷിക്കുന്ന കേസില്‍ ജഡ്ജ് ജോണ്‍ താക്കറെ ക്യുസി പ്രതിക്ക് മാനസിക രോഗനിര്‍ണയം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ടിംഗേയുടെ അപകടസാധ്യത അളക്കുന്നതിന് പൊതുജനങ്ങളില്‍ നിന്നും ഒരു റിപ്പോര്‍ട്ടും സമാഹരിക്കും.