Oddly News

ആഡംബരത്തില്‍ അംബാനി നടത്തിയ വിവാഹത്തെ വെല്ലും; 2000 മീറ്റര്‍ ഉയരത്തില്‍ മഞ്ഞുമൂടിയ ആല്‍പ്‌സില്‍ ഒരു വിവാഹം

ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും പ്രീവെഡ്ഡിംഗ് ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും ക്ലിപ്പുകളും ഇപ്പോഴും ഇന്റര്‍നെറ്റില്‍ വൈറലാണ്. ഇന്ത്യയിലെ ഏറ്റവും ആഡംബരപൂര്‍ണ്ണമായ വിവാഹമായി ഇതറിയപ്പെടുന്നു. എന്നാല്‍ അംബാനിയെ വരെ തോല്‍പ്പിച്ച ഒരു കല്യാണമുണ്ട്. റേസര്‍ ഡാരന്‍ ല്യൂംഗും അവന്റെ ലേഡിലവ് ലൂസി ല്യൂങ്ങും തമ്മില്‍ നടന്ന സ്വിറ്റ്സര്‍ലന്‍ഡിലെ സെര്‍മാറ്റിനെ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുത്ത വിവാഹം ആഡംബരം കൊണ്ടും പ്രത്യേകതകള്‍ കൊണ്ടും ഇന്ത്യയില്‍ നടന്ന ആഡംബര വിവാഹത്തെ വെല്ലുന്നതായിരുന്നു.

വിവാഹം ഉയരങ്ങളിലേക്കാണ് കൊണ്ടുപോയത്. കൃത്യമായി പറഞ്ഞാല്‍ 2,727 മീറ്റര്‍ ഉയരത്തില്‍. സ്വിറ്റ്‌സര്‍ലണ്ടിലെ മഞ്ഞുമൂടിയ ആല്‍പ്‌സ് പര്‍വ്വതത്തിലായിരുന്നു വിവാഹം. മനോഹരമായ പുഷ്പ അലങ്കാരങ്ങളാല്‍ ചുറ്റപ്പെട്ട, മഞ്ഞുമൂടിയ മാറ്റര്‍ഹോണിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു വിവാഹം. 2,727 മീറ്റര്‍ ഉയരത്തില്‍ സെര്‍മാറ്റിന്റെ സ്‌കീ ചരിവുകളുടെ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍, ഗംഭീരമായ മാറ്റര്‍ഹോണ്‍ വിവാഹത്തിന് സാക്ഷിയായി. ഫോട്ടോഗ്രാഫര്‍ ഡേവിഡ് ബാസ്റ്റിയാനോനിയാണ് ഈ വിന്റര്‍ വണ്ടര്‍ലാന്‍ഡ് കല്യാണം പകര്‍ത്തിയത്. അദ്ദേഹം വിവാഹത്തിന്റെ ചില ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടു.

ഐ ആം ഫ്ലവര്‍ എന്ന കമ്പനിയാണ് വിവാഹത്തിന്റെ പൂക്കളമൊരുക്കിയത്, ഡിസൈനില്‍ തുടങ്ങി, ഘടനയുടെ വലുപ്പം കണക്കാക്കുക, പൂവിന്റെ തരവും നിറവും തിരഞ്ഞെടുക്കുക, പൂക്കളുടെ എണ്ണം കണക്കാക്കുക തുടങ്ങി വിവാഹത്തിന് വേണ്ടതെല്ലാം തയ്യാറാക്കാന്‍ അവര്‍ക്ക് 40 ദിവസത്തില്‍ താഴെ സമയമേ ഉണ്ടായിരുന്നുള്ളൂ. ‘ഞങ്ങള്‍ സെര്‍മാറ്റില്‍ എത്തിക്കഴിഞ്ഞാല്‍, ഞങ്ങള്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയും മഞ്ഞില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും വേണം, ഞങ്ങള്‍ പോകുമ്പോള്‍ കൊടുങ്കാറ്റ്, മഞ്ഞുവീഴ്ച, മോശം കാലാവസ്ഥ, നെഗറ്റീവ് താപനില എന്നിവയുള്‍പ്പെടെ നിരവധി തടസ്സങ്ങള്‍ നേരിട്ടു.’ അവരുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളിലൊന്നില്‍ ഐ ആം ഫ്ലവര്‍ പരാമര്‍ശിച്ചു.

അതേസമയം, വിവാഹത്തിന്റെ ആശയവും രൂപകല്പനയും ആസൂത്രണവും നടത്തിയത് തെഹിയ നാര്‍വെല്‍ പ്രോഗ്രാംസ് ആണ്. ഇവര്‍ 2022 ല്‍ ഇതേ സ്ഥലത്ത് ഇന്ത്യാക്കാരായ സോനം ബാബാനിയുടെയും നീല്‍ സാംഘ്വിയുടെയും വൈറല്‍ വിവാഹവും ആസൂത്രണം ചെയ്തിട്ടുണ്ട്. വിവാഹം പോലെയുള്ള കാര്യങ്ങള്‍ ഏറ്റവും ആഡംബരത്തോടെ ആഘോഷിക്കാനുള്ള ആവേശം ഇന്ത്യന്‍ ദമ്പതികള്‍ക്കിടയില്‍ വര്‍ധിച്ചുവരികയാണ്.

‘ഇന്നത്തെ ഇന്ത്യന്‍ വിവാഹങ്ങള്‍ വെറുമൊരു വിവാഹമല്ല; ഇവ സ്റ്റാറ്റസ് സിംബലുകളാണ്. ആതിഥേയര്‍ക്ക് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി സ്വയം പ്രദര്‍ശിപ്പിക്കാന്‍ മാത്രം ആഡംബരങ്ങള്‍ ആവശ്യമായി വന്നിരിക്കുന്നു. അത്തരം വിവാഹങ്ങള്‍ക്കുള്ള ബജറ്റ് അഞ്ച് കോടിയിലധികം രൂപയാണ്,’ വിവാഹ ലക്ഷ്വറി വെഡ്ഡിംഗ്‌സിന്റെ സ്ഥാപകന്‍ മൊഹ്സിന്‍ ഖാന്‍ പറഞ്ഞു.

https://www.instagram.com/reel/C5vuv1HMH3n/?utm_source=ig_web_copy_link

https://www.instagram.com/p/C5x4XjxKcME/?utm_source=ig_embed&ig_rid=f52e4629-11b5-4bfc-90d0-df074dcf59a2