Health

ഇഞ്ചി കടിച്ചു രസിക്കാനല്ല; കൊളസ്‌ട്രോള്‍ നിയന്ത്രണത്തിലാക്കും, ഈ ഗുണങ്ങള്‍ അറിഞ്ഞു കഴിയ്ക്കാം

നമ്മുടെയെല്ലാം വീടുകളില്‍ എപ്പോഴും ഉള്ള ഒന്നാണ് ഇഞ്ചി. പല തരത്തിലുള്ള രോഗത്തിനുള്ള മരുന്നാണ് ഇഞ്ചിയെന്ന് തന്നെ പറയാം. ഇതിലെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ വയറിന്റെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കും. വര്‍ഷങ്ങളായി പല രോഗങ്ങള്‍ക്കും ഇഞ്ചി ഉപയോഗിക്കാറുണ്ട്. ജിഞ്ചറോള്‍ ജിഞ്ചര്‍ എന്ന പ്രത്യേക സംയുക്തമുള്‍പ്പെടെയുള്ള ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇഞ്ചി. ഒരു മികച്ച കാര്‍മിനേറ്റീവ് ( കുടല്‍ വാതങ്ങളെ ഉന്മൂലനം ചെയ്യുന്ന ഒരു പദാര്‍ത്ഥം ) കുടല്‍ സ്പാസ്മോലൈറ്റിക് ആയി കണക്കാക്കപ്പെടുന്നു. കറികള്‍ക്ക് രുചിയും മണവും നല്‍കുന്ന ഇഞ്ചി പല തരത്തിലുള്ള ആരോഗ്യഗുണങ്ങളാണ് നല്‍കുന്നത്. ഇഞ്ചിയുടെ കൂടുതല്‍ ഗുണങ്ങള്‍ അറിയാം….

  • ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ – ഇഞ്ചിയില്‍ ജിഞ്ചറോള്‍ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളുണ്ട്. മോളിക്യൂള്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം ഇഞ്ചിയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇഞ്ചി ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വീക്കം കുറയ്ക്കാനും ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് പോലുള്ള അവസ്ഥകളില്‍ നിന്ന് ആശ്വാസം നല്‍കാനും സഹായിക്കും. ഈ അവസ്ഥകളുള്ള വ്യക്തികളില്‍ വേദന കുറയ്ക്കുന്നതിനും സന്ധികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും നിരവധി പഠനങ്ങള്‍ നല്ല ഫലങ്ങള്‍ കാണിക്കുന്നു.
  • കൊളസ്‌ട്രോള്‍ നിയന്ത്രണത്തിലാക്കാന്‍ – കൊളസ്‌ട്രോള്‍ നിയന്ത്രണത്തിലാക്കാന്‍ ഏറെ നല്ലതാണ് ഇഞ്ചി. കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഹൃദ്രോഗത്തിന് കാരണമാകാറുണ്ട്. ഹൃദയത്തെ സംരക്ഷിക്കാനും ഇഞ്ചി സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ് ഇഞ്ചി. ഇഞ്ചിയിട്ട ചായ കുടിക്കുന്നത് പല തരത്തിലുള്ള പ്രശ്‌നങ്ങളെ ഒഴിവാക്കാന്‍ സഹായിക്കും. മിക്ക ആരോഗ്യവിദഗ്ധരും ഇത് പറയാറുണ്ട്.
  • ദഹനം മെച്ചപ്പെടുത്തും – ദഹന സംബന്ധമായ പല പ്രശ്‌നങ്ങളും അകറ്റാന്‍ ഏറെ നല്ലതാണ് ഇഞ്ചി. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയായി ഇഞ്ചി പണ്ടേ ഉപയോഗിച്ചിരുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് ഭക്ഷണം ദഹിപ്പിക്കാന്‍ എടുക്കുന്ന സമയത്തില്‍ ഇഞ്ചി നല്ല സ്വാധീനം ചെലുത്തുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ക്കുന്നത് വയറുവേദന, വയറു വീര്‍ത്തിരിക്കുന്ന തോന്നല്‍, ഓക്കാനം, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്) തുടങ്ങിയ ദഹനപ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാനും ഇഞ്ചി സഹായിക്കും.
  • ആര്‍ത്തവ വേദന കുറയ്ക്കാന്‍ – ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഇഞ്ചി ഏറെ നല്ലതാണ്. ക്രമരഹിതമായ ആര്‍ത്തവമാണെങ്കില്‍ അതികഠിനമായ വേദനയുണ്ടാകുന്നത് സ്വാഭാവികമാണ്. എന്‍ഡോമെട്രിയോസിസ് പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും വേദനയുണ്ടാകാം. ഇത്തരത്തിലെ വേദന കുറയ്ക്കാന്‍ ഏറെ നല്ലതാണ് ഇഞ്ചിയെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.