മതത്തിന്റെ കാര്യത്തില്‍ കടുത്ത യാഥാസ്ഥിതികര്‍ എന്നാണ് ഇറാനെക്കുറിച്ച് പറയാറ്. മതനിയമങ്ങളുമായി ബന്ധപ്പെട്ട് അനേകം പേരെ വധശിക്ഷയ്ക്ക് വിധേയമാക്കുകയും ചാട്ടവാറടി ശിക്ഷയായി നല്കുന്നതുമെല്ലാം അവിടെ പതിവ് സംഭവങ്ങളാണ്. കാര്‍ക്കശ്യത്തിന് പേരുകേട്ട ഇറാനില്‍ ലോകഫുട്ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് 99 ചാട്ടവാര്‍ അടി ശിക്ഷ കിട്ടുമോ എന്നാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ച.
ഇറാനില്‍ നിന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, സ്റ്റാര്‍ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഭാവിയില്‍ ഇറാന് സന്ദര്‍ശിക്കുകയാണെങ്കില്‍ വ്യഭിചാര കുറ്റത്തിന് 99 ചാട്ടവാറടി ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്റെ ടീമായ അല്‍ നാസറും ഇറാനിലെ പെര്‍സെപോളിസും തമ്മിലുള്ള മത്സരത്തിനായി താരം കഴിഞ്ഞ ദിവസം ഇറാനില്‍ എത്തിയിരുന്നു.
കളിക്കാനെത്തിയ താരത്തിന് ഛായാചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരാധകരില്‍ നിന്ന് ഹൃദയംഗമമായ അനേകം സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. ഇതിലൊന്ന് 85 ശതമാനം തളര്‍വാതം ബാധിച്ച് ചലനശേഷി ഭാഗികമായി ഇല്ലാതായി വീല്‍ചെയറില്‍ ഇരുന്ന് കാലുകള്‍ കൊണ്ട് വരയ്ക്കുന്ന ഫാത്തിമ ഹമീമി എന്ന കലാകാരി വരച്ച് സമ്മാനിച്ച ചിത്രമാണ്. സമ്മാനത്തോടുള്ള നന്ദി സൂചകമായി റൊണാള്‍ഡോ ഹമീമിയെ ആലിംഗനം ചെയ്യുകയും കവിളില്‍ ചുംബിക്കുകയും ചെയ്തു ഇറാനിയന്‍ നിയമപ്രകാരം മറ്റൊരുടെ പങ്കാളി മറ്റൊരു സ്ത്രീയെ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് വ്യഭിചാരമായി കണക്കാക്കപ്പെടുന്നു.
ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് 99 ചാട്ടവാറടി ശിക്ഷയ്ക്ക് വിധിച്ചെന്നാണ് വിവരം. അതേ സമയം ക്രിസ്ത്യാനോയുടെ പ്രതിനിധികള്‍ ഇതിനേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മോഡല്‍ ജോര്‍ജിന റോഡ്രിഗസുമായി 2016 മുതല്‍ ഒരുമിച്ച് ജീവിക്കുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് അവരില്‍ രണ്ട് കുട്ടികളുണ്ട്.
അതേസമയം തന്നെ റൊണാള്‍ഡോ തന്റെ പ്രവൃത്തിയില്‍ പശ്ചാത്താപം പ്രകടിപ്പിച്ചാല്‍ ശിക്ഷ റദ്ദാക്കാന്‍ സാധ്യതയുമുണ്ട്. ഒരു ടൂര്‍ണമെന്റിന്റെ നോക്കൗട്ട് റൗണ്ടില്‍ തന്റെ ടീം ഇറാനിയന്‍ ടീമിനെ നേരിടേണ്ടി വരുന്ന സാഹചര്യം ഉണ്ടായാല്‍ റൊണാള്‍ഡോയ്ക്ക് അത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം, ഇത് അദ്ദേഹത്തിന്റെ ഭാവി ഇറാനിലേക്കുള്ള യാത്രയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നു.