Featured Oddly News

‘സൂര്യകോപം’; മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ബഹിരാകാശ ത്ത് വീഴുന്നു; തകര്‍ന്നത് 523 എണ്ണം

ബഹിരാകാശ വിക്ഷേപം സംബന്ധിച്ച കാര്യത്തില്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ഏറ്റവും വലിയ സാറ്റലൈറ്റ് നെറ്റ്വര്‍ക്കുകളില്‍ ഒന്ന് വിന്യസിക്കാനുള്ള ഉത്തരവാദിത്തം ലോണ്‍ മസ്‌ക്കിന്റെ സ്പേസ് എക്സിനാണ്. ആഗോള ബ്രോഡ്ബാന്‍ഡ് കവറേജ് നല്‍കുന്നതിനായി എല്ലാ ആഴ്ചയും പുതിയ സ്റ്റാര്‍ലിങ്കുകളുടെ വിക്ഷേപണം വര്‍ദ്ധിപ്പിക്കുന്നതാണ് ഇതിന് കാരണം.

എന്നാല്‍ അഞ്ച് വര്‍ഷത്തിനിടെ സ്‌പേസ് എക്‌സിന് 500-ലധികം ഉപഗ്രഹങ്ങള്‍ നഷ്ടപ്പെട്ടതായി പുതിയ വിശകലനം വെളിപ്പെടുത്തി. സോളാര്‍ സൈക്കിള്‍ 25-ല്‍ സൂര്യന്റെ കടുത്തചൂടിന്റെ ആഘാതത്തെ ഉപഗ്രഹങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നതാണ് കാരണം. സോളാര്‍ സൈക്കിളിന്റെ കൊടുങ്കാറ്റില്‍ 2020 മുതല്‍ 2024 വരെ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് 523 ഉപഗ്രഹങ്ങള്‍ നഷ്ടപ്പെട്ടു.

സൂര്യന്റെ ഉപരിതലത്തിലെ പ്രവര്‍ത്തനത്തിന്റെ ഉയര്‍ച്ചയും താഴ്ചയും ട്രാക്കുചെയ്യുന്ന 11 വര്‍ഷത്തെ ചക്രമാണ് സൗരചക്രം. സൂര്യന്റെ മാഗ്നറ്റിക് ഫീല്‍ഡ്, സോളാര്‍ ഫ്‌ളേയറുകള്‍, കൊറോണല്‍ മാസ് ഇഷക്ഷന്‍സ്, ബഹിരാകാശ പേടകങ്ങള്‍ക്കും ജിപിഎസിനും പവര്‍ഗ്രിഡുകളും ഉള്‍പ്പെടെ ഭൂമിയെക്കൂടി ബാധിക്കുന്ന ബഹിരാകാശാ കാലാവസ്ഥ എന്നിവയെ ബാധിക്കുന്നതാണ് ഈ ചാക്രികത.

ഈ കാലഘട്ടത്തില്‍ സൂര്യന്‍ ഏറ്റവും സജീവമായി നില്‍ക്കുന്നു. അതുകൊണ്ടു തന്നെ സണ്‍സ്പോട്ട് എണ്ണവും ഈസമയം കൂടുതലും ശക്തമായ സോളാര്‍ ഫ്‌ലെയറുകളും സിഎംഇകളും കൂടുതലായി കാണപ്പെടുകയും ചെയ്യുന്നു.

നാസ ഗൊഡാര്‍ഡ് സ്പേസ് ഫ്‌ലൈറ്റ് സെന്ററിലെ ബഹിരാകാശ ഭൗതികശാസ്ത്രജ്ഞന്‍ ഡെന്നി ഒലിവേരയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ശാസ്ത്രജ്ഞര്‍ സംഭവവികാസങ്ങള്‍ വിശകലനം ചെയ്തു. നിലവിലെ സൗരചക്രത്തിന്റെ തീവ്രമായ സൗരപ്രവര്‍ത്തനം ഇതിനകം സ്റ്റാര്‍ലിങ്ക് റീഎന്‍ട്രികളില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഞങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. 2024 മുതല്‍ തുടങ്ങിയ ചാക്രികതയിലെ വന്‍കിടെ സൗരകൊടുങ്കാറ്റുകള്‍ ഇതിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം ഓര്‍ബിറ്റില്‍ പ്രവേശിച്ച 42 സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റാണ് തകര്‍ത്തത്.

2025 ജനുവരിയില്‍ മാത്രം 120-ലധികം സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുകയും കത്തിനശിച്ച അഗ്‌നിഗോളങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതായി ആകാശത്തിലെ വസ്തുക്കളെ നിരീക്ഷിക്കുന്ന ജ്യോതിശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.