Crime

വിവാഹവാർഷികം: കേക്ക് മുറിച്ചു, 14 മാസം പ്രായമുള്ള കുഞ്ഞിനെ താഴേക്ക് എറിഞ്ഞ് 20- കാരിഅമ്മ ജീവനൊടുക്കി ! കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

ഭർത്താവുമായുണ്ടായ തർക്കത്തെത്തുടർന്ന് ഇരുപതുകാരിയായ യുവതി പതിനാല് മാസം പ്രായമുള്ള മകളെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് താഴേക്ക് എറിഞ്ഞശേഷം തടിയും ചാടി ജീവനൊടുക്കി. വിവാഹ വാർഷിക ദിനത്തിലാണ് ദാരുണ സംഭവം നടന്നത്. റോഷ്നി എന്ന യുവതിയാണ് ചികിത്സയ്ക്കിടെ ഒക്ടോബർ 11-ന് മരിച്ചത്. എന്നാൽ താഴേക്ക് വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. വിവാഹ വാർഷികം കേക്ക് മുറിച്ച് ആഘോഷിച്ചതിന് ശേഷം അത്താഴത്തിന് ശേഷം റോഷ്നിയുടെ സഹോദരി ഇഷ്‌റത്തും ഭർത്താവ് നൂർ ആലമുമായി ശക്തമായ വാക്കുതർക്കം ഉണ്ടಾಯಿತು. തർക്കം Read More…

Oddly News

മാസ്സ് എസ്‌കേപ്പ്’ പൊലീസ് വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി വനിതാ പ്രതിഷേധക്കാർ; വീഡിയോ വൈറൽ!

ഞായറാഴ്ച ശിവാജി പാർക്കിൽ നടന്ന പ്രതിഷേധത്തിനിടയിൽ മുംബൈയിലെ ശിവസേന ഭവന് സമീപമുള്ള പോലീസ് വാഹനത്തിൽ നിന്ന് ഒരു സംഘം സ്ത്രീകൾ ചാടിപ്പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. മുംബൈ പോലീസിന്റെ മാരുതി എർട്ടിഗ വാഹനം നിർത്തിയിട്ടിരിക്കുന്നതും, ഒരു സ്ത്രീ വാതിൽ തുറക്കുന്നതും പിന്നാലെ സ്ത്രീകൾ പുറത്തിറങ്ങി ഓടുന്നതുമാണ് വീഡിയോയിലുള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് മുന്നോടിയായി നിരവധി പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. View this post on Instagram A post shared Read More…

Lifestyle The Origin Story

മലയും കടലും വേര്‍തിരിച്ച് ‘ബ്രാ വേലി’! സഞ്ചാരികള്‍ ബ്രേസിയറുകള്‍ തൂക്കി മടങ്ങുന്നു; തരംഗമായി ‘ബ്രാഡ്രോണ- വീഡിയോ

പാലത്തിന്റെ കൈവരികളിൽ വർണാഭമായ ഷാളുകൾ കെട്ടിയിടുന്നതും താഴുകൾ പൂട്ടി പ്രണയം അടയാളപ്പെടുത്തുന്നതുമെല്ലാം നമുക്ക് പരിചിതമാണ്. എന്നാൽ കടലിനെയും മലനിരകളെയും വേർതിരിക്കുന്നിടത്ത് പല നിറങ്ങളിലും വലുപ്പങ്ങളിലുമുള്ള ബ്രേസിയറുകൾ നിരനിരയായി തൂക്കിയിട്ടിരിക്കുന്ന അപൂർവ്വ കാഴ്ച കണ്ടിട്ടുണ്ടോ! 40 മീറ്ററോളം നീളുന്ന ഈ അതിർത്തി ‘ബ്രാഡ്രോണ’ എന്നാണ് അറിയപ്പെടുന്നത്. ന്യൂസീലൻഡിലെ ക്വീൻസ്ടൗണിനും വനാകയ്ക്കും ഇടയിലുള്ള മനോഹരമായ മലനിരകൾക്കും പച്ചപ്പിനും നടുവിലാണ് ഈ വേലിയുള്ളത്. ബ്രാഡ്രോണയെക്കുറിച്ചറിഞ്ഞ് ഇവിടെയെത്തുന്ന സഞ്ചാരികൾ തങ്ങളുടെ ബ്രേസിയറുകളിലൊന്ന് ഓർമയ്ക്കായി ഇവിടെ തൂക്കിയിട്ടാണ് മടങ്ങുന്നത്. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായതോടെ ഇവിടേക്കുള്ള Read More…

Celebrity

‘വിവസ്ത്രയായി നൃത്തം ചെയ്യാൻ അയാൾ ആവശ്യപ്പെട്ടു’, ‘മീ ടു’ വെളിപ്പെടുത്തല്‍, ആത്മീയ ജീവിതം; തനുശ്രീ ദത്ത വീണ്ടും വിവാദങ്ങളിൽ!

സിനിമാക്കഥകളെ വെല്ലുന്ന ചില മുഹൂർത്തങ്ങൾ പല അഭിനേതാക്കളുടെയും വ്യക്തിജീവിതത്തിൽ ഉണ്ടാകാറുണ്ട്. പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന് അപ്രതീക്ഷിതമായി പടിയിറങ്ങേണ്ടി വന്നവരും ഒന്നുമില്ലായ്മയിൽ നിന്ന് വന്ന് അഭിനയത്തികവുകൊണ്ട് വെള്ളിത്തിരയിൽ താരങ്ങളായവരും ബോളിവുഡിൽ യഥേഷ്ടമുണ്ട്. വലിയ പ്രതീക്ഷകളോടെ ബോളിവുഡിൽ ചേക്കേറിയ ഒരു പെൺകുട്ടിയായിരുന്നു തനുശ്രീ ദത്ത. പക്ഷേ, വിധി അവർക്കായി കരുതിവച്ചത് ചില അപ്രതീക്ഷിത അനുഭവങ്ങളായിരുന്നു. വെള്ളിത്തിരയിലെ മിന്നും നായികയുടെ പേര് പലപ്പോഴും പ്രേക്ഷകർ കണ്ടത് വിവാദവാർത്തകളുമായി ബന്ധപ്പെട്ടായിരുന്നു. വിവാദങ്ങളെത്തുടർന്ന് സിനിമാ കരിയറിൽ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ ആത്മീയതയിലാണ് അഭയം Read More…

Movie News

പൃഥ്വിയല്ലാതെ വേറൊരു നായകനായിരുന്നുവെങ്കിൽ… ‘ഖലീഫ’യുടെ തിരിച്ചടിക്ക് കാരണം പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യൂ ബോംബിങ്ങും- ആരാധകന്റെ കുറിപ്പുമായി വൈശാഖ്

വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിൽ എത്തിയെങ്കിലും ബോക്സ് ഓഫീസിൽ വിജയം നേടാനാകാതെ പോയ ‘ഖലീഫ’ എന്ന ചിത്രത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ കുറിപ്പ് പങ്കുവെച്ച് ചിത്രത്തിന്റെ സംവിധായകൻ വൈശാഖ്. ചിത്രത്തിനെതിരെ നടന്ന കടുത്ത അവഹേളനങ്ങളും റിവ്യൂ ബോംബിങ്ങുമാണ് ബോക്സ് ഓഫീസിലെ തിരിച്ചടിക്ക് കാരണമായതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് ഇതിനോടകം സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ചിത്രം തിയറ്ററുകളിൽ കാണാൻ സാധിച്ചില്ലെങ്കിലും ഒടിടിയിൽ കണ്ട അനുഭവമാണ് ഈ കുറിപ്പിൽ വിശദീകരിക്കുന്നത്. പൃഥ്വിരാജിനോടുള്ള വ്യക്തിപരമായ വിദ്വേഷവും ബോധപൂർവമായ ആക്രമണങ്ങളുമാണ് ചിത്രത്തിന്റെ വിധിയെ ബാധിച്ചതെന്നും, വേറെ ഏതെങ്കിലും Read More…

Crime

മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു; പ്രണയം അവസാനിപ്പിക്കാൻ ശ്രമിച്ച കാമുകിക്ക് ദാരുണാന്ത്യം, കൊക്കയിലേക്ക് തള്ളിയിട്ട യുവാവ് അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിൽ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനു പിന്നാലെ യുവതിയെ കാമുകൻ കൊക്കയിലേക്ക് തള്ളിയിട്ടു കൊന്നു. ഗാർഗോട്ടി സ്വദേശിനിയും മൂന്നാം വർഷ എൻജിനിയറിങ് വിദ്യാർഥിനിയുമായ തരംനു നായിക്കാണ് (23) കൊല്ലപ്പെട്ടത്. സംഭവത്തിൽ തരംനുവിന്റെ കാമുകൻ ശ്രീപദ് വഡാറിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. നായക്വാഡി വെള്ളച്ചാട്ടത്തിനടുത്തുള്ള 1000 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് യുവാവ് യുവതിയെ തള്ളിയിട്ടത്. ഒക്ടോബർ 9-ന് ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. ശ്രീപദ് യുവതിയെ ഭൂദർഗഡ് താലൂക്കിലെ പാട്ഗാവ് ഗ്രാമത്തിനടുത്തുള്ള ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് Read More…

Featured Sports

“എന്റെ പന്തിൽ ഒരു സിക്സ് അടിക്ക്, അടുത്ത പന്തിൽ ഔട്ടാകാം!” ഒന്നല്ല, രണ്ടല്ല, മൂന്നല്ല; 5 തവണ: നമൻ ധീറിന്റെ അപൂർവ ബോളിംഗ് റെക്കോർഡ്

ഇൻഡോർ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അപൂർവവും രസകരവുമായ ഒരു ബോളിംഗ് പ്രതിഭാസമായി മാറിയിരിക്കുകയാണ് യുവ താരം നമൻ ധീർ. വിൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിൽ താരത്തിനെതിരെ സിക്സറടിച്ച ശേഷം തൊട്ടടുത്ത പന്തിൽ ബാറ്റർമാർ പുറത്താകുന്ന അപൂർവ കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. മൂന്ന് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഒന്നല്ല, അഞ്ച് തവണയാണ് നമൻ ധീറിന്റെ പന്തിൽ വെസ്റ്റ് ഇൻഡീസ് താരങ്ങൾക്ക് ഈ രീതിയിൽ വിക്കറ്റ് നഷ്ടമായത്. ലക്നൗവിൽ നടന്ന ആദ്യ മത്സരത്തിലെ ഷായ് ഹോപ് മുതൽ ഇൻഡോറിലെ മൂന്നാം Read More…

Crime

മകളെ കൂട്ടബലാത്സംഗം ചെയ്ത കേസ് പിന്‍വലിച്ചില്ല; പ്രതികള്‍ പിതാവിനെ കൊന്നു കെട്ടിത്തൂക്കി ! ആത്മഹത്യയാക്കാൻ ശ്രമം

ജയ്പൂരിൽ മകളെ കൂട്ടബലാത്സംഗം ചെയ്ത കേസ് പിൻവലിക്കാത്തതിനെ തുടർന്ന് പിതാവിനെ പ്രതികൾ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതായി പരാതി. 58-കാരനായ പിതാവിന്റെ മൃതദേഹം കഴിഞ്ഞ ജൂലൈയിൽ വീടിന് സമീപമുള്ള തുറസ്സായ സ്ഥലത്ത് കയറിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ജയ്പൂരിലെ കൽവാറിൽ മകൾ കൂട്ടബലാത്സംഗത്തിനിരയായി ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു ഈ സംഭവം. കേസിൽ ആദ്യം ആത്മഹത്യയ്ക്ക് കേസെടുത്ത പൊലീസ്, കൊല്ലപ്പെട്ടയാളുടെ ഭാര്യ നൽകിയ പുതിയ പരാതിയെ തുടർന്ന് ഇപ്പോൾ കൊലപാതക കുറ്റത്തിന് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂണിൽ മകളെ തട്ടിക്കൊണ്ടുപോയി മുഖ്യപ്രതിയും Read More…

Featured Sports

കടം വാങ്ങിയ ബാറ്റിൽ പ്രിൻസിന്റെ വെടിക്കെട്ട്, പുറത്താകാതെ നേടിയ ആ 13 റണ്ണിന്റെ വിലയറിയാമോ?

ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി-20 പോരാട്ടത്തിൽ ഇന്ത്യയുടെ വിജയം ഉറപ്പിച്ചത് അവസാന ഓവറുകളിൽ പേസർ പ്രിൻസ് യാദവ് നേടിയ നിർണായക റൺസാണ്. ആറു പന്തില്‍ പ്രിന്‍സ്‌ പുറത്താകാതെ നേടിയ 13 റണ്ണിന്റെ വില എന്താണെന്ന്‌ വിജയമാര്‍ജിന്‍ പരിശോധിച്ചാല്‍ വ്യക്‌തം. 14 റണ്ണിനായിരുന്നു ഇന്‍ഡോറില്‍ ഇന്ത്യയുടെ ജയം. പ്രിൻസിന്റെ ഈ സംഭാവന ഉണ്ടായിരുന്നില്ലെങ്കിൽ മത്സരം ഇന്ത്യക്ക് കൈവിട്ടുപോകുമായിരുന്നു. ബാറ്റിംഗിൽ തിളങ്ങാൻ സഹായിച്ച ആ ബാറ്റിന് പിന്നിലെ കഥ മത്സരശേഷം പ്രിൻസ് പങ്കുവെച്ചു. വിൻഡീസ് ബൗളർമാർക്കെതിരെ മികച്ച പ്രകടനം Read More…