Skip to content
Sunday, November 08, 2026
Hashtagonline
  • Sports
  • Crime
  • Good News
  • Our Specials
    • Featured
    • The Origin Story
    • Wild Nature
    • Myth and Reality
  • Oddly News
  • Entertainment
    • Movie News
    • Celebrity
    • Hollywood
  • Lifestyle
    • Lifestyle
    • Travel
  • Health & Fitness
    • Health
    • Fitness
    • Healthy Food
  • Home
  • 2026
  • August
  • ഷീറ്റ് മേഞ്ഞ വീട്, ഭർത്താവ് തയ്യൽക്കാരൻ; ഭാര്യയുടെ അക്കൗണ്ടിൽ നൂറു കോടിക്ക് മൂന്ന് രൂപ കുറവ്! ഗ്യാസ് സബ്‌സിഡി നോക്കാനെത്തിയ വീട്ടമ്മയ്ക്ക് ലോട്ടറി!
Oddly News

ഷീറ്റ് മേഞ്ഞ വീട്, ഭർത്താവ് തയ്യൽക്കാരൻ; ഭാര്യയുടെ അക്കൗണ്ടിൽ നൂറു കോടിക്ക് മൂന്ന് രൂപ കുറവ്! ഗ്യാസ് സബ്‌സിഡി നോക്കാനെത്തിയ വീട്ടമ്മയ്ക്ക് ലോട്ടറി!

Posted on August 3, 2026August 3, 2026 Author ashtagonComments Off on ഷീറ്റ് മേഞ്ഞ വീട്, ഭർത്താവ് തയ്യൽക്കാരൻ; ഭാര്യയുടെ അക്കൗണ്ടിൽ നൂറു കോടിക്ക് മൂന്ന് രൂപ കുറവ്! ഗ്യാസ് സബ്‌സിഡി നോക്കാനെത്തിയ വീട്ടമ്മയ്ക്ക് ലോട്ടറി!

കൊൽക്കത്ത: എൽപിജി സിലിണ്ടറിന്റെ സബ്‌സിഡി തുക അക്കൗണ്ടിൽ എത്തിയിട്ടുണ്ടോയെന്ന് അറിയാൻ ബാങ്കിലെത്തിയ 36-കാരിയായ സ്ത്രീക്ക് മുന്നിൽ തെളിഞ്ഞത് അവിശ്വസനീയമായ തുക. അക്കൗണ്ടിൽ നൂറുകോടിക്ക് വെറും മൂന്ന് രൂപ കുറവെന്ന വിവരം കേട്ട് ഞെട്ടിയ പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് സ്വദേശിയായ സ്ത്രീയുടെ ബാങ്ക് അക്കൗണ്ട്, 99,99,99,997 രൂപയുടെ വലിയ നിക്ഷേപം കണ്ടെത്തിയതിനെ തുടർന്ന് ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്.

പഞ്ചാബ് നാഷണൽ ബാങ്കിന്റെ (പിഎൻബി) കുൽത്താലി ജംതാല ശാഖയിൽ സബ്‌സിഡി വിവരങ്ങൾ അറിയാൻ എത്തിയ കാശ്മീര ഷെയ്ഖ് എന്ന സ്ത്രീയോട് ബാങ്ക് ഉദ്യോഗസ്ഥനാണ് ഈ വൻ തുകയുടെ കാര്യം വ്യക്തമാക്കിയത്. ഷീറ്റ് മേഞ്ഞ ചെറിയ വീട്ടിൽ കഴിയുന്ന കാശ്മീര, ഭർത്താവിന്റെ തയ്യൽ ജോലിയിൽ നിന്നുള്ള വരുമാനത്തിനൊപ്പം സാരികളിൽ എംബ്രോയ്ഡറി ചെയ്താണ് കുടുംബം പുലർത്തുന്നത്. അക്കൗണ്ടിലെ അസാധാരണമായ തുകയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതോടെ ഇവരുടെ ഏക ബാങ്ക് അക്കൗണ്ട് നിലവിൽ ബാങ്ക് പൂട്ടിയിരിക്കുകയാണ്.

എന്നാൽ ബാങ്കിംഗ് മേഖലയിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ബാങ്ക് ഇടപാടുകളെ മൊത്തത്തിൽ ബാധിച്ച സെർവർ തകരാറാണ് ഇത്തരമൊരു അപാകതയ്ക്ക് കാരണമെന്നാണ് അനൗദ്യോഗിക നിഗമനം. മറ്റൊരു സംഭവത്തിൽ, കൊൽക്കത്ത ബെലെഘാട്ടയിൽ ക്ലൗഡ് കിച്ചൺ നടത്തുന്ന നൂപുർ ഗുപ്തയുടെ അക്കൗണ്ടിലും സമാനമായ രീതിയിൽ 47 കോടി രൂപ ക്രഡിറ്റായതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച സംഭവം റിപ്പോർട്ട് ചെയ്തതോടെ പോലീസും ബാങ്ക് അധികൃതരും ആദായനികുതി വകുപ്പും ചേർന്നുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

വിഷയം ഗൗരവമായി പരിശോധിച്ചു വരികയാണെന്ന് പിഎൻബി അധികൃതർ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. എങ്കിലും അക്കൗണ്ടുകളിൽ ഇത്തരം വലിയ തുക തെറ്റായി എത്തിയതിന്റെ കാരണം എന്താണെന്നോ, ഈ സാങ്കേതിക തകരാർ എത്രത്തോളം ആളുകളെ ബാധിച്ചിട്ടുണ്ടെന്നോ ഉള്ള കാര്യത്തിൽ ബാങ്ക് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.

Hashtagonline.in WhatsApp Group
Share on Facebook
Tweet on twitter
Share on google+
Pin to pinterest
Tagged bank account, LPG Subsidy

Related Reading

Oddly News

ബലാല്‍സംഗം ചെയ്യാന്‍ വന്നവന്റെ നാക്ക് കടിച്ചു മുറിച്ചു; കുറ്റത്തിന് ജയിലില്‍ കിടന്നത് യുവതി, 78-ാം വയസില്‍ ഒടുവില്‍ നീതി

Posted on July 24, 2025July 24, 2025 Author Aksa

വാദി പ്രതിയായ കേസില്‍ 60 വര്‍ഷത്തിന് ശേഷം പ്രതിയായ സ്ത്രീയോട് മാപ്പ് ചോദിച്ചിരിക്കുകയാണ് ദക്ഷിണകൊറിയയിലെ ഒരു കോടതി. എന്നാല്‍ കോടതി മാപ്പ് ചോദിച്ചതിലും അത്ഭുതം എന്തിനായിരുന്നു ഇവരെ ശിക്ഷിച്ചത് എന്നതിലാണ്. വര്‍ഷം 1964 ചോയ് മാല്‍–ഝ എന്ന 18കാരി ഒരു ബലാല്‍സംഗ ശ്രമത്തിന് ഇരയായി. ചോയിയെ ബലപ്രയോഗത്തിലൂടെ പിടിച്ച് കിടത്തിയ 21കാരനായ അക്രമി അവരുടെ വായില്‍ നാക്കിട്ട് ചുംബിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെട്ടെന്ന് തോന്നിയ ബുദ്ധിയെന്നോണം ചോയ് അക്രമിയുടെ നാക്ക് കടിച്ചുപറിച്ചെടുത്തു. ബലാല്‍സംഗത്തില്‍ നിന്നും ചോയ് അങ്ങനെ Read More…

Oddly News

ചാള്‍സിന് കാന്‍സര്‍; രാജാവ് സ്ഥാനമൊഴിയുമെന്ന നോസ്ട്രഡാമസിന്റെ പ്രവചനം ഫലിക്കുമോ?

Posted on February 8, 2024February 7, 2024 Author ashtagon

ലണ്ടന്‍: ലോകത്ത് പ്രധാന സംഭവങ്ങളുണ്ടാകുമ്പോളൊക്കെ ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസിന്റെ പ്രവചനം ചര്‍ച്ചയാകാറുണ്ട്. ഇത്തവണ ബ്രിട്ടനിലെ ചാള്‍സ് രാജാവിന് കാന്‍സര്‍ ബാധ സ്ഥിരീകരിച്ചതോടെയാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്. 2024-ല്‍ ചാള്‍സ് സ്ഥാനമൊഴിയുമെന്നാണു നോസ്ട്രഡാമസിന്റെ പ്രവചനം. ഇത് യാഥാര്‍ഥ്യമാകുമോയെന്ന ആശങ്കയാണ് രാജകുടുംബത്തിനും ബ്രിട്ടീഷ് ജനതയ്ക്കും ഉള്ളത്. 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നോസ്ട്രഡാമസ് പ്രവചിച്ച പല കാര്യങ്ങളും യാഥാര്‍ഥ്യമായി രുന്നു. നോസ്ട്രഡാമസിന്റെ ലോക പ്രശസ്തമായ പ്രവചന പുസ്തകത്തില്‍ 942 പ്രവചനങ്ങളാണുള്ളത്. 2024-ല്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് നടത്തിയിരിക്കുന്ന പ്രവചനങ്ങളിലാണ് ചാള്‍സ് രാജാവിന്റെ സ്ഥാനനഷ്ടത്തെക്കുറിച്ച് പറയുന്നത്. Read More…

Oddly News

റോംഗ് നമ്പര്‍ പ്രണയം; ഒരുമിച്ച് ജീവിക്കാന്‍ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെയും മക്കളെയും ഉപേക്ഷിച്ചു

Posted on August 16, 2024August 15, 2024 Author Priya

റോംഗ് നമ്പറില്‍ തുടങ്ങിയ ഏഴു വര്‍ഷത്തെ പ്രണയബന്ധത്തിനൊടുവില്‍ വിവാഹം കഴിക്കാന്‍ ഒളിച്ചോടിയ രണ്ട് സ്ത്രീകളെ അവരുടെ കുടുംബങ്ങളിലേക്ക് നിര്‍ബന്ധിതമായി തിരിച്ചയച്ചു. ബീഹാറിലെ ജാമിയയില്‍ നടന്ന സംഭവത്തില്‍ രണ്ടു സ്ത്രീകളും ഏഴുവര്‍ഷം നീണ്ട ദാമ്പത്യത്തിലെ ഭര്‍ത്താക്കന്മാരേയും മക്കളേയും ഉപേക്ഷിച്ചാണ് സ്വവര്‍ഗ്ഗാനുരാഗത്തിലേക്ക് നീങ്ങിയതും വിവാഹിതരാകുകയും ചെയ്തത്. സ്വവര്‍ഗ്ഗ പ്രണയത്തിലായി പോയ കോമള്‍ കുമാരിയും സോണി കുമാരിയും ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കുകയായിരുന്നു. സ്ത്രീകളില്‍ ഒരാള്‍ ഭര്‍ത്താവായും മറ്റൊരാള്‍ ഭാര്യയായും അവരുടെ പുതിയ ബന്ധത്തില്‍ മാറുകയായിരുന്നു. ഏഴ് വര്‍ഷം മുമ്പ് ഒരു Read More…

Post navigation

പണത്തിനു പകരം കിടക്കപങ്കിടാൻ ആ പ്രമുഖൻ ആവശ്യപ്പെട്ടു, മാസത്തില്‍ ആറുതവണ വേണമ​‍ത്രേ? ​നേരിട്ട ചൂഷണം വെളിപ്പെടുത്തി മോഡൽ
‘2018 ൽ വെള്ളപൊക്കസമയത്ത് മുഖ്യമന്ത്രി നിരാഹാരമായിരുന്നെന്ന് അറിയില്ലായിരുന്നു; ഭക്ഷണം കഴിച്ചത് 3 മണിക്ക്, പോയതു സൽക്കാരത്തിനല്ല’
Copyright © 2026 Hashtagonline. All rights reserved. Designed by Cloud7 Branding Studio