കൊൽക്കത്ത: എൽപിജി സിലിണ്ടറിന്റെ സബ്‌സിഡി തുക അക്കൗണ്ടിൽ എത്തിയിട്ടുണ്ടോയെന്ന് അറിയാൻ ബാങ്കിലെത്തിയ 36-കാരിയായ സ്ത്രീക്ക് മുന്നിൽ തെളിഞ്ഞത് അവിശ്വസനീയമായ തുക. അക്കൗണ്ടിൽ നൂറുകോടിക്ക് വെറും മൂന്ന് രൂപ കുറവെന്ന വിവരം കേട്ട് ഞെട്ടിയ പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് സ്വദേശിയായ സ്ത്രീയുടെ ബാങ്ക് അക്കൗണ്ട്, 99,99,99,997 രൂപയുടെ വലിയ നിക്ഷേപം കണ്ടെത്തിയതിനെ തുടർന്ന് ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ (പിഎൻബി) കുൽത്താലി ജംതാല ശാഖയിൽ സബ്‌സിഡി വിവരങ്ങൾ അറിയാൻ എത്തിയ കാശ്മീര ഷെയ്ഖ് എന്ന Read More…

