Healthy Food

ഭക്ഷണം ബാക്കി വന്നാൽ അമൃതാകില്ല, വിഷമാകും; ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ വരുത്തുന്ന 5 വലിയ തെറ്റുകൾ

റഫ്രിജറേറ്ററുകളും ഓവനുകളും നമ്മുടെ ജീവിതം വളരെ എളുപ്പമാക്കി മാറ്റിയിട്ടുണ്ട്. ഭക്ഷണം ബാക്കി വന്നാൽ ഒട്ടും വിഷമിക്കേണ്ടതില്ല, രാത്രി ഫ്രിഡ്ജിൽ വെച്ച് ആവശ്യാനുസരണം ചൂടാക്കി കഴിക്കാം. എന്നാൽ നിങ്ങൾ എപ്പോഴും ഇങ്ങനെ ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നവരാണെങ്കിൽ, ഭക്ഷ്യവിഷബാധ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ചില വസ്തുതകള്‍ അറിഞ്ഞിരിക്കണം. ഭക്ഷണം ശരിയായ രീതിയിൽ സൂക്ഷിക്കാതിരുന്നാലോ അല്ലെങ്കിൽ വീണ്ടും ചൂടാക്കുമ്പോഴോ അതിൽ ദോഷകരമായ ബാക്ടീരിയകൾ വളരാൻ സാധ്യതയുണ്ടെന്നും ഇത് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ബാംഗ്ലൂർ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ Read More…

Crime

ഭർത്താവിന് 20 ഉറക്കഗുളിക നൽകി ‘ഉറക്കി’ കൊലപ്പെടുത്തി; മൃതദേഹം ബാത്ത്റൂമിൽ കുഴിച്ചുമൂടി, ഭാര്യ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി വീടിന്റെ ബാത്ത്റൂമിൽ കുഴിച്ചുമൂടിയ കേസിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഭാര്യ റൂബി ശർമ്മ . ഭർത്താവ് സുരേന്ദ്ര ശർമ്മയ്ക്ക് ഭക്ഷണത്തിൽ 20 ഉറക്കഗുളികകൾ നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് താൻ കൊലപാതകം നടത്തിയതെന്ന് റൂബി പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ 45 ദിവസമായി സുരേന്ദ്രയെ കാണാനില്ലായിരുന്നു. അയൽക്കാരും ബന്ധുക്കളും സുരേന്ദ്രയെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ അദ്ദേഹം പുറത്തുപോയതാണെന്നും ഉടൻ മടങ്ങിവരുമെന്നുമാണ് റൂബി പറഞ്ഞിരുന്നത്. മേയ് 26-ന് റൂബിയും ഭർത്താവിന്റെ സഹോദരനായ അനിലും ചേർന്നാണ് സുരേന്ദ്രയെ കാണാനില്ലെന്ന് കാണിച്ച് Read More…

Featured The Origin Story

മരിച്ച് 80 വർഷത്തിനു ശേഷം ശവസംസ്കാരം ! റഷ്യൻ സർ ചക്രവർത്തിയുടെ വിചിത്രമായ അന്ത്യയാത്ര!

സാധാരണയായി മരണത്തോടെ ഒരാളുടെ ജീവിതകഥ അവസാനിക്കാറാണ് പതിവ്. എന്നാൽ ചിലപ്പോഴൊക്കെ ചരിത്രം ആ അധ്യായം അത്ര പെട്ടെന്ന് അവസാനിപ്പിക്കാൻ അനുവദിക്കാറില്ല. യുദ്ധം, സുരക്ഷാ പ്രശ്നങ്ങൾ, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ എന്നിവ കാരണം മാസങ്ങളോളം വൈകിയ മുൻ ഇറാൻ പരമാധികാരി അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ ആരംഭിക്കുമ്പോൾ, യുദ്ധം എങ്ങനെയാണ് മനുഷ്യന്റെ പുരാതനമായ ആചാരങ്ങളെപ്പോലും തടസ്സപ്പെടുത്തുന്നത് എന്നാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഇസ്‌ലാമിക ആചാരപ്രകാരം മരണാനന്തര ചടങ്ങുകൾ എത്രയും വേഗം നടത്തണമെന്നിരിക്കെ, ഈ താമസം ഏറെ അസാധാരണമാണ്. എങ്കിലും ചരിത്രത്തിൽ Read More…

Celebrity Featured

‘ഞാൻ പലതവണ ചതിക്കപ്പെട്ടു, അവനെ കുറിച്ച് കേട്ടതെല്ലാം സത്യം’; പോസ്റ്റുമായി പൃഥ്വി ഷായുടെ പ്രതിശ്രുത വധു

ഏതാനും മാസങ്ങൾക്ക് മുമ്പ് കഴിഞ്ഞ മാർച്ചിലായിരുന്നു ക്രിക്കറ്റ് താരം പൃഥ്വി ഷായും കാമുകി ആകൃതി അഗർവാളും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. തന്റെ ജീവിതത്തിലെ ‘പെർഫക്ട് ഇന്നിങ്‌സ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പൃഥ്വി തന്നെയാണ് ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും നടിയുമായ ആകൃതി അഗർവാളും പൃഥ്വിയും വിവാഹജീവിതത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ ഇരുവരുടെയും ബന്ധത്തിൽ അപ്രതീക്ഷിതമായൊരു ‘ട്വിസ്റ്റ്’ ഉണ്ടായിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണുവെന്ന സൂചനകളാണ് ആകൃതിയുടെ പുതിയ Read More…

Crime

നാട്ടുകാരനെ അപ്രതീക്ഷിതമായി കണ്ടു, വിശേഷം തിരക്കി; കൊലക്കേസ് പ്രതി 40 വർഷത്തിനുശേഷം പിടിയിൽ

കൊല്ലം: സഹോദരീ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി 40 വർഷങ്ങൾക്ക് ശേഷം ഒടുവിൽ പിടിയിലായി. വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻപിള്ളയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെളിയം പടിഞ്ഞാറ്റിൻകര സ്വദേശിയായ ചന്ദ്രശേഖരൻപിള്ളയെ കൊലപ്പെടുത്തിയ ശേഷം 1987-ലാണ് മോഹനൻപിള്ള നാടുവിട്ടത്. കൊലപാതകം നടത്തുമ്പോൾ പ്രതിക്ക് വെറും 25 വയസ്സ് മാത്രമായിരുന്നു പ്രായം. 1987 ജനുവരി 11-നായിരുന്നു നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്. അന്ന് വീട്ടിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ചന്ദ്രശേഖരൻപിള്ളയെ മോഹനൻപിള്ള വെട്ടുകത്തികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. കൃത്യത്തിന് Read More…

Featured Spotlight

മോൻസൻ മാവുങ്കലിന്റെ കാരവനും ആഡംബരകാറുകളും ആക്രിക്കാർക്ക് തൂക്കി വിറ്റു; സ്റ്റേഷൻ പരിസരം ക്ലീന്‍!

ചേർത്തല: പുരാവസ്തു, സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്ത ആഡംബര വാഹനങ്ങൾ ഒടുവിൽ ലേലത്തിൽ വിറ്റു. ഈ വാഹനങ്ങൾ ഇനി നിരത്തിലിറക്കി പുനരുപയോഗിക്കാൻ സാധിക്കില്ലെന്നും, ആക്രി വിലയ്ക്കാണ് കൈമാറ്റം ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി. ബോളിവുഡ് താരം കരീന കപൂർ ഉപയോഗിച്ചിരുന്ന പോർഷെ കാർ ഉൾപ്പെടെ ആറ് കാറുകളും ഒരു കാരവനുമാണ് ചേർത്തല പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്നും ലേല നടപടികൾക്ക് ശേഷം നീക്കിയത്. കഴിഞ്ഞ ഒരു വർഷമായി സർക്കാർ Read More…

Celebrity

‘കാന്‍സറൊന്നുമല്ല, എല്ലാം വെറും അഭിനയം’; സോഷ്യല്‍മീഡിയയില്‍ അധിക്ഷേപം; മുടി കൊഴിയുന്ന വീഡിയോയുമായി രേണു സുധി

തനിക്കെതിരെ ഉയരുന്ന ക്രൂരമായ അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി രേണു സുധി. തന്റെ മനസ്സിന് കാൻസറില്ലെന്നും ശരീരത്തെ ബാധിച്ചത് നിങ്ങളുടെ കുത്തുവാക്കുകളെക്കാൾ വലിയ കാൻസറല്ലെന്നുമാണ് രേണുസുധി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. തനിക്ക് കാൻസറില്ലെന്നും സഹതാപം പിടിച്ചുപറ്റാനുള്ള അഭിനയമാണെന്നും പറയുന്നവർക്കുള്ള മറുപടിയായാണ് രേണു ഈ കുറിപ്പ് പങ്കുവെച്ചത്. കഴിഞ്ഞ ദിവസം മകനുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ചെയ്ത വീഡിയോയ്ക്ക് പിന്നാലെയായിരുന്നു ഇത്തരത്തിലുള്ള മോശം കമന്റുകൾ വന്നത്. അല്പം രോഷത്തോടെയാണ് രേണു സുധി മുൻപത്തെ വീഡിയോയിൽ സംസാരിച്ചത്. ഈ വീഡിയോ വൈറലായതോടെ, രേണുവിന് Read More…

Crime Featured

‘മരിക്കാതെ വേറെ മാർഗമില്ല, നിങ്ങൾ സുഖമായി ജീവിക്കൂ’; സ്വര്‍ണം തട്ടിയ കേസില്‍ കുറിപ്പ് പുറത്ത്, ഉടമയെ പറ്റിച്ച ജീവനക്കാരെ കൂട്ടുകാരി ചതിച്ചു !

സ്ഥാപന ഉടമയെ ജീവനക്കാരികൾ പറ്റിച്ചപ്പോൾ ആ ജീവനക്കാരികളെ സ്വന്തം കൂട്ടുകാരി തന്നെ ചതിച്ചു. വിഴിഞ്ഞത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ നടന്നത് ഇതാണ്. തിരുവനന്തപുരം സൂര്യ ഫിനാന്‍സ് കമ്പനിയിലെ ജീവനക്കാരികളായ രണ്ടു യുവതികൾ പണത്തിന് വേണ്ടി കൂട്ടുകാരിക്ക് സ്വർണം പണയം വെയ്ക്കാൻ നൽകുകയായിരുന്നു. എന്നാൽ പറഞ്ഞ സമയമായിട്ടും സ്വർണം തിരികെ കിട്ടാതായതോടെയാണ് ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചത്. ഷാർജ ഷെയ്ക്കിൽ എലിവിഷം കലർത്തി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വെണ്ണിയൂർ നെല്ലിവിള ജയ ഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28) Read More…

Crime

കോടീശ്വരനായി ചമഞ്ഞ് യുവതിയെ പീഡിപ്പിച്ചു; 41 ലക്ഷം തട്ടിയ കേസിൽ യുവാവിനെതിരെ കേസ്

മുംബൈ: ∙ കോടീശ്വരനായ വലിയ വ്യവസായിയാണെന്ന് നടിച്ച് വിവാഹമോചിതയായ യുവതിയെ പീഡിപ്പിക്കുകയും 41.25 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ നന്ദുർബാർ സ്വദേശിയായ 38 കാരനെതിരെ താനെ ജില്ലയിലെ കോൾസെവാടി പൊലീസാണ് കേസെടുത്തത്. താനെ കല്യാൺ ഈസ്റ്റ് സ്വദേശിനിയായ 36 കാരി നൽകിയ പരാതിയിലാണ് ഈ നടപടി. മാട്രിമോണിയൽ സൈറ്റ് വഴിയാണ് ഒരു കുട്ടിയുടെ അമ്മയായ യുവതിയുമായി പ്രതി സൗഹൃദത്തിലാകുന്നത്. താൻ വലിയൊരു ഹോട്ടൽ ഉടമയും സിവിൽ എൻജിനീയറുമാണെന്നാണ് ഇയാൾ യുവതിയെ വിശ്വസിപ്പിച്ചത്. Read More…