ചില പർവതങ്ങൾ അവയുടെ ഉയരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടാറുള്ളത്, എന്നാൽ മറ്റു ചിലവ മനോഹരമായ ഭൂപ്രകൃതി കൊണ്ട് പ്രശസ്തമാണ്. എന്നാൽ നൂറ്റാണ്ടുകളായി സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന ഒരു മലയുണ്ട്. പകലിന്റെ മാറ്റത്തിനനുസരിച്ച് ഇതിന്റെ നിറം മാറുന്നതായി തോന്നും. സൂര്യോദയത്തിലെ ഇളം പിങ്ക് നിറം മുതൽ വൈകുന്നേരത്തെ സ്വർണ്ണ നിറം വരെ, സൂര്യപ്രകാശത്തിന്റെ വ്യതിയാനത്തിനനുസരിച്ച് ഈ പർവതം വ്യത്യസ്തമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ഈ പ്രകൃതി അത്ഭുതം ‘ഉലുരു’ (Uluru) എന്നാണ് അറിയപ്പെടുന്നത്. ഓസ്‌ട്രേലിയയുടെ നോർത്തേൺ ടെറിട്ടറിയുടെ ഹൃദയഭാഗത്താണ് Read More…
Month: July 2026
‘25 കോടിയുടെ കള്ളപ്പണം 17 ചാക്കുകളിലായി BJP ഓഫീസിലെത്തി’; ഗുരുതരആരോപണവുമായി ബിജെപി മുൻ ഓഫീസ് സെക്രട്ടറി
തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി 25 കോടി രൂപയുടെ കള്ളപ്പണം തൃശൂരിലേക്ക് എത്തിയെന്ന ഗുരുതര ആരോപണവുമായി മുൻ ബിജെപി ഓഫീസ് സെക്രട്ടറി പി. അക്ഷയ് . തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറിൽ 17 ചാക്കുകളിലായാണ് ഈ പണം ഓഫീസിലേക്ക് എത്തിച്ചത്. തുടർന്ന് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന്റെ രണ്ടാം നിലയിലും ഗാന്ധിനഗറിലെ ഒരു വീട്ടിലുമായാണ് ഈ തുക സൂക്ഷിച്ചതെന്ന് അക്ഷയ് വെളിപ്പെടുത്തി. പണം ഓഫീസിലെത്തിച്ച സമയത്ത് സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാനും പഴയ ഡിവിആർ മാറ്റി പുതിയത് വെക്കാനും നേതാക്കൾ നിർദേശിച്ചിരുന്നു. Read More…
‘പെൺകോന്തനായ ഭർത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി’; ആ താര ദമ്പതികളെ പറ്റി സൂചന നല്‍കി ലക്ഷ്മി
മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പെയ്ഡ് പിആർ വർക്ക് നടത്തുന്നുവെന്ന് നടൻ ജോജു ജോർജ് ആരോപിച്ചത് വലിയ വിവാദമായിരുന്നു. തന്റെ ഇൻസ്റ്റഗ്രാം ലൈവിലൂടെ പ്രതികരിച്ച ജോജു, ഇരുവരെയും കൂടാതെ ഇൻഡസ്ട്രിയിലെ മറ്റു പല പ്രമുഖ താരങ്ങളും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെ ആ താരദമ്പതികൾ ആരാണെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുകയാണ്. ഇതിനിടെ ഈ ദമ്പതികളെക്കുറിച്ച് സൂചന നൽകിക്കൊണ്ട് വ്ലോഗർ ലക്ഷ്മി മേനോൻ രംഗത്തെത്തി. ജോജുവിന്റെ ചിത്രത്തോടൊപ്പം, “ഇത് ആ Read More…
റെഡ് കാർപറ്റ് സ്വീകരണവുമായി ജന്മനാട്; എന്തുകൊണ്ട് മെസ്സി അർജന്റീനയിലേക്ക് മടങ്ങിയില്ല?
ന്യൂജഴ്സിയിൽ നടന്ന ഫിഫ ലോകകപ്പ് കലാശപ്പോരിൽ സ്പെയിനിനോട് എക്സ്ട്രാ ടൈമിൽ അടിയറവ് പറഞ്ഞതോടെ, കിരീടം നിലനിർത്തുന്ന മൂന്നാമത്തെ ടീമെന്ന അപൂർവ നേട്ടമാണ് അർജന്റീനയ്ക്ക് നഷ്ടമായത്. എങ്കിലും തോൽവിയുടെ നിരാശയിലല്ലാതെ, തിരികെയെത്തിയ ദേശീയ ടീമിനെ വിമാനത്താവളത്തിൽ റെഡ് കാർപറ്റും മിലിറ്ററി ബാൻഡും ഒരുക്കി വൻ സ്വീകരണത്തോടെയാണ് ജന്മനാട് വരവേറ്റത്. എസൈസയിലെ മിനിസ്ട്രോ പിസ്റ്ററിനി രാജ്യാന്തര വിമാനത്താവളത്തിനും സമീപത്തുള്ള അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ഓഫീസിനും മുന്നിൽ ആയിരക്കണക്കിന് ആരാധകരാണ് കളിക്കാർക്ക് പിന്തുണയുമായി തടിച്ചുകൂടിയത്. ജനത്തിരക്ക് കാരണം കളിക്കാർക്ക് എളുപ്പത്തിൽ Read More…
‘എങ്ങനെ കൊല്ലും? മൃതദേഹം മറവ് ചെയ്യാം?’; ചോദ്യങ്ങൾ AIയോട്, മൂന്നംഗ കുടുംബത്തെ വധിച്ച കേസിൽ മൂത്തമകളും പങ്കാളിയും കുടുങ്ങിയതിങ്ങനെ
ബെംഗളൂരു∙ കെആർ പുരത്ത് മൂന്നംഗ കുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ, കൃത്യം ആസൂത്രണം ചെയ്യാനും മൃതദേഹങ്ങൾ മറവു ചെയ്യാനും മുഖ്യപ്രതി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്ലാറ്റ്‌ഫോമുകളുടെ സഹായം തേടിയിരുന്നതായി പൊലീസ് കണ്ടെത്തി. കേസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായ ഈ വിവരം മുഖ്യപ്രതിയായ കെന്നത്ത് എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൊലപാതക പദ്ധതികൾ തയ്യാറാക്കിയതെന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ ജൂൺ 22-നാണ് കെആർ പുരം പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ സീഗെബള്ളിയിലുള്ള അപ്പാർട്ട്മെന്റിൽ ദാരുണമായ സംഭവം നടന്നത്. സോമസുന്ദരം (55), ഭാര്യ മുത്തുലക്ഷ്മി Read More…
സംസാരശേഷിയും കേൾവിയുമില്ല; കനത്ത ട്രാഫിക്കിലൂടെ ബൈക്കോടിച്ചെത്തുന്ന ഫുഡ് ഡെലിവറി എക്സിക്യൂട്ടീവ്; കയ്യടിച്ച് സോഷ്യൽ മീഡിയ- വീഡിയോ
ഒരു ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന്റെ (ഫുഡ് ഡെലിവറി എക്സിക്യൂട്ടീവ്) വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോള്‍ വൈറല്‍. അജയ്പാൽ റാത്തോഡ് എന്ന വ്യക്തി പങ്കുവെച്ച വീഡിയോയിൽ, സംസാരിക്കാനും കേൾക്കാനും വൈകല്യമുള്ള ഡെലിവറി എക്സിക്യൂട്ടീവ് ഭക്ഷണവുമായി അപ്പാർട്ട്മെന്റിന്റെ ലോബിയിൽ കാത്തുനിൽക്കുന്നത് കാണാം. ശാരീരികമായ വെല്ലുവിളികൾ ഉണ്ടെങ്കിലും, മുഖത്ത് പുഞ്ചിരിയോടെയും ശാന്തനായും അദ്ദേഹം ഭക്ഷണം കൈമാറുന്ന കാഴ്ച സോഷ്യൽ മീഡിയ ഉപയോക്താക്കളെ പ്രചോദിപ്പിച്ചു. പല സൊസൈറ്റികളിലും പതിവുള്ളതുപോലെ, രാത്രി വൈകിയായതിനാൽ അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ഈ ഡെലിവറി എക്സിക്യൂട്ടീവിനെ ലിഫ്റ്റ് ഉപയോഗിക്കാൻ അനുവദിച്ചില്ല Read More…
കിരീടം, പിന്നാലെ സിംഹാസനവും; റാങ്കിങ്ങിൽ ഒന്നാമൻ സ്പെയിൻ, ഇന്ത്യയുടെ റാങ്ക് എത്രയാണെന്നറിയാമോ?
സൂറിച്ച്: ഫുട്‌ബോൾ ലോകകപ്പ് കിരീടം കരസ്ഥമാക്കിയതിന് പിന്നാലെ സ്‌പെയിൻ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. അർജന്റീനയെ രണ്ടാം സ്‌ഥാനത്തേക്ക് തള്ളിയാണ് അവർ ഒന്നാമതെത്തിയത്. ഫ്രാൻസ് മൂന്നാം സ്‌ഥാനത്ത് തന്നെ തുടരുന്നു. ഞായറാഴ്‌ച ന്യൂജഴ്‌സിയിൽ നടന്ന കലാശപ്പോരാട്ടത്തിൽ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് സ്‌പെയിൻ ചാമ്പ്യന്മാരായത്. ലോകകപ്പിൽ മൂന്നാം സ്‌ഥാനം നേടിയ ഇംഗ്ലണ്ട് നാലാം റാങ്കിൽ തുടരുകയാണ്. ഫ്രാൻസിനെ 6-4 ന് തകർത്താണ് ഇംഗ്ലണ്ട് വെങ്കലം നേടിയത്. അഞ്ചുതവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ അഞ്ചാം സ്‌ഥാനത്തുണ്ട്. Read More…
വെറും 100 രൂപയ്ക്ക് ‘ലക്ഷ്വറി’ ഫേഷ്യൽ! ഡൽഹിയിലെ ബാര്‍ബര്‍ഷോപ്പില്‍ കയറി ഞെട്ടി റഷ്യൻ സുന്ദരി; വീഡിയോ വൈറൽ
ഡൽഹിയിലെ ഒരു സാധാരണ സലൂണില്‍ കയറി ഫേഷ്യൽ മസാജ് ചെയ്യുന്ന റഷ്യൻ സഞ്ചാരിയായ യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ. ഇവിടെ വെറും 100 രൂപയ്ക്ക് (ഏകദേശം 1 ഡോളർ) ഒരു കിടിലന്‍ ഫെയിസ് മസാജ് ചെയ്ത അനുഭവമാണ് യുവതി പങ്കുവയ്ക്കുന്നത്. വിദേശത്ത് ഏകദേശം 200 ഡോളർ വരെ ചെലവുവരുന്നതാണ് ഈ ഫേഷ്യല്‍. “ന്യൂഡൽഹിയിൽ നിന്ന് ഫേഷ്യൽ മസാജ് ചെയ്യുന്നു, ഇതൊരു വേറിട്ട അനുഭവം തന്നെയാണ്” എന്ന കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയം Read More…
വിശക്കുമ്പോള്‍ ഭക്ഷണം കഴിച്ചാലെന്താണ്? വിദ്യാർഥികൾ അടികൊള്ളുമ്പോൾ ബർഗർ കഴിച്ച് ബെഞ്ചിലായ നേതാവിന്റെ പ്രതികരണം- വൈറൽ
ന്യൂഡല്‍ഹി: വക്‌താവ് വിജേത ദഹിയയെ സ്‌ഥാനത്തുനിന്ന് നീക്കി കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി). ഡല്‍ഹിയില്‍ പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിനും പോലീസ് ലാത്തിച്ചാര്‍ജിനുമിടയില്‍ ദഹിയ അവിടെ നിന്നു മാറി ബര്‍ഗര്‍ കഴിച്ചുകൊണ്ടിരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. വിജേതയുടേത് വിവേകരഹിതമായ പ്രവൃത്തിയാണെന്നു ചൂണ്ടിക്കാട്ടി സി.ജെ.പി. അതിനെ അപലപിച്ചു. ‘സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരേ പോലീസ് ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തുന്ന സമയത്താണ് വിജേത അവിടെനിന്നു മാറിയത്. ഈ പെരുമാറ്റം പ്രസ്‌ഥാനത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. അസ്വീകാര്യമാണ്. അതിനാല്‍, അച്ചടക്ക നടപടി Read More…









