കണ്ണൂർ പൈതൽമലയിൽ ഭർത്താവിനൊപ്പം ട്രക്കിങ്ങിന് പോയ യുവതി ഇടിമിന്നലേറ്റു മരിച്ചു. ചെറുപുഴ സ്വദേശിയും പുളിങ്ങോം വില്ലേജ് അസിസ്റ്റന്റുമായ അഞ്ജു മാത്യു (31) ആണ് ദാരുണമായി മരണപ്പെട്ടത്. വൈകിട്ട് ആറുമണിയോടെ ട്രക്കിങ് കഴിഞ്ഞ് പൈതൽമല മഞ്ഞപ്പുല്ലിൽ നിന്ന് തിരിച്ചിറങ്ങുന്നതിനിടെയാണ് ഇവർക്ക് ഇടിമിന്നലേറ്റത്. അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ സനീഷിനും മിന്നലിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഭർത്താവിന്റെ നില ഗുരുതരമാണ്. വാഹനം കടന്നുചെല്ലാത്ത ഉൾപ്രദേശവും കഠിനമായ വഴിയുമായതിനാൽ ഏകദേശം രണ്ട് മണിക്കൂറോളം സമയമെടുത്താണ് ഇവരെ ആശുപത്രിയിൽ എത്തിക്കാനായത്. Read More…
Month: June 2026
ഒരുസര്വീസിന് 1000 രൂപ; മലയാളികള്‍ക്ക് പ്രവേശനമില്ല; തൃശൂര്‍ നഗരമധ്യത്തിലെ ഒഡീഷക്കാരന്റെ അനാശാസ്യ കേന്ദ്രത്തില്‍ കൊല
തൃശൂർ സ്വരാജ് റൗണ്ടിന് 350 മീറ്റർ മാത്രം അകലെയുള്ള കോരപ്പത്ത് ലെയിനിലെ ഒരു ഇരുനില വാടകവീട്ടിലായിരുന്നു ആ അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും ഫ്ലാറ്റുകളുള്ളതുമായ ഈ പ്രദേശത്തെ അയൽവാസികൾക്ക് ആർക്കും തന്നെ ഇതൊരു അനാശാസ്യ കേന്ദ്രമാണെന്ന ധാരണയുണ്ടായിരുന്നില്ല. ഒഡീഷ, അസം സ്വദേശികളായ മൂന്ന് അതിഥി തൊഴിലാളികളായിരുന്നു ഈ കേന്ദ്രം നടത്തിയിരുന്നത്. ഇവർക്കൊപ്പം നാല് യുവതികളും ഇവിടെ താമസിച്ചിരുന്നു. അതിഥി തൊഴിലാളികൾ മാത്രമായിരുന്നു ഇവിടെ സ്ഥിരമായി വന്നുപോയിരുന്നത്. വീടിന്റെ പിൻവാതിൽ വഴിയായിരുന്നു ഇവരുടെ പ്രവേശനം. ഇടയ്ക്കിടെ ഇവിടെനിന്ന് Read More…
മരിസെയ്ൻ കാപ്പിന്റെ കരുത്തിൽ ദക്ഷിണാഫ്രിക്ക; വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ തോൽവി
വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ തോൽവി. കരുത്തരായ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 19.1 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 45 പന്തിൽ പുറത്താകാതെ 81 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്ത മരിസെയ്ൻ കാപ്പാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. ഈ തകർപ്പൻ Read More…
‘അമ്മ’യില്‍ എല്ലാം പറയാന്‍ അവസരം തന്നു, അതിജീവിത ഉള്‍പ്പെടെയുളളവരെ തിരികെ ക്ഷണിക്കണം: അന്‍സിബ ഹസന്
‘അമ്മ’ ജനറല്‍ ബോഡി യോഗത്തിലെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഭരണസമിതി ഒന്നാകെ രാജിവച്ച സംഭവത്തില്‍ പ്രതികരണവുമായി നടി അന്‍സിബ ഹസന് രംഗത്തെത്തി. തനിക്ക് ഇന്ന് കുറച്ചെങ്കിലും നീതി കിട്ടിയെന്ന് കരുതുന്നുവെന്നും എല്ലാ കാര്യങ്ങളും അമ്മയിലെ അംഗങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറയാന്‍ സാധിച്ചുവെന്നും അന്‍സിബ പറഞ്ഞു. ചരിത്രപരമായ തീരുമാനങ്ങളാണ് ഇന്നെടുത്തത്. താന്‍ നേരിട്ട എല്ലാ കാര്യങ്ങളും കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനമുണ്ടെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ 32 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ‘അമ്മ’യിൽ ഇത്തരമൊരു സംഭവം നടക്കുന്നതെന്ന് അന്‍സിബ Read More…
‘സ്കൂളിൽ പൂർണ്ണനഗ്നരാക്കി പരിശോധിക്കും, അധ്യാപകരുൾപ്പെട്ട ലൈംഗിക കൂട്ടായ്മ; ഫീസ് 75.50 ലക്ഷം; രക്ഷപ്പെടാൻ നോക്കിയാൽ വേട്ടനായ്ക്കളെ വിടും’
വാഷിങ്ടൻ: ന്യൂയോർക്കിൽ വർഷങ്ങൾക്ക് മുൻപ് പ്രവർത്തനം നിർത്തിയ പ്രമുഖ സ്വകാര്യ ബോർഡിങ് വിദ്യാലയമായ ഫാമിലി ഫൗണ്ടേഷൻ സ്കൂളിൽ, വിദ്യാർഥികൾ ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും ഇരയായിരുന്നതായി വെളിപ്പെടുത്തൽ. കുട്ടികളെക്കൊണ്ട് സ്വന്തം ഛർദ്ദി നിർബന്ധിച്ച് തീറ്റിക്കുക, പൂർണ്ണനഗ്നരാക്കി പരിശോധിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് മുൻ വിദ്യാർഥി കോടതിയിൽ സമർപ്പിച്ച രേഖകളിലുള്ളത്. വർഷത്തിൽ 80,000 ഡോളർ (ഏകദേശം 75.50 ലക്ഷം രൂപ) വരെ ഉയർന്ന ഫീസ് വാങ്ങിയിരുന്ന ഈ വിദ്യാലയം, അപ്സ്റ്റേറ്റ് ന്യൂയോർക്കിലെ ഹാൻകോക്ക് എന്ന ചെറിയ ഗ്രാമത്തിലാണ് പ്രവർത്തിച്ചിരുന്നത്. Read More…
അൻസിബയുടെ പരാതി ശ്വേത കേട്ടില്ല, എനിക്കെതിരെ അവര്‍ക്ക് എന്തും പറയാം, ഇതുവരെ കളിച്ചത് ‘ലേഡീസ് കാർഡ്’വച്ച്, ഇത് സ്ത്രീകളെ ഉപദ്രവിച്ച കമ്മിറ്റി -ബാബുരാജ്
ശ്വേതാ മേനോനെതിരെയും ‘അമ്മ’യുടെ മുൻ കമ്മിറ്റിക്കെതിരെയും രൂക്ഷവിമർശനവുമായി നടൻ ബാബുരാജ് . സ്ത്രീകൾക്ക് ഉപദ്രവകരമായ രീതിയിൽ പ്രവർത്തിച്ച കമ്മിറ്റിയായിരുന്നു ഇതെന്നും, കൃത്യമായ വാർഷിക റിപ്പോർട്ട് പോലും സമർപ്പിക്കാൻ ഇവർക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. ജനറൽ ബോഡി യോഗത്തിൽ അൻസിബ തന്റെ പ്രശ്നങ്ങൾ കണ്ണീരോടെ വിവരിച്ചപ്പോൾ അത് കേൾക്കേണ്ട ഉത്തരവാദിത്തം ശ്വേതയ്ക്കായിരുന്നു. എന്നാൽ ‘അമ്മ’ സംഘടനയ്ക്ക് ഇതിൽ ഒന്നും ചെയ്യാനില്ലെന്ന് പറയുന്ന ഒരു പ്രസിഡന്റിൽ നിന്ന് എങ്ങനെ സ്ത്രീകൾക്ക് നീതി ലഭിക്കുമെന്നും, കുറ്റാരോപിതരായി ആരുമില്ലെന്ന ശ്വേതയുടെ വാദം തെറ്റാണെന്നും Read More…
9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ 14കാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മദ്യലഹരിയിൽ ചെയ്തതെന്ന്
ലക്നൗ∙ ഉത്തർപ്രദേശിലെ ഗോരഖ്പുർ ജില്ലയിലുള്ള ഒരു ഗ്രാമത്തിൽ, ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പതിനാലുകാരനായ ബന്ധുവിനെ പൊലീസ് പിടികൂടി. കൃത്യം നടത്തുമ്പോൾ താൻ കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് കൗമാരക്കാരനായ പ്രതി പൊലീസിനോട് സമ്മതിച്ചു. വെള്ളിയാഴ്ച രാത്രി അമ്മയുടെ കൂടെ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ പ്രതി വീട്ടിൽ നിന്നും രഹസ്യമായി കടത്തിക്കൊണ്ടുപോവുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം വീട്ടുകാർ ശ്രദ്ധിക്കുന്നത്. തുടർന്ന് നാട്ടുകാരും കുടുംബവും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ, വീട്ടിൽ നിന്നും ഏകദേശം 500 Read More…
മുംബൈ ഐഐടി കാമ്പസിൽ പുള്ളിപ്പുലി! നായയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ
മുംബൈയിലെ പവായിലുള്ള ഐഐടി ബോംബെ ക്യാമ്പസിനുള്ളിൽ പുള്ളിപ്പുലിയെ കണ്ടത് അന്തേവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ പുള്ളിപ്പുലി ഒരു തെരുവ് നായയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ ആശങ്ക ശക്തമായത്. ക്യാമ്പസ് നിവാസികൾ നൽകിയ വിവരങ്ങൾ പ്രകാരം, ഏകദേശം പുലർച്ചെ 2:30 ഓടെയാണ് പൂർണ്ണവളർച്ചയെത്തിയ പുള്ളിപ്പുലി ക്യാമ്പസിലെ സ്റ്റാഫ് ഹോസ്റ്റൽ പ്രദേശത്ത് പ്രവേശിച്ചത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ, പുള്ളിപ്പുലി ഒളിച്ചുനിന്നു നായയെ നിരീക്ഷിക്കുന്നതും പെട്ടെന്ന് അതിനെ ആക്രമിച്ച് അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നതും കാണാം. ഭാഗ്യവശാൽ Read More…
ആൺകുഞ്ഞിന് 8 ലക്ഷം, പെൺകുഞ്ഞിന് പകുതി വില! ഡൽഹിയിലെ ‘ബേബി ബസാർ’; കുട്ടികളില്ലാത്തവരെ ലക്ഷ്യമിട്ട് വൻ മാഫിയ
രാജസ്ഥാനിൽ ജനിച്ച് ദിവസങ്ങൾക്കകം ഡൽഹിയിലേക്ക് കടത്തപ്പെടുകയും, അവിടെ നിന്ന് ലക്ഷങ്ങൾ കൈമാറി ഹരിയാനയിലെ ദമ്പതികൾക്ക് വിൽക്കപ്പെടുകയും ചെയ്യുന്ന ഒരു കുഞ്ഞിന്റെ അവസ്ഥ ആലോചിച്ചുനോക്കൂ. സ്വന്തം മാതാപിതാക്കളുടെ ദയനീയാവസ്ഥയും കുറ്റവാളികളുടെ പെരുങ്കള്ളപ്പണത്തോടുള്ള ആർത്തിയുമാണ് ഇവിടെ പിഞ്ചുകുഞ്ഞുങ്ങളുടെ വിധി നിർണ്ണയിക്കുന്നത്. ജനിച്ച് നാലോ അഞ്ചോ ദിവസം മാത്രം പ്രായമുള്ള നവജാതശിശുക്കളെ പാവപ്പെട്ട മാതാപിതാക്കളിൽ നിന്ന് വാങ്ങി ഡൽഹിയിലെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് ലക്ഷങ്ങൾക്ക് വിറ്റിരുന്ന ഒരു വൻ മനുഷ്യക്കടത്ത് സംഘത്തെ ഡൽഹി പോലീസ് ഇപ്പോൾ പിടികൂടിയിരിക്കുകയാണ്. ഈ കറുത്ത വിപണിയിൽ പെൺകുഞ്ഞുങ്ങൾക്ക് Read More…









