Celebrity

‘പ്രമുഖ മലയാള നടനും ഭാര്യയും എനിക്കെതിരെ PR വർക്ക് ചെയ്യുന്നു’: ഗുരുതര ആരോപണവുമായി ജോജു ജോർജ്, ആരാണ് ആ താരദമ്പതികൾ ?

മലയാള സിനിമയിലെ പ്രമുഖ താരദമ്പതികൾ തനിക്കെതിരെ പെയ്ഡ് പിആർ വർക്ക് നടത്തുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ് രംഗത്തെത്തി. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് താരം ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ നടത്തിയത്. ഇൻഡസ്ട്രിയിലെ മറ്റ് പല പ്രമുഖ നടന്മാരും ഇത്തരം പെയ്ഡ് പിആർ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.

തന്റെ പുതിയ ചിത്രമായ ‘വരവി’ന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ ലൈവിലാണ് സിനിമയ്ക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റീവ് പ്രചാരണങ്ങളെക്കുറിച്ച് ജോജു സംസാരിച്ചത്. ജോജുവിന്റെ ഈ തുറന്നുപറച്ചിൽ മലയാള സിനിമയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. നടൻ ചൂണ്ടിക്കാണിച്ച ആ താരദമ്പതികൾ ആരാണെന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും സജീവമാകുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത് എ.കെ. സാജൻ തിരക്കഥയെഴുതിയ ‘വരവ്’ ജൂലൈ 16-നാണ് തിയറ്ററുകളിലെത്തിയത്. ഹൈറേഞ്ചുകാരനായ പോൾസൺ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജോജു അവതരിപ്പിക്കുന്നത്. തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ഈ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *