Crime

സിനിമയില്‍ അവസര വാഗ്‌ദാനം, വിദ്യാര്‍ഥിനിയോട്‌ നഗ്‌നഫോട്ടോ ആവശ്യപ്പെട്ട യുവാവ്‌ പിടിയില്‍

കോഴിക്കോട്‌: സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌ത്‌ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയോട്‌ നഗ്‌നഫോട്ടോ ആവശ്യപ്പെട്ട യുവാവ്‌ പിടിയില്‍.
കാസര്‍ഗോഡ്‌ സ്വദേശി കാട്ടിപ്പളം നാരായണീയം വീട്ടില്‍ ഷിബിനെ(29)യാണ്‌ ബേപ്പൂര്‍ പോലീസ്‌ പോക്‌സോ നിയമപ്രകാരം അറസ്‌റ്റ്‌ ചെയ്‌തത്‌.

കോഴിക്കോട്‌ സ്വദേശിനിയായ പത്താം ക്ലാസ്‌ വിദ്യാര്‍ഥിനിയുടെ ഫോണിലേക്കാണ്‌ വാട്‌സ്‌ ആപ്‌ വഴി മെസേജ്‌ അയച്ചും നിരന്തരം പിന്തുടര്‍ന്ന്‌ ലൈംഗിക ഉദ്ദേശത്തോടെ പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോകളും ആവശ്യപ്പെട്ടത്‌.

തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ പരാതിയില്‍ ബേപ്പൂര്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു. ബേപ്പൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ അംഗജന്‍, സി.പി.ഒ. സരുണ്‍, ഫറോക്ക്‌ എ.സി.പി. സ്‌ക്വാഡ്‌ അംഗങ്ങളായ അടക അരുണ്‍, എസ്‌.സി.പി.ഒ. വിനോദ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ കസ്‌റ്റഡിയിലെടുത്തത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി.