Crime

പ്രണയബന്ധത്തില്‍നിന്നു പിന്മാറി, യുവതിയുടെ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍; യുവാവ്‌ പിടിയില്‍

കടുങ്ങല്ലൂര്‍: പ്രണയബന്ധത്തില്‍നിന്നു പിന്മാറിയതിന്റെ വിരോധത്തില്‍ യുവതിയുടെ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പോസ്‌റ്റ്‌ ചെയ്‌ത സംഭവത്തില്‍ യുവാവ്‌ പോലീസിന്റെ പിടിയിലായി. മുവാറ്റുപുഴ സ്വദേശി ജിതു കുര്യനെ(28)യാണ്‌ ബിനാനിപുരം ഇന്‍സ്‌പെക്‌ടര്‍ വി.ആര്‍. സുനില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. എറണാകുളത്തെ പ്രമുഖ കോളജിലെ സഹപാഠിയായിരുന്ന യുവതി നല്‍കിയ പരാതിയിലാണ്‌ അറസ്‌റ്റ്‌.

യുവാവുമായി വിവാഹത്തിനു യുവതിയുടെ വീട്ടുകാര്‍ തയാറായിരുന്നെങ്കിലും ഇരുവരും തമ്മില്‍ തെറ്റി. യുവതി ഗള്‍ഫിലേക്കു പോയതോടെ വീഡിയോ കോളിലൂടെയും മറ്റും ശല്യം തുടര്‍ന്നു. പിന്നീടു യുവതി കോള്‍ എടുക്കാതെയായി. അപ്പോഴാണ്‌ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങള്‍ ഇയാള്‍ അശ്ലീല സൈറ്റുകളില്‍ പോസ്‌റ്റ്‌ ചെയ്‌തത്‌. പ്രതിയെ കോടതി റിമാന്‍ഡ്‌ ചെയ്‌തു.