Lifestyle

യുവത്വം നിലനിര്‍ത്തുന്ന അത്ഭുത ക്രീം വീട്ടില്‍ തന്നെ തയാറാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

സൗന്ദര്യം സംരക്ഷിക്കണം എന്ന് ആത്മാര്‍ത്ഥമായ ആഗ്രഹം ഉണ്ടെങ്കിലും സമയം ഇല്ല എന്നുള്ളതാണു പലരുടേയും പ്രശ്‌നം. ഏക ആശ്രയം ബ്യൂട്ടി പാര്‍ലറുകളാണ്. അതിനാകട്ടെ സമയവും പണവും കണ്ടെത്താന്‍ കഴിയുന്നുമില്ല. ഈ സാഹചര്യത്തില്‍ നിങ്ങളുടെ ചര്‍മ്മത്തെ പ്രായത്തിന്റെ പിടിയില്‍ നിന്നു രക്ഷിക്കാന്‍ വേണ്ടി വീട്ടില്‍ തന്നെ അല്‍പ്പം സമയം നീക്കി വയ്ക്കണം. അങ്ങനെ നീക്കി വയ്ക്കുകയാണെങ്കില്‍ ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ കഴിയും. അത്ഭുത ക്രീം എന്നു കേട്ട് അത്ഭുതപ്പെടുകയൊന്നും വേണ്ട… ഇതിനുവേണ്ട സംഗതികളൊക്കെ നിങ്ങളുടെ സ്വന്തം അടുക്കളയില്‍ തന്നെ ഉണ്ട്. ചെയ്യേണ്ടത് ഇത്രമാത്രം.

വാസലൈന്‍ രണ്ടു സ്പൂണ്‍, ഒലീവ് ഓയിലോ ആല്‍മണ്ട് ഓയിലോ ഏതു വേണമെങ്കിലും ആകാം, ഏതായാലും ഒരു ടേബിള്‍ സ്പൂണ്‍, ഒരു മുട്ടയുടെ മഞ്ഞക്കരു, തേന്‍ ഒരു ടീസ്പൂണ്‍, പഴുത്ത അവക്കോഡോ ഒന്ന്.

ഇനി ക്രീം തയാറാക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍. ഗ്യാസ് അടുപ്പില്‍ വച്ചൊ മൈക്രോവേവ് ഓവനില്‍ വച്ചോ വാസലൈന്‍ നന്നായി ചൂടാക്കുക. ഇതിലേയ്ക്കു തേനും മറ്റു ചേരുവകളും സാവധാനം ഇട്ട് ഇളക്കി യോജിപ്പിക്കുക. ശ്രദ്ധിക്കേണ്ട കാര്യം മുട്ടയുടെ മഞ്ഞ അവസാനം മാത്രമേ ചേര്‍ക്കാവു. പേസ്റ്റ് രൂപത്തിലാക്കിയ മിശ്രിതം നന്നായി ഇളക്കി കുലുക്കി യോജിപ്പിച്ച് ഒരു പാത്രത്തിലാക്കുക.

ഇനി ഉപയോഗിക്കേണ്ട വിധം… ക്രീം തയാറാക്കി അഞ്ച് മിനിറ്റിനു ശേഷം വേണം ഉപയോഗിക്കാന്‍. മുഖം നന്നായി വൃത്തിയായി തുടച്ചശേഷം ക്രീം പുരട്ടാം. മുഖത്ത് വൃത്താകൃതിയില്‍ വേണം മസാജ് ചെയ്യാന്‍. അരമണിക്കൂറിനു ശേഷം ശുദ്ധമായ ജലത്തില്‍ മുഖം കഴുകുക.

Leave a Reply

Your email address will not be published. Required fields are marked *