Celebrity

ഷാരൂഖിനെ സൂപ്പര്‍താരമായി ആ സിനിമ ഉയര്‍ത്തി; ആദ്യം ഉദ്ദേശിച്ചിരുന്ന ആമിറിനെ പുറത്താക്കി

ബോളിവുഡിലെ രണ്ടു സൂപ്പര്‍താരങ്ങളാണ് ഷാരൂഖ് ഖാനും ആമിര്‍ ഖാനും. 80 കളുടെ അവസാനത്തില്‍ ഏതാണ്ട് ഒരേ സമയത്താണ് ഇരുവരും അഭിനയരംഗത്തേക്ക് കടന്നുവന്നത്. കഠിനാദ്ധ്വാനം കൊണ്ട് ഇരുവരും ഒരുമിച്ച് താരപദവിയിലേക്ക് ഉയരുകയും ചെയ്തു. കരിയറില്‍ ഉടനീളം അവരുടെ താരനിര്‍ണ്ണയം ഉണ്ടാക്കിയ നിരവധി ഹിറ്റുകളുടെ ഭാഗമാകുകയും പ്രശംസനേടിയ കഥാപാത്രങ്ങള്‍ ചെയ്യുകയും പരാജയങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു.

കരിയറിന്റെ ആദ്യ ദിവസങ്ങളില്‍, ഖയാമത് സേ ഖയാമത് തക് എന്ന ചിത്രത്തിലെ തന്റെ സോഫ്റ്റ്-ബോയ് ചാം ഉപയോഗിച്ച് ആമിര്‍ ഹൃദയം കീഴടക്കിയപ്പേള്‍ ഷാരൂഖ് തന്റെ മികച്ച വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. ഷാരൂഖിന്റെ ഏറ്റവും മികച്ച ഓണ്‍-സ്‌ക്രീന്‍ പ്രകടനങ്ങളിലൊന്ന് യാഷ് ചോപ്രയുടെ ചിത്രമായ ഡര്‍ ആണ്.

നായികയോട് അസാധാരണ അഭിനിവേശമുള്ള അതേസമയം തന്നെ ക്രൂരനായ വില്ലനെ അവതരിപ്പിച്ച ഷാരൂഖ് സിനിമയിലൂടെ നായകന്‍ സണ്ണിഡിയോളിനേക്കാള്‍ പെരുമ നേടുകയും ചെയ്തു. രസകരമെന്നു പറയട്ടെ, ഷാരൂഖ് മെഹ്റയുടെ വേഷത്തില്‍ എത്തുന്നതിനുമുമ്പ്, ആമിര്‍ ആയിരുന്നു ഈ വേഷത്തിലേക്ക് ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. എന്നിട്ടും എന്തുകൊണ്ടോ, ആ വേഷം ഷാരൂഖിനെ തന്നെ തേടിവന്നു. ബോളിവുഡ് ആരാധകര്‍ക്ക് നിത്യഹരിത ‘കെ.കെ..കിരണ്‍’ ലഭിക്കുകയും ചെയ്തു.

ഷാരൂഖിനെ താരപദവിയിലേക്ക് ഉയര്‍ത്തിയ സിനിമയോട് നോ പറഞ്ഞത് ഖാന്‍ ആണെന്ന് വളരെക്കാലമായി പറയപ്പെടുന്നു. എന്നാല്‍ തന്നെ ചിത്രത്തില്‍ നിന്ന് പുറത്താക്കിയതായി ആമിര്‍ വ്യക്തമാക്കിയിരുന്നു. സിനിമയോട് താന്‍ നോ പറഞ്ഞിരുന്നില്ലെന്നാണ് ആമിര്‍ പിന്നീട് പറഞ്ഞത്. ”ഡര്‍ ഞാന്‍ വേണ്ടെന്ന് വെച്ച സിനിമയല്ല. പക്ഷേ രണ്ടു താരങ്ങളെ വെച്ച് സിനിമ ചെയ്യാന്‍ ആഗ്രഹിച്ചതിനാല്‍ സംവിധായകന്‍ എന്നെ സിനിമയില്‍ നിന്ന് പുറത്താക്കി. ആ സിനിമയില്‍ രണ്ട് താരങ്ങള്‍ ഉണ്ടായിരുന്നു. രണ്ട് താരങ്ങള്‍ ഉണ്ടെങ്കില്‍, സംവിധായകന്‍ രണ്ടുപേര്‍ക്കും തുല്യത നല്‍കണമെന്ന തത്വം എനിക്കുണ്ട്. അതുകൊണ്ട് എന്നെ ഒഴിവാക്കി.” ആമിര്‍ പറഞ്ഞു.

”യാഷ് ജി അങ്ങനെ ചെയ്യാന്‍ ആഗ്രഹിച്ചില്ല, അതുകൊണ്ട് എന്നെ പുറത്താക്കി. എല്ലാവര്‍ക്കും അവരുടേതായ പ്രവര്‍ത്തന രീതികളുണ്ട്. രണ്ട് പേര്‍ ഒരുമിച്ച് പ്രവര്‍ ത്തിക്കുമ്പോള്‍, അവര്‍ ഒരുമിച്ച് കഥ കേള്‍ക്കണമെന്ന് ഞാന്‍ കരുതുന്നു, അങ്ങനെ നമുക്ക് ഒരു ടീമായി ഒരുമിച്ച് പ്രവര്‍ത്തിക്കാം. അവരെല്ലാം ഒരുമിച്ച് സിനിമ കേള്‍ ക്കണം. ഡറില്‍ അത് സംഭവിച്ചില്ല, അതിനാല്‍ എന്നെ പുറത്താക്കി.”നടന്‍ പറഞ്ഞു.

യാഷ് ചോപ്ര സംവിധാനം ചെയ്ത ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍ രാഹുല്‍ മെഹ്റയെ (ഷാരൂഖ്) ചുറ്റിപ്പറ്റിയാണ്. സഹപാഠിയായ കിരണിനോട് (ജൂഹി ചൗള) അമിതാഭിനി വേ ശമുള്ള അയാള്‍, അവള്‍ക്കും, അവളുടെ പ്രതിശ്രുത വരന്‍ സുനിലിനും (സണ്ണി ഡിയോ ള്‍) തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. 1993 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം വന്‍ വിജയമായിരുന്നു. നടനും സംവിധായകനും എന്ന നിലയില്‍ ഷാരൂഖ് ഖാന്റെയും യാഷ് ചോപ്രയുടെയും ശ്രദ്ധേയമായ പങ്കാളിത്തത്തിന്റെ തുടക്കം കൂടിയായിരുന്നു അത്.