മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാന്റെ മൂന്നാം വിവാഹത്തെക്കുറിച്ച് താൻ നടത്തിയ വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് മഹാരാഷ്ട്ര തുറമുഖ-ഫിഷറീസ് മന്ത്രി നിതേഷ് റാണെ രംഗത്തെത്തി. വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായ തന്റെ “ലവ് ജിഹാദ്” പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി ഫ്രീ പ്രസ് ജേണലിനോട് അദ്ദേഹം വ്യക്തമാക്കി. ബിജെപി മന്ത്രിയായ നിതേഷ് റാണെയോട്, 61-കാരനായ ആമിർ ഖാനെ “ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ” എന്ന് വിളിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം തന്റെ നിലപാടിനെ ന്യായീകരിച്ചത്. ഒരു ഹിന്ദു പ്രവർത്തകൻ എന്ന നിലയിൽ, Read More…
Tag: aamirkhan
131 കലാകാരന്മാരുടെ 256 മണിക്കൂർ അധ്വാനം, ആമിർ ഖാൻ ഭാര്യക്കായി ഒരുക്കിയ അപൂർവ മാണിക്യം !
ബോളിവുഡ് താരം അമീർ ഖാനും പങ്കാളി ഗൗരി സ്പ്രാറ്റും ജൂലൈ 5-ന് മുംബൈ ബാന്ദ്രയിലെ വസതിയിൽ വെച്ച് വിവാഹിതരായി. മക്കൾ, അടുത്ത കുടുംബാംഗങ്ങൾ, ചുരുക്കം ചില സുഹൃത്തുക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ലളിതമായ ഈ ചടങ്ങുകൾ നടന്നത്. ഈ പ്രത്യേക ദിനത്തിൽ ഇരുവരും പരസ്പരം ഇണങ്ങുന്ന പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അമീർ ഖാൻ ഐവറി നിറത്തിലുള്ള ധോത്തിയും കുർത്തയും ധരിച്ചപ്പോൾ, ഗൗരി ഇളം നിറത്തിലുള്ള ലെഹങ്കയും മാലകളും തലയിൽ മുല്ലപ്പൂവും ചൂടിയാണ് എത്തിയത്. എന്നാൽ ചടങ്ങിൽ എല്ലാവരുടെയും ശ്രദ്ധ Read More…
ആമിർ ഖാനുമായുള്ള വിവാഹത്തിന് ശേഷം ഗൗരി സ്പ്രാറ്റ് ഇസ്ലാം മതം സ്വീകരിച്ചോ? സത്യാവസ്ഥ എന്ത്?
ബോളിവുഡ് താരം ആമിർ ഖാനും അദ്ദേഹത്തിന്റെ പങ്കാളിയായ ഗൗരി സ്പ്രാറ്റും വിവാഹിതരായി. മുംബൈ ബാന്ദ്രയിലെ ആമിറിന്റെ വസതിയിൽ വെച്ച് ജൂലൈ 5 ഞായറാഴ്ചയായിരുന്നു ലളിതമായ രീതിയിലുള്ള രജിസ്റ്റർ വിവാഹം. അടുത്ത കുടുംബാംഗങ്ങളും കുറച്ചു സുഹൃത്തുക്കളും മാത്രമാണ് ഈ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തത്. റിപ്പോർട്ടുകൾ പ്രകാരം, ഞായറാഴ്ച ഉച്ചയ്ക്ക് 12:45 ഓടെ ആമിറിന്റെ വീട്ടിൽ വെച്ചാണ് വിവാഹ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത്. ആമിറിന്റെ മക്കളായ ഇറ ഖാൻ, ജുനൈദ് ഖാൻ, മരുമകൻ നുപുർ ശിഖാരെ, സംവിധായകൻ അശുതോഷ് ഗോവാരിക്കർ, Read More…
ഷാരൂഖിനെ സൂപ്പര്‍താരമായി ആ സിനിമ ഉയര്‍ത്തി; ആദ്യം ഉദ്ദേശിച്ചിരുന്ന ആമിറിനെ പുറത്താക്കി
ബോളിവുഡിലെ രണ്ടു സൂപ്പര്‍താരങ്ങളാണ് ഷാരൂഖ് ഖാനും ആമിര്‍ ഖാനും. 80 കളുടെ അവസാനത്തില്‍ ഏതാണ്ട് ഒരേ സമയത്താണ് ഇരുവരും അഭിനയരംഗത്തേക്ക് കടന്നുവന്നത്. കഠിനാദ്ധ്വാനം കൊണ്ട് ഇരുവരും ഒരുമിച്ച് താരപദവിയിലേക്ക് ഉയരുകയും ചെയ്തു. കരിയറില്‍ ഉടനീളം അവരുടെ താരനിര്‍ണ്ണയം ഉണ്ടാക്കിയ നിരവധി ഹിറ്റുകളുടെ ഭാഗമാകുകയും പ്രശംസനേടിയ കഥാപാത്രങ്ങള്‍ ചെയ്യുകയും പരാജയങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. കരിയറിന്റെ ആദ്യ ദിവസങ്ങളില്‍, ഖയാമത് സേ ഖയാമത് തക് എന്ന ചിത്രത്തിലെ തന്റെ സോഫ്റ്റ്-ബോയ് ചാം ഉപയോഗിച്ച് ആമിര്‍ ഹൃദയം കീഴടക്കിയപ്പേള്‍ ഷാരൂഖ് തന്റെ Read More…
സൂപ്പര്‍താരം ആമിര്‍ഖാന്‍ പുകവലി ഉപേക്ഷിച്ചേക്കും ; പക്ഷേ ഒരു കണ്ടീഷനുണ്ടെന്ന് മാത്രം
ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ തന്റെ രണ്ടാമത്തെ അഭിനയ സംരംഭവുമായി എത്തുന്ന സിനിമയാണ് ‘ലവേയപ’. തെലുങ്കില്‍ ഏറെ വിജയം നേടിയ ‘ലവ് ടുഡേ’യുടെ റീമേക്കില്‍ അദ്ദേഹത്തിന് നായികയായി എത്തുന്നത്് ഖുഷി കപൂറാണ്. അതേസമയം സിനിമ വേണ്ടത്ര പ്രേക്ഷകരെ നേടുന്നില്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് സൂപ്പര്‍താരം ആമിര്‍ഖാന്‍ നടത്തിയ ഒരു വാഗ്ദാനമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്്. റീമേക്കുകള്‍ അത്ര വിജയം നേടാത്ത കാലത്ത് ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് ആമിര്‍ ഖാന്‍ സ്വയം പ്രതിജ്ഞയെടുത്തു. സിനിമ വിജയിച്ചാല്‍ താന്‍ പുകവലി ഉപേക്ഷിക്കുമെന്നായിരുന്നു അദ്ദേഹം Read More…
ബബിതഫോഗട്ടിന്റെ വന്‍വെളിപ്പെടുത്തൽ; ദംഗൽ 2000കോടി നേടി, തന്റെ കുടുംബത്തിന് ഒരു കോടി മാത്രം
ബോളിവുഡില്‍ വന്‍വിജയം നേടിയ ചിത്രമായിരുന്നു അമീര്‍ഖാന്‍ നായകനായ ദംഗല്‍. ചിത്രം 2000 കോടിയിലധികം നേടിയെന്നാണ് പരക്കെയുള്ള അഭിപ്രായം. അമീര്‍ ഖാന്‍ നായകനായ ബോളിവുഡ് ചിത്രം റിലീസിന് ശേഷം നിരവധി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളാണ് തകര്‍ത്തത്. മുന്‍ ഇന്ത്യന്‍ ഗുസ്തി താരം ബബിത ഫോഗട്ടിന്റെ ജീവിതം പറയുന്ന സിനിമയെക്കുറിച്ച് ഇപ്പോള്‍ ബബിതാ ഫഗോട്ട് തന്നെ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. സിനിമ വന്‍ വിജയം നേടുകയും കോടികള്‍ വാരുകയും ചെയ്തിട്ടും തന്റെ കുടുംബത്തിന് നിര്‍മ്മാതാക്കള്‍ വെറും ഒരു കോടി Read More…
ഇനി വര്‍ഷത്തില്‍ ഒരു സിനിമ; 90 കളിലെ തന്ത്രം ആമിര്‍ഖാന്‍ പൊടിതട്ടിയെടുക്കുന്നു
ഒരേ സമയം ഒരു സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ബോളിവുഡിലെ ആദ്യത്തെ നടന്മാരില്‍ ഒരാളായിരുന്ന ആമിര്‍ഖാന്‍. 2014 വരെ അത് തുടരുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ഗജിനി, 3 ഇഡിയറ്റ്സ്, പികെ എന്നീ ചിത്രങ്ങളിലൂടെ യഥാക്രമം 100 കോടി ക്ലബ്ബും 200 കോടി ക്ലബ്ബും 300 കോടി ക്ലബ്ബും ഒക്കെ സ്വന്തമാക്കി. ചെയ്യുന്നതെല്ലാം സൂപ്പര്‍ഹിറ്റുകള്‍ ആണെന്നിരിക്കെ അടുത്തിടെ താരത്തിന് കാലം അത്ര അനുകൂലമല്ല. അതുകൊണ്ടു തന്നെ വര്‍ഷം ഒരു സിനിമയെന്ന 90 കളിലെ തന്ത്രം വീണ്ടും പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ് Read More…







