Healthy Food

ലോകത്തിലെ ഏറ്റവും രുചിയുള്ള മീന്‍കറി ദാ ഇവിടെ ഉണ്ട്; ഇന്ത്യയില്‍ നിന്നൊരു സൂപ്പര്‍വിഭവം- വീഡിയോ

ഏഴായിരത്തിഅഞ്ഞൂറിലേറെ കിലോമീറ്ററുകള്‍ നീളുന്ന കടല്‍ത്തീരമുള്ള നമ്മുടെ രാജ്യത്ത് വിവിധ തരത്തിലുള്ള മീനുകളുണ്ട്. ഒരോ സംസ്ഥാനത്തും തനതായ മീന്‍ രുചികളുണ്ട്. ലോകത്തിലെ മികച്ച അമ്പത് മീന്‍ വിഭവങ്ങളുടെ കൂട്ടത്തില്‍ ഇവയില്‍ ഒന്ന് ഇടംപിടിച്ചു. ബംഗാളില്‍ നിന്നുള്ള ചിന്‍ഗ്രി മലായ് കറി 31 ാം സ്ഥാനം നേടി. ചിന്‍ഗ്രി മലായ് തേങ്ങാപ്പാല്‍ ചേര്‍ത്ത് ഉണ്ടാക്കിയ ചെമ്മീന്‍ കറിയാണ്. കട്ടിയുള്ള ഈ ക്രീമി ചെമ്മിന്‍ കറി ചോറിനോടൊപ്പം കഴിക്കാം

ടേസ്റ്റ് അറ്റ്‌ലസിന്റെ പട്ടികയില്‍ ഒന്നാമതെത്തിയത് മെക്‌സിക്കോയില്‍ നിന്നുള്ള ചെമ്മിന്‍ വിഭവമായ കാമറോണ്‍സ് എന്‍ചിപോട്‌ലഡോസാണ്. ഇത് സെന്‍ട്രല്‍ മെക്‌സിക്കയില്‍ നിന്നുള്ള ഒരു പരമ്പരാഗത മെക്‌സിക്കന്‍ വിഭവമാണ്. തക്കാളി, ഹോട്ട് പെപ്പര്‍, ഇഞ്ചി എന്നിവയുടെ മിശ്രിതത്തില്‍ ചെമ്മീന്‍ മാരിനേറ്റ് ചെയ്തുണ്ടാക്കുന്ന ഒരു അത്യുഗ്രന്‍ വിഭവം.

രണ്ടും മൂന്നാം സ്ഥാനത്തെത്തിയത് ജപ്പാനില്‍ നിന്നുള്ള കൈസെന്ഡഡനും ഇന്‍ഡോനീഷ്യല്‍ നിന്നുള്ള പെംപെകുമാണ്.പോര്‍ച്ചുഗല്‍ വിഭവമായ അമീജോസ് എ ബുള്‍ഹാവോ പാറ്റോ, ജപ്പാനില്‍ നിന്നുള്ളടെക്കാഡോണ്‍,ഒട്ടോറോ നിഗിരി സുഷി, ഫിന്‍ലാന്‍ഡിലെ ലോയിമുലോഹി, ജപ്പാനിലെ ചുതോരോ നിഗിരി സുഷി, ഗ്രീക്ക് ദ്വീപായ സിമിയില്‍ നിന്നുള്ള സിമിയാക്കോ ഗാരിഡാകി,ജമൈക്കന്‍ വിഭവമായ പെപ്പേഡ് ഷ്രിംപ്‌സ് എന്നിവയാണ് ആദ്യ പത്തു സ്ഥാനങ്ങളില്‍ എത്തിയ മറ്റു വിഭവങ്ങള്‍.