അമേരിക്കയിലെ ടെക്സ്സ് വിമാനത്താവളത്തില്‍ ധരിച്ചിരുന്ന വസ്ത്രമുരിഞ്ഞ് യുവതിയുടെ പരാക്രമം. മാർച്ച് 14 ന് ഡാളസ് ഫോർട്ട് വർത്ത് രാജ്യാന്തര വിമാനത്താവളത്തിലാണ് സാമന്ത പാൽമ എന്ന യുവതിയാണ് സ്വയം നഗ്നയാകുകയും ജീവനക്കാരെ കടിക്കുകയും കുത്തുകയും ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സ്വയം വീനസ് ദേവതയാണെന്ന് അവകാശപ്പെട്ടാണ് വിമാനത്താവളത്തിലൂടെ ധരിച്ചിരുന്ന വസ്ത്രമെല്ലാം അഴിച്ചുകളഞ്ഞ് നഗ്നയായി യുവതി നടന്നത്. ഇതു കണ്ട വിമാനത്താവളത്തിലെ റെസ്റ്ററന്റ് മാനേജർ യുവതിയെ തടയാൻ ശ്രമിച്ചു. മാനേജരുടെ കയ്യിലെ പെന്‍സില്‍ പിടിച്ചുവാങ്ങി യുവതി അയാളുടെ തലയിലും മുഖത്തും കുത്തി. കൈത്തണ്ടയിൽ കടിച്ചു. സമീപത്തുണ്ടായിരുന്ന രണ്ടുപേര്‍ക്കുകൂടി പെന്‍സില്‍ കൊണ്ട് കുത്തേറ്റു. അവള്‍ ടെലിവിഷന്‍ തകര്‍ക്കുന്നതും വെള്ളം എറിയുന്നതും ഓടുന്നതും കണ്ടു.
നഗ്നയായി യുവതി ഓടുമ്പോള്‍ അടുത്തുള്ളവര്‍ ദൃശ്യം പകര്‍ത്തുന്നു. യുവതി യാത്രക്കാരോട് അസഭ്യം പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഒരു ഘട്ടത്തിൽ യാത്രക്കാരില്‍ ഒരാള്‍ യുവതിയ്ക്ക് നഗ്നത മറയ്ക്കാനായി കോട്ട് നല്‍കിയെങ്കിലും യുവതി ഓടിപ്പോകുകയായിരുന്നു. വിമാനത്താവളത്തിലെ അനേകം പേരാണ് അവരുടെ ഫോണുകളില്‍ അവളുടെ വീഡിയോകള്‍ റെക്കോര്‍ഡു ചെയ്തത്. അക്രമത്തിന് ശേഷം എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ ഡി യുടെ ഗേറ്റ് ഡി1 ന്റെ ഒരു എമര്‍ജന്‍സി വാതിലിനു പിന്നില്‍ ഒളിച്ചിരി ക്കുകയായിരുന്ന പല്‍മയെ പോലീസ് കണ്ടെത്തി.. ഈ സമയം യുവതി രക്തത്തിൽ കുളിച്ചിരുന്നു. അവരുടെ ആക്രമണത്തിനിരയായവരുടെ രക്തമാണ് യുവതിയുടെ ദേഹത്തുണ്ടായിരുന്നത്.
സംഭവത്തില്‍ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. തന്റെ 8 വയസ്സുള്ള മകളോടൊപ്പം യാത്ര ചെയ്യുകയായിരുന്നു എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. യാത്രക്കിടെ മരുന്ന് നഷ്ടപ്പെട്ടതായും യുവതി സമ്മതിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ താന്‍ ഡിസ്നി രാജകുമാരിയാണെന്നും മറ്റൊരു സമയം സ്വയം വീനസ് ദേവതയാണെന്നുമാണ് യുവതി സ്വയം വിശേഷിപ്പിച്ചത്.