ഇളയ സഹോദരന്റെ ക്രൂരനായ കൊലയാളിയെ തിരയുന്നതിനായി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച 47 കാരിയായ ഒരു ചൈനീസ് സ്ത്രീ അടുത്തിടെ തന്റെ ലക്ഷ്യത്തിലെത്തി, ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം കൊലപാതകിയെ തടവിലാക്കി.
1992 ഡിസംബറില്‍ അവരുടെ അച്ഛനും മറ്റൊരാളും കൂലിയെച്ചൊല്ലി തര്‍ക്കം തുടങ്ങിയതോടെയാണ് ലി ഹയുവിന്റെ ഹൃദയഭേദകമായ പ്രതികാര കഥ ആരംഭിച്ചത്. കാര്യങ്ങള്‍ വഷളായപ്പോള്‍ എതിരാളി 9 വയസ്സുള്ള സഹോദരന്‍ ലി ഹുവാന്‍പിങ്ങിനെ തട്ടിക്കൊണ്ടുപോയി. ഹ്യുവിന്റെ പിതാവിനെ കൊണ്ടുവരികയായിരുന്നു ഉദ്ദേശം. എന്നാല്‍ പിതാവ് പോലീസിനെ വിളിച്ച് ഹുനാന്‍ പ്രവിശ്യയിലെ അവരുടെ ഗ്രാമത്തിന് ചുറ്റുമുള്ള പ്രദേശത്ത് സഹോദരന് വേണ്ടി തിരച്ചില്‍ സംഘടിപ്പിച്ചു.
തുടര്‍ന്ന് ലി ഹുവാന്‍പിങ്ങിന്റെ വസ്ത്രങ്ങള്‍ അടുത്തുള്ള ഒരു ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് കണ്ടെത്തി. എന്നാല്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ മാത്രമാണ് മൃതദേഹം കണ്ടെത്താനായത്. അപ്പോഴേക്കും തട്ടിക്കൊണ്ടുപോയ ആള്‍ അപ്രത്യക്ഷനായിരുന്നു. കുട്ടിയെ കുത്തേറ്റ നിലയില്‍ കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ മരിക്കുന്നത് വരെ പിതാവ് ഭാര്യയോടും അഞ്ച് പെണ്‍മക്കളോടും സത്യം പറഞ്ഞില്ല. ഒരു ദിവസം ലീ ഹുവാന്‍പിങ്ങുമായി വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷയില്‍ അവര്‍ ജീവിച്ചു.
1997-ല്‍ ലി ഹൈയു തന്റെ ഇളയ സഹോദരനെ തിരയാന്‍ തുടങ്ങി. അവനെ തട്ടിക്കൊണ്ടുപോയതായി അവള്‍ അറിഞ്ഞു, എല്ലാത്തരം വെല്ലുവിളികളും നേരിടുന്ന അവനെ കണ്ടെത്താന്‍ യുനാന്‍, സിചുവാന്‍, ഗുയിഷോ, ഗുവാങ്സി എന്നീ പ്രവിശ്യകളിലേക്ക് യാത്ര ചെയ്തു. ലി ഹുവാന്‍പിങ്ങിനെ കണ്ടെത്താനുള്ള അവളുടെ നിരാശ മുതലെടുക്കാന്‍ നോക്കിയ ആളുകള്‍ അവളെ വഞ്ചിക്കുകയും കുറഞ്ഞത് രണ്ട് തവണയെങ്കിലും തട്ടിക്കൊണ്ടുപോകലിന് ഇരയാക്കുകയും ചെയ്തു. പക്ഷേ അവള്‍ പ്രതീക്ഷ കൈവിട്ടില്ല.
2014-ല്‍, അവളുടെ പിതാവ് തന്റെ കുടുംബത്തിന് ഒരു കുറിപ്പ് ബാക്കിവെച്ച് ജീവനൊടുക്കിയപ്പോഴാണ്, ലി ഹൈയു തന്റെ ചെറിയ സഹോദരന്റെ ഗതിയെക്കുറിച്ച് അറിയുന്നത്. തന്റെ മകന്റെ കൊലയാളിയെ കണ്ടെത്താനുള്ള ശ്രമം ഒരിക്കലും ഉപേക്ഷക്കരുതെന്ന് പിതാവ് അവള്‍ക്കെഴുതി. ആദ്യം, ഹയ്യു തന്റെ പിതാവിന്റെ വഞ്ചനയെക്കുറിച്ച് ദേഷ്യപ്പെട്ടു. എന്നാല്‍ പിന്നീട് തന്റെ സഹോദരന്റെ ക്രൂരമായ മരണത്തിന്റെ കഠിനമായ സത്യത്തില്‍ നിന്ന് അവരെ സംരക്ഷിക്കാനുള്ള ആഗ്രഹം മനസ്സിലാക്കി ക്ഷമിച്ചു.
തന്റെ അവസാന കുറിപ്പില്‍, ലി ഹയുവിന്റെ പിതാവ് തന്റെ മകന്റെ കൊലപാതകിയായ യി മൗക്കിംഗിന്റെ പേരും അവന്റെ ജന്മനഗരവും അവന്റെ രൂപത്തെക്കുറിച്ചുള്ള വിശദാംശങ്ങളും വെളിപ്പെടുത്തി.
തുടര്‍ന്ന് ലി ഹൈയു ലി ഷെജിയാംഗിലെ നിംഗ്‌ബോയിലേക്ക് താമസം മാറി. പിതാവ് നല്‍കിയ വിവരം അനുസരിച്ചുള്ള ഒരാളെ കണ്ടെത്തുന്നതുവരെ അവള്‍ അവിടെ തുടര്‍ന്നു. അവസാ അയാളെ അവള്‍ കണ്ടെത്തി. ജോലി അന്വേഷിക്കാനെന്ന വ്യാജേന ലി ഹയ്യു ആ മനുഷ്യനുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുകയും അവന്റെ പേര് യി മൗഹുവ എന്ന മനസ്സിലാക്കുകയും ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ലി ഹൈയു അവനുമായി ബന്ധപ്പെട്ടു. ലി ഹൈയു ഏകദേശം മൂന്ന് വര്‍ഷത്തോളം യി മൗഹുവയുമായി സംസാരിച്ചു, അവനെ അറിയാനും അവന്റെ വിശ്വാസം നേടാനും ശ്രമിച്ചു. ഒരു ഘട്ടത്തില്‍, അവസരം വന്നപ്പോള്‍, അവന്‍ യി മൗക്കിങ്ങാണോ യി മൗഹുവയാണോ എന്ന് അവള്‍ അവനോട് ചോദിച്ചു, കാരണം ആളുകള്‍ അവനെ രണ്ടുപേരും വിളിക്കുന്നത് അവള്‍ കേട്ടിട്ടുണ്ട്, അതിന് അവന്‍ നിസ്സാരമായി മറുപടി പറഞ്ഞു: ”എന്റെ പേര് യി മൗഹുവാ, പക്ഷേ യി മൗക്കിങ്ങ് എന്നാണ് കുട്ടിക്കാലത്തെ പേര്. രണ്ട് പേരുകളുണ്ടെങ്കിലും എല്ലാം ഒരാളാണ്.
തന്റെ സഹോദരന്റെ കൊലയാളി തന്റെ ഐഡന്റിറ്റി സ്ഥിരീകരിച്ച ശേഷം പോലീസുമായി ബന്ധപ്പെടുകയും ഒളിച്ചോടിയ കുറ്റവാളിയെ പിടികൂടാനായി അവര്‍ക്കൊപ്പം പോകുകയും ചെയ്തു. 2020-ല്‍ മൗഹുവായുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍ പ്രതിയെ ശിക്ഷിക്കാന്‍ മതിയായ തെളിവുകളില്ലെന്ന് ചൈനീസ് കോടതി വിധിച്ചു. 2022 നവംബറില്‍, പ്രൊക്യുറേറ്ററേറ്റ് മുന്‍ തീരുമാനം അസാധുവാക്കി, ഈ വര്‍ഷം സെപ്റ്റംബറില്‍, ലി ഹുവാന്‍പിങ്ങിന്റെ കൊലയാളിയെ വീണ്ടും ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കി.
1992 ലെ ആ നിര്‍ഭാഗ്യകരമായ ദിവസം തന്റെ എതിരാളിയുടെ മകനെ ആപ്പിള്‍ കാണിച്ച് താന്‍ കൂട്ടിക്കൊണ്ടുപേയെന്ന് മൗക്കിംഗ് സമ്മതിച്ചു. മൗക്കിങ്ങിന് ആ കുറ്റത്തിന് വധശിക്ഷ ലഭിക്കുമെന്ന് അവള്‍ പ്രതീക്ഷിക്കുന്നു. സേ ഇപ്പോള്‍ അവളുടെ സഹോദരന്റെ അവശിഷ്ടങ്ങള്‍ അവളുടെ ജന്മനാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ പദ്ധതിയിടുകയാണ്.