തനിക്ക് വിവാഹവാഗ്ദാനം നല്‍കിശേഷം വഞ്ചിച്ച് വേറൊരു യുവതിയെ വിവാഹം ചെയ്യാനൊരുങ്ങിയ യുവാവിന് വിവാഹമണ്ഡപത്തിലെത്തി അടികൊടൃുത്ത് യുവതി . ഒഡീഷയില്‍ നടന്ന ഈ കല്യാണമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍.
വിവാഹവേദിയിലേക്ക് ഒരു യുവതി പോലീസുമായി എത്തുകയും വിവാഹവാഗ്ദാനം നല്‍കി വരന്‍ വഞ്ചിച്ചതായി അവകാശപ്പെടുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭുവനേശ്വര്‍ ധൗളി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കല്യാണ മണ്ഡപത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്.
ഇതേ യുവാവുമായി യുവതിയുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാല്‍, യുവതിയുടെ അറിവില്ലാതെ ഇയാള്‍ മറ്റൊരാളെ വിവാഹം കഴിക്കുകയായിരുന്നു.
പോലീസിന്റെ അകമ്പടിയോടെ ഇവർ വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ വേദിയിലെത്തുകയായിരുന്നു. വരന്‍ തന്നെ മാനസികമായി ചൂഷണം ചെയ്തുവെന്നും വഞ്ചിച്ചുവെന്നും യുവതി ഉറക്കെ പറഞ്ഞു. തന്റെ കൈയില്‍നിന്ന് 5 ലക്ഷം രൂപ കൈപ്പറ്റിയെന്നും അവര്‍ ആരോപിച്ചു. ആളുകള്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ യുവതി വരനെ അടിക്കുന്നത് വൈറലായ വീഡിയോയില്‍ കാണാം
വരനെ ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിഷയത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും സ്ത്രീയുടെ വാദങ്ങള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസ ലംഘനം, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ഈ കേസ് വരുമോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.