Crime

‘ഭാര്യ ഫോണ്‍ കൊണ്ട് തലക്കടിച്ചു’; ഭര്‍ത്താവ് മരിച്ചു; പോസ്റ്റ്​മോര്‍ട്ടത്തില്‍ വീണ്ടും ട്വിസ്റ്റ്

കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ച യുവാവ് മരണപ്പെട്ടു. ഒഡീഷയിലെ ബൊലന്‍ഗീര്‍ സ്വദേശിയായ സ്വപ്നേശ്വര്‍ മിശ്രയാണ് മരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് നടന്ന ഒരു വഴക്കിനിടെ സ്വപ്നേശ്വറിന് ഫോൺ കൊണ്ട് അടിയേറ്റിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇയാളെ ആദ്യം ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ നടത്തിയ പരിശോധനകൾക്ക് ശേഷം യുവാവിന്റെ നില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും തുടർന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയതിന് ശേഷം ആരോഗ്യം വീണ്ടും വഷളാവുകയും രണ്ടാമതും ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. ഡോക്ടര്‍മാര്‍ ജീവൻ രക്ഷിക്കാൻ പരമാവധി Read More…

Crime

എടിഎം മെഷീന്‍ ഥാർ ജീപ്പിൽ കെട്ടിവലിച്ച് ലക്ഷങ്ങൾ കവർന്ന് കള്ളന്മാർ – വീഡിയോ

ഭുവനേശ്വർ:ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ എടിഎം മെഷീൻ തകർത്ത് കവർച്ചക്കാർ പണം കവർന്നു. ശനിയാഴ്ച പുലർച്ചെ ഖൈറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. എടിഎം മെഷീൻ കയറുകൊണ്ട് താർ വണ്ടിയിൽ കെട്ടിവലിച്ച് പുറത്തെടുക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പൂർണ്ണമായി പതിഞ്ഞിട്ടുണ്ട്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ അഞ്ചിലധികം പേരടങ്ങുന്ന സംഘം കറുത്ത താർ വണ്ടിയിലാണ് എടിഎം കൗണ്ടറിലെത്തിയത്. ഇവർ ആദ്യം കൗണ്ടറിനുള്ളിൽ കയറി മെഷീൻ ഇളക്കിമാറ്റി. തുടർന്ന് വണ്ടിയുടെ പിന്നിൽ കയറുകൊണ്ട് കെട്ടി Read More…

Good News Health

30 കുരുന്നുകൾക്ക് കാവലായി ‘കാളി’; വിഷപ്പാമ്പിനോട് പൊരുതി വീരമൃത്യു വരിച്ച തെരുവുനായ!

ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് കരളലിയിക്കുന്ന ഒരു വീരഗാഥ പുറത്തുവരുന്നു. ‘കാളി’ എന്ന് പേരുള്ള ഒരു തെരുവുനായ 30-ലധികം കുരുന്നുകളുടെ ജീവൻ രക്ഷിക്കാനായി സ്വന്തം ജീവൻ ബലിനൽകി നാടിന്റെ നായികയായി മാറിയിരിക്കുകയാണ്. ധീരകുല ഗ്രാമത്തിലെ അംഗൻവാടിക്ക് സമീപം കുട്ടികൾ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അതിശക്തമായ വിഷമുള്ള ഒരു പാമ്പ് അവർക്ക് നേരെ ഇഴഞ്ഞടുത്തത്. അപകടം തിരിച്ചറിഞ്ഞ കാളി ഒട്ടും വൈകാതെ പാമ്പിന് മുന്നിലേക്ക് ചാടിവീണു. കുട്ടികൾക്കും പാമ്പിനും ഇടയിൽ ഒരു കാവൽ മാലാഖയെപ്പോലെ നിലയുറപ്പിച്ച കാളി Read More…

Crime

ഒരു കോടി വിലയിട്ടിരുന്ന മാവോയിസ്റ്റ് കമാന്‍ഡര്‍ ഗണേഷ് ഉയ്കെ ഉള്‍പ്പെടെ ആറ് പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഭുവനേശ്വര്‍: മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പെടെ ആറു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. മുതിര്‍ന്ന കമാന്‍ഡറും സി.പി.ഐ (മാവോയിസ്റ്റ്) സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ ഗണേഷ് ഉയ്‌ക്കേയ്(69) അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഒഡിഷയിലെ കന്ധമാല്‍, ഗഞ്ചം ജില്ലാതിര്‍ത്തികളിലെ റാംപ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ബി.എസ്.എഫും സി.ആര്‍.പി.എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഗണേഷ് ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഗണേഷിനൊപ്പം കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളില്‍ രണ്ടുപേര്‍ സ്ത്രീകളാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.റാംപ വനമേഖലയില്‍ പ്രവേശിച്ച സുരക്ഷാസേനയ്ക്ക് നേരേ ആയുധധാരികളായ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു Read More…

Featured Lifestyle

പരീക്ഷാ ഹാളായി എയർസ്ട്രിപ്പ് – 187 ഹോം ഗാര്‍ഡ് ഒഴിവ്, 8,000പേര്‍ നിലത്തിരുന്ന് പരീക്ഷയെഴുതി -വീഡിയോ

ഭുവനേശ്വര്‍: 187 ഹോം ഗാര്‍ഡ് ഒഴിവില്‍ പരീക്ഷയ്ക്ക് എത്തിയത് 8,000-ത്തിലധികം ഉദ്യോഗാര്‍ഥികള്‍. ഒടുവില്‍ ഇത്രയേറെപ്പേരെ പരീക്ഷയെഴുതിക്കാന്‍ തെരഞ്ഞെടുത്തത് ഉപയോഗശൂന്യമായ ഒരു എയര്‍സ്ട്രിപ്പ്. പരീക്ഷയെഴുതിയത് നിലത്തിരുന്നും! സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോകളാണ് ഈ ദയനീയ സ്ഥിതി പുറത്തുകൊണ്ടുവന്നത്. ഡിസംബര്‍ 16-ന് സാംബല്‍പൂരിലെ എയര്‍സ്ട്രിപ്പാണ് പരീക്ഷയ്ക്കു വേദിയായത്. പരീക്ഷ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവച്ചു. സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ആഞ്ഞടിച്ചു. ‘ഇത് ഒരു സിനിമാ രംഗമല്ല, ബി.ജെ.പി ഭരിക്കുന്ന ഒഡീഷയാണ്’ എന്ന കുറിപ്പോടെയായിരുന്നു എക്‌സില്‍ തൃണമൂലിന്റെ കടന്നാക്രമണം. 187 Read More…

Crime

മാതാപിതാക്കളെ ചുറ്റികയ്‌ക്കടിച്ച്‌ കൊലപ്പെടുത്തി; ഒരു രാത്രി മൃതദേഹങ്ങള്‍ക്കൊപ്പം ചെലവിട്ടു

ഭുവനേശ്വര്‍: ഒഡീഷയില്‍ ഓട്ടോ ഡ്രൈവര്‍ മാതാപിതാക്കളെ ചുറ്റികയ്‌ക്കടിച്ചു കൊലപ്പെടുത്തി. മയൂര്‍ഭഞ്ച്‌ ജില്ലയില്‍ ചൊവ്വാഴ്‌ച രാത്രിയിലാണ്‌ സംഭവം. രക്‌തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങളുമായി ഇയാള്‍ രാത്രി ചെലവഴിച്ചു. ബൈസിംഗ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ ധോനാപാല്‍ ഗ്രാമത്തിലെ ഹിമാന്‍ഷു (55)ആണ്‌ ക്രൂരമായി മാതാപിതാക്കളെ കൊലപ്പെടുത്തിയത്‌. കൃത്യം ചെയ്യുമ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു. വൃദ്ധ ദമ്പതികളായ ഹദിബന്ധു സാഹു (81) ശാന്തി സാഹു (72) എന്നിവരുടെ മൃതദേഹങ്ങള്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടതിനെത്തുടര്‍ന്നു അയല്‍ക്കാര്‍ പോലീസില്‍ റിപ്പോര്‍ട്ട്‌ Read More…

Oddly News

ഒഡീഷയിലെ ബീച്ചില്‍ 7 ലക്ഷം കടലാമകൾ മുട്ടയിടാന്‍ കൂടുകൂട്ടുന്നു, പഴയ വീഡിയോ വീണ്ടും വൈറല്‍

2025 ഫെബ്രുവരിയിൽ ഒഡീഷയിലെ റുഷികുല്യയിൽ ഒരു കൂട്ടം ആമ കൂടുകൂട്ടുന്നതിന്റെ വീഡിയോ X-ൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇന്റര്‍നെറ്റ് ഉപയോക്താക്കളെ വീണ്ടും രസിപ്പിച്ചു ഈ പ്രതിഭാസത്തിന് ‘അരിബാഡ’ എന്നാണ് പേര്. ഇവിടെ ധാരാളം കടലാമകൾ, പ്രധാനമായും ഒലിവ് റിഡ്‌ലികൾ, ഒരേസമയം കൂടുകൂട്ടാൻ കരയിലേക്ക് വരുന്നു. ഈ മനോഹരമായ സംഭവത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇപ്പോഴും ഊഹാപോഹങ്ങൾ പരക്കുകയാണ്. ഇത് വരാനിരിക്കുന്ന ഏതോ ഒരു സംഭവത്തിന്റെ സൂചനയായി കണക്കാക്കുന്നു. ഏഴ് ലക്ഷം കടലാമകളാണ് തീരത്ത് എത്തിയതെന്ന് കണക്കാക്കപ്പെടുന്നു. Read More…

Oddly News

വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചു, യുവാവിനെ വിവാഹവേദിയിലെത്തി തല്ലി യുവതി; വീഡിയോ വൈറല്‍

തനിക്ക് വിവാഹവാഗ്ദാനം നല്‍കിശേഷം വഞ്ചിച്ച് വേറൊരു യുവതിയെ വിവാഹം ചെയ്യാനൊരുങ്ങിയ യുവാവിന് വിവാഹമണ്ഡപത്തിലെത്തി അടികൊടൃുത്ത് യുവതി . ഒഡീഷയില്‍ നടന്ന ഈ കല്യാണമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. വിവാഹവേദിയിലേക്ക് ഒരു യുവതി പോലീസുമായി എത്തുകയും വിവാഹവാഗ്ദാനം നല്‍കി വരന്‍ വഞ്ചിച്ചതായി അവകാശപ്പെടുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭുവനേശ്വര്‍ ധൗളി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കല്യാണ മണ്ഡപത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്. ഇതേ യുവാവുമായി യുവതിയുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാല്‍, യുവതിയുടെ അറിവില്ലാതെ ഇയാള്‍ മറ്റൊരാളെ വിവാഹം Read More…

Oddly News

ശ്വാസകോശത്തിൽ 8 സെന്റിമീറ്റർ നീളമുള്ള കത്തിയുമായി യുവാവ് ജീവിച്ചത് 3 വർഷം: ഒടുവിൽ സർജറിയിലൂടെ പുറത്തേക്ക്

ഒഡീഷയിലെ ഡി ബെർഹാംപൂരിൽ 24 കാരൻ്റെ ശ്വാസകോശത്തിൽ നിന്ന് എട്ട് സെൻ്റീമീറ്റർ നീളമുള്ള കത്തിയുടെ ഭാഗങ്ങൾ അത്ഭുതകരമായി പുറത്തെടുത്ത് ഡോക്ടർമാരുടെ വിദഗ്ധ സംഘം.ബംഗളൂരുവിൽ ഒരു അജ്ഞാതന്റെ കുത്തേറ്റതിന് പിന്നാലെ കത്തിയുടെ മൂർച്ചയുള്ള ഒരു കഷ്ണം മൂന്ന് വർഷത്തിലേറെയായി ഇയാളുടെ ശ്വാസകോശത്തിൽ കുടുങ്ങിപോകുകയായിരുന്നെന്ന് വാർത്താ ഏജൻസിയായ പിടിഐ അറിയിച്ചു. ചൊവ്വാഴ്ച സർക്കാർ നിയന്ത്രണത്തിലുള്ള എംകെസിജി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ് വലത് തോറാക്കോട്ടമി ഓപ്പറേഷൻ നടത്തി സന്തോഷ് ദാസിൻ്റെ ശ്വാസകോശത്തിൽ നിന്ന് മൂർച്ചയുള്ള കത്തി നീക്കം ചെയ്തത്. Read More…