Oddly News

പേവിഷബാധ; അമേരിക്കയിലെ സെലിബ്രിട്ടി അണ്ണാന്‍ ‘പീനട്ടി’ നെ ദയാവധത്തിന് വിട്ടു, ഇന്‍സ്റ്റാഗ്രാമില്‍ 537,000 ഫോളോവേഴ്സ്

ന്യൂയോര്‍ക്ക് : ഇന്റര്‍നെറ്റില്‍ വന്‍ ഹിറ്റായി സെലിബ്രിട്ടി പദവിയിലേക്ക് ഉയര്‍ന്ന അണ്ണാന്‍ പീനട്ടിനെ ദയാവധത്തിനിരയാക്കിയതായി ന്യൂയോര്‍ക്ക് അധികൃതര്‍. ഇന്‍സ്റ്റാഗ്രാമില്‍ 537,000 ഫോളോവേഴ്സുള്ള അണ്ണാനെ റാബിസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ദയാവധം ചെയ്തത്. ഉദ്യോഗസ്ഥനെ കടിച്ചതിനെ തുടര്‍ന്നായിരുന്നു റാബിസ് കണ്ടെത്തിയത്.

ലോകമെമ്പാടുമുള്ള ആരാധകരുണ്ടായിരുന്ന പീനട്ട് വാഫിളുകള്‍ നുകരുന്നത് ഉള്‍പ്പെടെയുള്ള അവന്റെ കുസൃതികളുടെ വീഡിയോ വൈറാലയിരുന്നു. കാറിടിച്ച് അമ്മ മരിച്ചതിനെ തുടര്‍ന്നായിരുന്നു താന്‍ കുഞ്ഞ് അണ്ണാനെ രക്ഷിച്ചതെന്ന് ന്യൂയോര്‍ക്കര്‍ മാര്‍ക്ക് ലോംഗോ പറഞ്ഞു. വെള്ളവും ഭക്ഷണവും നല്‍കിയാണ് കാട്ടിലേക്ക് വിടാന്‍ ശ്രമിച്ചെങ്കിലും മൃഗത്തിന് അതിന്റെ വാലിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ലോംഗോയുടെ അരികിലേക്ക് തന്നെ മടങ്ങുകയും ഏഴ് വര്‍ഷം അവനോടൊപ്പം താമസിക്കുകയും ചെയ്തു. ‘പീനട്ട്ദിസ്‌ക്വറല്‍12’ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ പീനട്ടിന്റെ ഓരോ പോസ്റ്റുകളും വൈറലായിരുന്നു.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ കണ്‍സര്‍വേഷനാണ് പീനട്ടിന് ദയാവധം നടപ്പാക്കിയത്. താന്‍ ഞെട്ടലിലും അവിശ്വാസത്തിലും വെറുപ്പിലും ആണെന്ന് ലോംഗോ പറഞ്ഞു. പീനട്ടും ലോംഗോയ്ക്കൊപ്പം താമസിക്കുന്ന ഒരു റാക്കൂണും റാബിസ് പരിശോധനയ്ക്ക് ശേഷമാണ് ദയാവധം നടത്തിയെന്ന് ചെമുങ് കൗണ്ടി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്തും ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ കണ്‍സര്‍വേഷനും വെള്ളിയാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു.

റാക്കൂണും അണ്ണാനും മനുഷ്യരുമായി നന്നായി ഇടപഴകുന്നതിനാല്‍ പേവിഷബാധയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ദയാവധം നടത്തിയതെന്ന് പരിസ്ഥിതി സംരക്ഷണ വകുപ്പ് പറഞ്ഞു. അണ്ണാന്‍ ഒരാളെ കടിച്ചതിനെ തുടര്‍ന്നായിരുന്നു പേവിഷ പരിശോധനയ്ക്ക് ഇരയാക്കിയത്. മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ഡോക്ടറെ സമീപിക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.