Featured Sports

സഞ്ജു ബംഗ്‌ളാദേശിനെതിരേ ടി20 യില്‍ കളിക്കുമോ ? ഇറാനിട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലും ഇടമില്ല

ഇറാനി കപ്പ് പോരാട്ടത്തിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ മലയാളിതാരം സഞ്ജു സാംസണ് ഇടമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തി. രഞ്ജി ട്രോഫി ജേതാക്കളായ മുംബൈയ്ക്കെതിരായ ടീമിനെ റുതുരാജ് ഗെയ്ക്വാദ് നയിക്കും. അഭിമന്യു ഈശ്വരന്‍ ആണ് ഡെപ്യൂട്ടി. സെഞ്ച്വറി നേടിയിട്ടും സഞ്ജു സാംസണെ ബിസിസിഐ പരിഗണിച്ചില്ല.

മുംബൈയ്ക്കെതിരായ ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ പ്രഖ്യാപനം ബിസിസിഐ നടത്തിക്കഴിഞ്ഞു. ദുലീപ് ട്രോഫിയില്‍ ഇന്ത്യ സിയെ വിജയത്തിലേക്ക് നയിച്ചതാണ് റുതുരാജ് ഗെയ്ക്വാദിന് ഗുണകരമായത്. വിക്കറ്റ് കീപ്പറുടെ സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍, ദുലീപ് ട്രോഫിയില്‍ രണ്ട് കളിക്കാരും മികച്ച സെഞ്ചുറികള്‍ നേടിയിട്ടും ഇഷാന്‍ കിഷനാണ് സഞ്ജുവിനേക്കാള്‍ പ്രാമുഖ്യം കിട്ടിയത്.

അതേസമയം ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷം പന്തിന് വിശ്രമം നല്‍കാന്‍ ബിസിസിഐ തീരുമാനിക്കുകയാണെങ്കില്‍, സഞ്ജു സാംസണെ ഋഷഭ് പന്തിന്റെ ബാക്കപ്പായി അല്ലെങ്കില്‍ ഫസ്റ്റ് ചോയ്‌സ് കീപ്പറായി ടി20 ഐ ടീമിലേക്ക് തിരഞ്ഞെടുത്തേക്കാം. ടി20 ഐകള്‍ ഒക്ടോബര്‍ 6 മുതല്‍ ആരംഭിക്കും ഒക്ടോബര്‍ 3 ന് ഇന്ത്യന്‍ ടീം ഗ്വാളിയോറില്‍ ഒത്തുചേരും.

നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായ ധ്രുവ് ജുറല്‍ ആണ് മറ്റൊരു ശ്രദ്ധേയമായ ഉള്‍പ്പെടുത്തല്‍. എന്നിരുന്നാലും, ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇടം നേടുന്നതില്‍ പരാജയപ്പെട്ടാല്‍, യാഷ് ദയാലിനെപ്പോലെ ഇറാനി കപ്പിനുള്ള ടീമില്‍ ചേരും.

Leave a Reply

Your email address will not be published. Required fields are marked *