ശാരീരിക ബന്ധത്തിന് പണം ചോദിക്കുന്നുവെന്ന കാരണത്താല്‍ ഭാര്യയില്‍നിന്ന് വിവാഹമോചനം നേടി ഭര്‍ത്താവ് . തായ് വാനിലാണ് ഈ വിചിത്രമായ വിവാഹമോചന കേസ്. ലൈംഗികത നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കോടതി ഭര്‍ത്താവിന് വിവാഹമോചനം അനുവദിക്കുകയും ചെയ്തു. ഭാര്യയുടെ രൂക്ഷമായ എതിര്‍പ്പ് മറികടന്നായിരുന്നു ഭര്‍ത്താവിന് ഡൈവോഴ്സ് അനുവദിച്ചത്.
2014ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. 2017 മുതല്‍ ഭാര്യ തനിക്ക് മാസത്തിലൊരിക്കല്‍ എന്ന കണക്കിന് സെക്സ് റേഷനാക്കിരുന്നുവെന്നും പിന്നീട് ഒരു കാരണവും പറയാതെ 2019ല്‍ സെക്സ് പൂര്‍ണമായും നിരസിക്കാന്‍ തുടങ്ങിയെന്നും ഇയാള്‍ പറഞ്ഞു. ഇതമാത്രമല്ല ഭര്‍ത്താവ് ‘വളരെ തടിച്ചവനും’ ‘കഴിവില്ലാത്തവനുമാണ്’ എന്ന് ഭാര്യ ബന്ധുക്കളെ അറിയിക്കുകയും ചെയ്തത്രേ.
2021-ല്‍, ഭര്‍ത്താവ് വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തതാണ്. എന്നാല്‍ ബന്ധത്തില്‍ തുടരാമെന്ന് ഭാര്യ വാഗ്ദാനം ചെയ്തതിനാല്‍ കേസ് പിന്‍വലിക്കുകയും സ്വത്ത് ഭാര്യയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടി ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഭാര്യ വീണ്ടും വൈകാരികമായി തന്നെ അധിക്ഷേപിക്കുന്നത് തുടര്‍ന്നുവെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഓരോ തവണയും 500 ന്യൂതായ്വാന്‍ ഡോളര്‍ വീതം ഫീസ് ആവശ്യപ്പെടുന്നതായും ഭര്‍ത്താവ് പരാതിപ്പെട്ടു.
തുടര്‍ന്ന് ഭര്‍ത്താവ് ഈ വര്‍ഷം വീണ്ടും വിവാഹമോചനത്തിന് അപേക്ഷ നല്കി. രണ്ട് വര്‍ഷമായി തങ്ങള്‍ പരസ്പരം സംസാരിച്ചിട്ടില്ലെന്നും ആവശ്യമുള്ളപ്പോള്‍ ഒരു സന്ദേശമയയ്ക്കല്‍ ആപ്പ് വഴി മാത്രമേ പരസ്പരം സംസാരിച്ചിരുന്നുള്ളൂവെന്നും പറഞ്ഞു. ഇരുവരുടെയും ബന്ധം പരിഹരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കണ്ടെത്തിയതിനാല്‍ കോടതി വിവാഹമോചനം അനുവദിച്ചു. ഭര്ത്താക്കന്മാരില് നിന്ന് ലൈംഗിക ഫീസ് ആവശ്യപ്പെടുന്നതിന് തായ്വാനില് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമല്ല.
സമാനമായ ഒരു കേസ് 2014-ല്‍ തായ്വാനില് ഉയര്‍ന്നുവന്നിരുന്നു, അതില്‍ ഒരു ഭാര്യ തന്റെ ഭര്‍ത്താവില്‍ നിന്ന് ലൈംഗികതയ്ക്ക് 2,000 തായ്വാന് ഡോളര്‍ ഈടാക്കുകയും ചാറ്റുകള്‍ക്കും ഭക്ഷണത്തിനും പ്രത്യേകം ഫീസ് ഈടാക്കുകയും ചെയ്തു. ട്രക്ക് ഡ്രൈവറായ തന്റെ ഭര്‍ത്താവ് കുടുംബത്തിന് സാമ്പത്തിക സംഭാവന നല്‍കാത്തതിനാലാണ് ഫീസ് ചുമത്തിയതെന്ന് ഭാര്യ പറഞ്ഞു.
ദമ്പതികളുടെ മക്കളും അമ്മയുടെ പാത പിന്തുടരുകയും പിതാവിന് അവരോട് സംസാരിക്കണമെങ്കില്‍ ഫീസ് ചുമത്താന്‍ തീരുമാനിക്കുകയും ചെയ്തു. ദമ്പതികളുടെ കേസ് പോലീസ് സ്റ്റേഷനില്‍ എത്തിയതോടെ ഭര്‍ത്താവ് തന്റെ കുടുംബത്തിന് എല്ലാ മാസവും 20,000 ന്യൂതായ്വാന്‍ ഡോളര്‍ വച്ച് നല്കാന് തീരുമാനിച്ചു.