ക്രിക്കറ്റ് കളിക്കിടയിലെ രസകരമായ പല വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ 2025-ലെ ഖരഗ്പൂർ ചാമ്പ്യൻഷിപ്പ് ട്രോഫിയ്ക്കിടെ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പൊട്ടിച്ചിരി പകർത്തിയത്.
ഒരു വിക്കറ്റ് കീപ്പർ ഒരു ബാറ്റ്സ്മാനെ പുറത്താക്കാൻ ബാറ്റ്സ്മാന്റെ കാലിൽ പിടിച്ച് പിന്നിലേക്ക് വലിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. ബോൾ അടിച്ചതും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ കാലിൽ പിടിച്ച് പുറകോട്ട് വലിക്കുകയും സ്റ്റമ്പിലേക്ക് അടുപ്പികയുമായിരുന്നു. ഇതോടെ സ്റ്റമ്പ് മറിയുകയും വിക്കറ്റ് കീപ്പർ ഔട്ട് എന്ന് നിലവിളിക്കുകയും ആയിരുന്നു.
കീപ്പറുടെ വിചിത്ര പ്രവർത്ത്തി കണ്ട മത്സരത്തിൻ്റെ അമ്പയർ ഡെലിവറി ഒരു നോ-ബോൾ ആയി പ്രഖ്യാപിച്ചു. മത്സരത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിചിത്ര നിമിഷം വൈറലായത്. കീപ്പറുടെ കായികക്ഷമതയില്ലാത്തതിനെ വിമർശിച്ച് പലരും മാച്ച് ക്ലിപ്പിൽ രസകരമായ കമൻ്റുകൾ എഴുതിയിട്ടുണ്ട്.




