Featured Sports

ഔട്ടാക്കാൻ ബാറ്റ്‌സ്മാന്റെ കാലിൽ പിടിച്ച് വലിച്ച് വിക്കറ്റ് കീപ്പർ ! നോ-ബോൾ എന്ന് അമ്പയർ, രസകരമായ വീഡിയോ

ക്രിക്കറ്റ് കളിക്കിടയിലെ രസകരമായ പല വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ 2025-ലെ ഖരഗ്പൂർ ചാമ്പ്യൻഷിപ്പ് ട്രോഫിയ്ക്കിടെ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പൊട്ടിച്ചിരി പകർത്തിയത്. ഒരു വിക്കറ്റ് കീപ്പർ ഒരു ബാറ്റ്സ്മാനെ പുറത്താക്കാൻ ബാറ്റ്സ്മാന്റെ കാലിൽ പിടിച്ച് പിന്നിലേക്ക് വലിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. ബോൾ അടിച്ചതും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ കാലിൽ പിടിച്ച് പുറകോട്ട് വലിക്കുകയും സ്റ്റമ്പിലേക്ക് അടുപ്പികയുമായിരുന്നു. ഇതോടെ സ്റ്റമ്പ് മറിയുകയും വിക്കറ്റ് കീപ്പർ ഔട്ട്‌ എന്ന്‌ നിലവിളിക്കുകയും ആയിരുന്നു. View this Read More…