Skip to content
Friday, March 06, 2026
Hashtagonline
  • Sports
  • Crime
  • Good News
  • Our Specials
    • Featured
    • The Origin Story
    • Wild Nature
    • Myth and Reality
  • Oddly News
  • Entertainment
    • Movie News
    • Celebrity
    • Hollywood
  • Lifestyle
    • Lifestyle
    • Travel
  • Health & Fitness
    • Health
    • Fitness
    • Healthy Food
  • Home
  • Featured
  • ‘ഭാരത് മാതാ കീ ജയ്’ വിളിക്കാൻ എത്ര നിർബന്ധിച്ചാലും ഞങ്ങൾ ചെയ്യില്ല, പലസ്തീനെക്കുറിച്ച് സംസാരിച്ചാൽ എന്താണ് തെറ്റ്’?
Featured Sports

‘ഭാരത് മാതാ കീ ജയ്’ വിളിക്കാൻ എത്ര നിർബന്ധിച്ചാലും ഞങ്ങൾ ചെയ്യില്ല, പലസ്തീനെക്കുറിച്ച് സംസാരിച്ചാൽ എന്താണ് തെറ്റ്’?

Posted on January 3, 2026January 3, 2026 Author PriyaComments Off on ‘ഭാരത് മാതാ കീ ജയ്’ വിളിക്കാൻ എത്ര നിർബന്ധിച്ചാലും ഞങ്ങൾ ചെയ്യില്ല, പലസ്തീനെക്കുറിച്ച് സംസാരിച്ചാൽ എന്താണ് തെറ്റ്’?

ശ്രീനഗർ∙ പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിൽ പലസ്തീൻ പതാക പതിപ്പിച്ച ഹെൽമറ്റ് ധരിച്ചു കളിച്ച താരത്തെ പിന്തുണച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളുമായ ഇൽതിജ മുഫ്തി. പലസ്തീനിടെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്ന് ഇൽതിജ ചോദിച്ചു.

ജമ്മു കശ്മീര്‍ ചാംപ്യൻസ് ലീഗ് ടൂർണമെന്റിൽ മത്സരിക്കുന്നതിനിടെ ഫുർഖാൻ ഉൽ ഹഖ് എന്ന താരമാണ് പലസ്തീന്റെ പതാക പതിച്ച ഹെൽമറ്റുമായി ബാറ്റിങ്ങിന് ഇറങ്ങിയത്. സംഭവത്തിൽ ബാറ്ററെയും ടൂർണമെന്റിന്റെ സംഘാടകനായ സാഹിദ് ബട്ടിനെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസിന്റെ നടപടി. ടൂർണമെന്റിന് ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരമില്ലെന്ന് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ഡിസംബർ 29നു ജമ്മുവിലാണ് വിവാദത്തിനാസ്പദമായ ടൂർണമെന്റ് ആരംഭിച്ചത്.

‘‘എല്ലാത്തിനും ഞങ്ങളെ ചോദ്യം ചെയ്യാൻ വിളിക്കുന്നുണ്ട്. സ്വതന്ത്രമായി സംസാരിക്കാൻ ഞങ്ങൾക്ക് സ്വാതന്ത്ര്യമില്ലേ? പലസ്തീനെക്കുറിച്ച് സംസാരിച്ചാൽ അതിൽ എന്താണ് തെറ്റ്?’’– ഇൽതിജ ചോദിച്ചു. ‘‘ലണ്ടൻ, യൂറോപ്പ് അല്ലെങ്കിൽ അമേരിക്ക എന്നിവടങ്ങളിലെല്ലാം ഗാസയിൽ ആളുകൾ കൊല്ലപ്പെടുന്നതിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നു. ഗാസയിൽ ഒരു തലമുറ മുഴുവൻ തുടച്ചുനീക്കപ്പെടുന്നു. ഇവിടെ എന്തിനും ഏതിനും ആളുകളെ പിടികൂടുകയാണ്. വിപിഎൻ പോലും നിരോധിക്കപ്പെടുന്നു. നിയമത്തിന്റെ മറവിൽ എന്തും നടക്കും. ഇവിടെ നിയമവാഴ്ചയില്ല.’’– ഇൽതിജ കൂട്ടിച്ചേർത്തു. ബിജെപിക്കെതിരെയും മുഖ്യമന്ത്രി ഒമൽ അബ്ദ‌ുല്ലയ്ക്കെതിരെയും ഇൽതിജ ആഞ്ഞടിച്ചു. ജമ്മു കശ്മീരിൽ ഹമാസ് പ്രത്യയശാസ്ത്രം നടപ്പിലാക്കാൻ അനുദിക്കില്ലെന്ന ബിജെപി പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന്, ഇവിടെ ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം നടപ്പിലാക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഇൽതിജയുടെ മറുപടി. ‘‘ഇവിടെ ഞങ്ങൾ ഹിന്ദുത്വ അനുവദിക്കില്ല. ‘ജയ് ശ്രീ റാം’ അല്ലെങ്കിൽ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കാൻ നിങ്ങൾ ഞങ്ങളെ നിർബന്ധിച്ചാൽ, ഞങ്ങൾ അതു ചെയ്യാൻ പോകുന്നില്ല. ഹിമാചൽ പ്രദേശിലും ഹരിയാനയിലും കശ്മീരി വിദ്യാർഥികളെയും ഷാൾ വിൽപനക്കാരെയും ആക്രമിക്കുന്നു, പക്ഷേ ഇവിടെ നിങ്ങളുടെ ഹിന്ദുത്വ ഞങ്ങൾ അനുവദിക്കില്ല.’’– ഇൽതിജ പറഞ്ഞു. മുഖ്യമന്ത്രി ഒമർ അബ്ദുല്ല ജമ്മു കശ്മീരിൽ ബിജെപി അജൻഡ നടപ്പിലാക്കുന്നെന്നും ഇൽതിജ മുഫ്തി ആരോപിച്ചു. ‘‘ഒമർ എന്തുകൊണ്ട് ആർട്ടിക്കിൾ 370 നെക്കുറിച്ച് സംസാരിക്കുന്നില്ല? അദ്ദേഹം സംസ്ഥാന പദവിയെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ. അദ്ദേഹം ബിജെപിയുടെ അജൻഡയാണ് നടത്തുന്നത്.’’– ഇൽതിജ ആരോപിച്ചു.

Hashtagonline.in WhatsApp Group
Share on Facebook
Tweet on twitter
Share on google+
Pin to pinterest
Tagged helmet logo, Iltija Mufti, Palestine

Related Reading

Sports

13 ബൗണ്ടറികളും ഒരു സിക്‌സറും 98 റണ്‍സും ; രാഹുല്‍ദ്രാവിഡിന്റെ വഴിയെ തന്നെ മകന്‍ സമിത്തും

Posted on December 22, 2023December 21, 2023 Author Priya

നിലവില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായിരുന്നു. മകന്‍ സമിത്ത് രാഹുല്‍ ദ്രാവിഡിന്റെ പ്രതാപകാലം കൃത്യമായി ഓര്‍മ്മപ്പെടുത്തുകയാണ്. അണ്ടര്‍ 19 കൂച്ച് ബെഹാര്‍ ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് മകന്‍ സമിത്തും. ഈ മാസം ആദ്യം മൈസൂരിലെ എസ്ഡിഎന്‍ആര്‍ഡബ്‌ള്യൂ ഗ്രൗണ്ടില്‍ ഉത്തരാഖണ്ഡിനെതിരായ മത്സരത്തില്‍ സമിത്ത് തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്തു. 159 പന്തില്‍ 98 റണ്‍സ് നേടിയ താരം 13 ബൗണ്ടറികളും ഒരു Read More…

Featured Sports

കോഹ്ലിക്ക് മുന്നില്‍ റെക്കോഡുകള്‍ തകര്‍ന്നു വീഴുന്നു; അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 26,000 റണ്‍സ്

Posted on October 19, 2023October 19, 2023 Author ashtagon

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ നാലാം വിജയം നേടി പോയിന്റ് പട്ടികയില്‍ ഏറ്റവും മുന്നിലെത്തുമ്പോള്‍ കൂട്ടത്തില്‍ പിറക്കുന്നത് ഓരോ റെക്കോഡുകള്‍ കൂടിയാണ്. മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച ഇന്ത്യയുടെ മൂന്‍ നായകന്‍ വിരാട്‌കോഹ്ലി തികച്ചത് കരിയറിലെ നാല്‍പ്പത്തെട്ടാം ശതകമായിരുന്നു. ഈ നേട്ടത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 26,000 റണ്‍സ് തികയ്ക്കുന്ന താരമാകാനും കോഹ്ലിക്കായി. മത്സരത്തിന് ഇറങ്ങുമ്പോള്‍ ഈ റെക്കോഡിന് 77 റണ്‍സ് അകലത്തിലായിരുന്നു കോഹ്ലി. ഇന്ത്യയുടെ ഇതിഹാസതാരം സച്ചിന്റെ റെക്കോഡാണ് കോഹ്ലി മറികടന്നത്. എന്നാല്‍ 34 Read More…

Featured Lifestyle

പുരുഷന്മാരെ അമ്മാനമാടിയ ചുവന്ന മുടിയുള്ള റഷ്യൻ ചാരവനിത; ആരാണ് അന്ന ചാപ്മാൻ ? പുടിന്റെ പ്രിയപ്പെട്ടവള്‍ക്ക് പുതിയ ദൗത്യം

Posted on October 25, 2025October 25, 2025 Author Aksa

ന്യൂഡൽഹി: യുഎസിൽ നിന്ന് പുറത്താക്കപ്പെട്ട കുപ്രസിദ്ധ റഷ്യൻ ചാരവനിത അന്ന ചാപ്മാൻ, മോസ്കോയിൽ നിന്ന് ഒരു പുതിയ ദൗത്യവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. 43 വയസ്സുകാരിയായ അന്ന ചാപ്മാനെ, “റഷ്യൻ ഇന്റലിജൻസ് മ്യൂസിയത്തിന്റെ (Museum of Russian Intelligence) മേധാവിയായി നിയമിച്ചതായി റിപ്പോർട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് പുടിന്റെ രഹസ്യാന്വേഷണ വിഭാഗമായ എസ്.വി.ആറുമായി (SVR – Sluzhba Vneshney Razvedki) നേരിട്ട് ബന്ധമുള്ള പദ്ധതിയാണിത്. നിലവിൽ അന്ന റൊമാനോവ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. ചാപ്മാന്റെ കഥ ഒരു Read More…

Post navigation

പ്രഫസര്‍ ലൈംഗികമായി ഉപദ്രവിച്ചു…’; മരണത്തിനു മുൻപ് വീഡിയോ ചിത്രീകരിച്ച് വിദ്യാർഥിനി, 3 സഹപാഠികൾക്കും പ്രഫസര്‍ക്കുതേിരേ കേസ്
സീറ്റ് തര്‍ക്കം: നേതാവ് സ്വന്തം പാര്‍ട്ടിക്കാരന്റെ നാമനിര്‍ദേശ പത്രിക വിഴുങ്ങി! പിന്നീട് നടന്നത്…

Latest Updates

2026 മാർച്ച് 21-ന് ഇന്ത്യ-പാക് യുദ്ധം? വിചിത്ര പ്രവചനവുമായി ജ്യോതിഷി ! എതിരെ സോഷ്യൽ മീഡിയ

Posted on March 6, 2026March 6, 2026 Author ashtagon Comment(0)

ഇറാനിലെ യുഎസ്-ഇസ്രായേൽ സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടാകുമെന്ന വിവാദ പ്രവചനവുമായി ജ്യോതിഷി ആചാര്യ റീന ശർമ്മ രംഗത്തെത്തി. വേദ ജ്യോതിഷിയും വാസ്തു വിദഗ്ദ്ധയുമാണെന്ന് അവകാശപ്പെടുന്ന ഇവരുടെ പ്രവചനപ്രകാരം 2026 മാർച്ച് 21-ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്നാണ് വാദം. നിലവിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയിൽ, ഇറാൻ സംഘർഷങ്ങൾക്ക് പിന്നാലെ പാകിസ്ഥാന്റെ ഊഴമാണെന്നും റംസാൻ കഴിഞ്ഞ് നവരാത്രി ആരംഭിക്കുന്നതോടെ യുദ്ധം തുടങ്ങുമെന്നും ഇവർ പറയുന്നു. ഇതിന്റെ മുന്നൊരുക്കമായി മരുന്നും ഭക്ഷണവും പണവും ഉൾപ്പെടെയുള്ള Read More…

ഏഴാം അങ്കത്തിൽ ഐഎഎസ്! രണ്ട് കുട്ടികളുടെ അമ്മ, കേൾവിപരിമിതിയെയും തോൽപ്പിച്ച് നിസ ഉണ്ണിരാജൻ

Posted on March 6, 2026March 5, 2026 Author ashtagon Comment(0)

വീട്ടുവാടകയില്ല, ഷോപ്പിംഗിനായി 60,000; ഒരു മാസത്തെ തന്റെ ചിലവ് 4 ലക്ഷമെന്ന് യുവതി ! കണക്കുകൾ കണ്ട് ഞെട്ടി നെറ്റിസൺസ്!

Posted on March 6, 2026March 5, 2026 Author Soorya Comment(0)

ഗോവയും ഹംപിയും പഴങ്കഥ; ഇത്തവണത്തെ ഹോളി ആഘോഷിക്കാൻ എല്ലാവരും ഉദയ്പൂരിലേക്ക്! എന്തുകൊണ്ട്?

Posted on March 6, 2026March 5, 2026 Author Soorya Comment(0)
  • സല്‍മാഹായേക്കിന്റെ ജന്മദിനത്തില്‍ ആരാധകര്‍ക്ക് ബിക്കിനി സര്‍പ്രൈസ്, ഒരു ഉടവും വരാത്ത സൗന്ദര്യം
  • സിനിമാനടീനടന്മാര്‍ക്ക് മാത്രമല്ല ; ഏലിയന്‍സിനും തമിഴ്‌നാട്ടില്‍ ക്ഷേത്രം; ഇന്ത്യയില്‍ ആദ്യ സംഭവം
  • ‘കാക്ക ഒരു ഭീകരജീവിയാണ്’ ! പാമ്പിനെ ആക്രമിക്കുന്ന കാക്ക, വീഡിയോ വൈറല്‍
  • ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും; അതു നിങ്ങളെ കൂടുതല്‍ കരുത്തരാക്കും; കൗമാരക്കാര്‍ക്ക് സാമന്തയുടെ ഉപദേശം
  • ആൺകുട്ടിയുടെ ചെവിയിൽ നിന്ന് ജീവനുള്ള പാറ്റയെ പുറത്തെടുത്ത് ഡോക്ടർ- വീഡിയോ

Copyright © 2026 Hashtagonline. All rights reserved. Designed by Cloud7 Branding Studio
error: Content is protected !!