Featured Lifestyle

രാത്രിയില്‍ ‘രണ്ട് സ്മോളടിച്ചാല്‍’ എന്ത് സംഭവിക്കും? ഒരു ഗ്രാം മദ്യത്തില്‍ എത്ര കാലറി? അറിഞ്ഞിരിക്കുക

വൈകുന്നേരങ്ങളില്‍ റിലാക്‌സേഷന്‍ എന്ന പേരില്‍ രണ്ട് സ്‌മോള്‍ അടിക്കുന്നവരായിരിക്കും അധികവും. എന്നാല്‍ ഈ സമയത്ത് കഴിക്കുന്ന മദ്യം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നതിനാല്‍ ആരോഗ്യത്തിന് ഹാനികരമാണ്.

മദ്യം പ്രവര്‍ത്തിച്ച് തുടങ്ങുന്നതിന് പിന്നാലെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതുക്കെ താളം തെറ്റാനായി ആരംഭിക്കും. പതുക്കെ കണക്ക് കൂട്ടലുകള്‍ പിഴക്കാനായി തുടങ്ങും. പല പ്രശ്‌നങ്ങളും കടന്നും വരും. അമിതമായി മദ്യം ശരീരത്തിലെത്തുമ്പോള്‍ കരളിനെ ബാധിക്കും.

പിന്നാലെ ഫാറ്റിലിവര്‍, മഞ്ഞപ്പിത്തം, സിറോസിസ് എന്നിവയും പതുക്കെ തലപൊക്കി തുടങ്ങും. ഹൃദയത്തിനും സാരമായ ക്ഷീണം അനുഭവപ്പെടാം. കാര്‍ഡിയോമയോപ്പതി, ഉയര്‍ന്ന രക്തസമ്മര്‍ദവും ഉണ്ടാകാം. അള്‍സര്‍ മുതല്‍ ദഹനപ്രശ്‌നങ്ങള്‍ വരെ പതുക്കെ തലപൊക്കി തുടങ്ങാം.

സ്‌മോളടിക്കുന്നത് പതിവാക്കാനാണ് ഉദ്ദേശമെങ്കില്‍ പ്രതിരോധ ശേഷി കുറയും. രോഗങ്ങള്‍ വേഗം പടരും. വായ, തൊണ്ട , കരള്‍, എന്നിവയില്‍ കാന്‍സര്‍ വരാനുള്ള സാധ്യതയും കൂടുന്നു. ഒരു ഗ്രാം മദ്യത്തില്‍ നിന്നും ശരീരത്തിലെത്തുന്നത് 4 കാലറി പ്രോട്ടീനും 9 കാലറി കൊഴുപ്പുമാണ്. ഇത് ഒരിക്കലും ഗുണം ചെയ്യില്ലെന്ന് ഡയറ്റീഷന്‍മാര്‍ പറയുന്നു.

രാത്രിയിലെ മദ്യപാനം ശരീരത്തിന് ഹാനികരമാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. അത്താഴത്തിന് ശേഷം മദ്യപിച്ചാലും അത്താഴത്തിന് മുന്‍പ് മദ്യപിച്ചാലും ഒരുപാട് ഭക്ഷണം കഴിക്കുന്നു. മദ്യപിച്ചതിന് ശേഷം ശരീരം മയക്കത്തിലാഴും. നല്ല രീതിയിലുള്ള വ്യായാമങ്ങള്‍ ലഭിക്കുകയുമില്ല.