ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ്, സുനിലാ ദേവി ഹിമാചല്‍ പ്രദേശിലെ സിര്‍മൗറിലെ ജമ്ന ഗ്രാമത്തില്‍ വധുവായി എത്തുമ്പോള്‍, ഭര്‍ത്താവിന്റെ സഹോദരന്‍ സ്‌കൂളിലായിരുന്നു. അവന് അവള്‍ ഉച്ചഭക്ഷണവും മറ്റും ഉണ്ടാക്കിക്കൊടുത്തു വിടുമായിരുന്നു. ഭര്‍ത്തൃസഹോദരന്‍ വളര്‍ന്നു കഴിഞ്ഞപ്പോള്‍ ഒരു ദിവസം സുനിലാദേവിയോട് സഹോദരനെയും ഭര്‍ത്താവായി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.
സുനിലാ ദേവിയുടെ കഥ ഹിമാചല്‍ പ്രദേശിലെ ട്രാന്‍സ്-ഗിരി മേഖലയില്‍ അപൂര്‍വമായ ഒന്നല്ല. ഇവിടുത്തെ ഹട്ടി സമുദായത്തിലെ സ്ത്രീകള്‍ ഒരു കുടുംബത്തിലെ ഒരു പുരുഷനെ സാമൂഹികമായി വിവാഹം കഴിക്കുന്നു, എന്നാല്‍ പിന്നീട് മറ്റ് സഹോദരന്മാരുടെ ഭാര്യയായി മാറുകയും പിന്നീട് അവരുടെ കുട്ടികള്‍ക്ക് അമ്മയായും മാറുകയും ചെയ്യും. പട്ടിക വര്‍ഗ്ഗത്തില്‍ പെടുന്ന ഹാറ്റിസിന് ഈയിടെ പട്ടികവര്‍ഗ പദവി ലഭിച്ചു. 1,300 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ട്രാന്‍സ് ഗിരി പ്രദേശത്ത് 154 പഞ്ചായത്തുകളുണ്ട്. അവയില്‍ 147 എണ്ണത്തിലും ഹട്ടി സമുദായമുണ്ട്.
പഞ്ചപാണ്ഡവര്‍ക്ക് ദ്രൗപദി എന്നതില്‍ നിന്നും ആശയം ഉള്‍ക്കൊണ്ട് ബഹുഭര്‍ത്തൃത്വം ആചരിക്കുന്ന സമുദായമാണ് ഹട്ടികള്‍. ഈ സമ്പ്രദായത്തെ ‘ദ്രൗപതി പാത’ എന്നാണ് അറിയപ്പെടുന്നത്. സഹോദരനെ ഭര്‍ത്താവായി സ്വീകരിക്കുന്നതിനെ ‘ജോഡിദാരന്‍’ എന്നും വിളിക്കുന്നു. താഴ്ന്ന ഹിമാലയത്തിലെ മറ്റ് ചില സമുദായങ്ങളിലും ഈ ആചാരം നിലനില്‍ക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലും അയല്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ചില പ്രദേശങ്ങളിലും ബഹുഭര്‍തൃത്വം വ്യാപകമാണ്.
ദാരിദ്ര്യവും വീട്ടുകാരെ ഒരുമിച്ചു നിര്‍ത്തുന്നതിനും ചെറുകിട കൃഷിഭൂമികള്‍ ശിഥിലമാകുന്നത് തടയുന്നതിനും പ്രത്യേകിച്ച് വിഭവങ്ങളുടെ അഭാവവുമാണ് ഹട്ടി സമുദായത്തില്‍ ബഹുഭൂരിപക്ഷം ഇപ്പോഴും ഈ ആചാരം തുടരുന്നതിന്റെ പ്രധാന കാരണം. .ഈ സമൂഹത്തില്‍ ലിംഗ വിവേചനം സര്‍വസാധാരണമാണ്. ആണ്‍കുഞ്ഞിന്റെ ജനനസമയത്ത് മട്ടണ്‍-റൈസ് ഒരു സമൂഹഭക്ഷണം സംഘടിപ്പിക്കും. എന്നാല്‍ ഒരു പെണ്‍കുട്ടിയുടെ ജനനം കുന്നുകളില്‍ ശ്മശാന മൂകത സൃഷ്ടിക്കും.
25 വര്‍ഷം മുമ്പ് സുനില വധുവായി ജംനയില്‍ എത്തിയപ്പോള്‍ ഒറ്റമുറി വീടായിരുന്നു കുടുംബത്തിന് ആശ്രയം. നവദമ്പതികള്‍ അത് വിഭജിച്ചു, ഒരു കയറില്‍ നിന്ന് പാച്ചുകളുള്ള ഒരു തുണി തൂക്കി മറ്റൊരു മുറിയാക്കി. പാതി ഊണും അരമുറിയും സുനിലയുടെ ജീവിതമായി. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം അവളുടെ ഭര്‍ത്താവ് പ്രശ്‌നം ഉന്നയിച്ചു. തന്റെ അനുജനെയും ഭര്‍ത്താവായി എടുക്കാന്‍ പറഞ്ഞു. ”ഞാന്‍ പലപ്പോഴും ജോലിക്കായി വീട്ടില്‍ നിന്ന് മാറിനില്‍ക്കും, അവന്‍ നിങ്ങളെ പരിപാലിക്കും” അയാള്‍ പറഞ്ഞു.
ഇപ്പോള്‍, മൂത്ത സഹോദരനെ മൂത്ത ഭര്‍ത്താവ് അയാളുടെ ഇളയ സഹോദരനെ ഇളയ ഭര്‍ത്താവ് എന്നും വിളിക്കുന്നു. രണ്ട് സഹോദരന്മാരില്‍ നിന്ന് അവള്‍ക്ക് നാല് കുട്ടികളുണ്ട്, ഇളയ സഹോദരന്‍ ഇളയ കുട്ടിയെ ദത്തെടുത്തു.’ജോഡിദരന്‍ പ്രാത’യ്ക്ക് വിശുദ്ധി നല്‍കുന്ന ഗ്രാമത്തിന്റെ രേഖയായ വാജിബ്-ഉല്‍-അര്‍സിന്റെ കീഴില്‍ ‘ജോയിന്റ്-വിവാഹങ്ങളില്‍’ നിന്ന് കുട്ടികളെ ദത്തെടുക്കല്‍ നടക്കുന്നു. സുനിലാദേവിയുടെ അയല്‍ക്കാരി മീനാദേവി വിവാഹം കഴിച്ചിരിക്കുന്നത് മൂന്ന് സഹോദരങ്ങളെയാണ്.