Featured Lifestyle

നല്ല മൊരിഞ്ഞ ദോശ ഇനി റോബോട്ട് ഉണ്ടാക്കും, വേഗത്തില്‍, കൃത്യമായും എളുപ്പത്തില്‍; ‘തിണ്ടി’യെ പരിചയപ്പെടാം

പാചകം ധാരാളം സമയമെടുക്കുന്ന ശ്രമകരമായ ഒരു ജോലി തന്നെയാണ്. അതുകൊണ്ടുതന്നെ അടുക്കളയിലെ ജോലികള്‍ക്ക് സഹായകമാകുന്ന യന്ത്രങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. പാചകം വേഗത്തിലും കൃത്യമായും എളുപ്പത്തിലും ചെയ്യാന്‍ കഴിയുന്ന ഒരു റോബോട്ട്. ‘തിൻഡി’യെന്നാണ് ഈ റോബോട്ടിന്റെ പേര്. ദോശ, ഓംലെറ്റുകൾ എന്നിവ വേഗത്തിലും കൃത്യതയോടെയും തയ്യാറാക്കാൻ കഴിയുന്ന മിടുക്കനും താങ്ങാനാവുന്ന വിലയുമുള്ള പാചക റോബോട്ടാണ് തിൻഡി.

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എന്‍ഞ്ചിനീയറുടെ സൃഷ്ടി ഇപ്പോൾ ഇന്റർനെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. പാരമ്പര്യവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് ദോശയുണ്ടാക്കാൻ കഴിവുള്ള ഒരു റോബോട്ടാണ് ഇദ്ദേഹം നിർമ്മിച്ചത്.’തിണ്ടി’ എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ട്, നഗരത്തിലെ എഞ്ചിനീയർ വ്യക്തിപരമായ ഒരു പ്രോജക്റ്റായി വികസിപ്പിച്ചതാണ്.

ഈ റോബോട്ട് പ്രവർത്തിക്കുന്ന വീഡിയോ അദ്ദേഹം അടുത്തിടെ യൂട്യൂബിലും റെഡ്ഡിറ്റിലും പങ്കുവെച്ചിരുന്നു. ചൂടുള്ള ദോശക്കല്ലിലേക്ക് മാവ് ഒഴിച്ച് കൃത്യമായി പരത്തി, സ്വർണ്ണനിറത്തിൽ ദോശ പാകം ചെയ്യുന്ന തിരക്കിലാണ് വീഡിയോയിൽ റോബോട്ട്.

“ഹായ് എല്ലാവർക്കും, ഞാൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി ബംഗളൂരുവിൽ ഒരു റോബോട്ടിന്റെ നിർമ്മാണത്തിലാണ്. ദോശ ഉണ്ടാക്കാൻ കഴിവുള്ള ‘തിണ്ടി’ എന്ന് പേരുള്ള ഈ റോബോട്ടിനെക്കുറിച്ച് ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നു,” റോബോട്ടിനെ പരിചയപ്പെടുത്തിക്കൊണ്ട് നിർമ്മാതാവ് സമൂഹമാധ്യമത്തിൽ കുറിച്ചു.”

ഇത് മാവ് ഒഴിച്ച്, തുല്യമായി പരത്തി, കൃത്യമായി പാകം ചെയ്യും. എന്റെ കുടുംബാംഗങ്ങൾ ഭക്ഷണം പാകം ചെയ്യുന്നത് കണ്ടപ്പോൾ തോന്നിയ ആശയമാണിത്. ഒരു പാചക റോബോട്ടിൽ നിങ്ങൾക്ക് എന്ത് ഫീച്ചറുകളാണ് വേണ്ടത്? ഇതിന് നല്ല ക്രിസ്പി ദോശ ഉണ്ടാക്കാനും കഴിയും! – എന്റെ കണ്ടുപിടുത്തം എന്റെ ബാംഗ്ലൂർ സുഹൃത്തുക്കളുമായി പങ്കിടുകയാണ് ഞാൻ.)” അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പോസ്റ്റ് വളരെയധികം ശ്രദ്ധനേടി, ഈ റോബോട്ട് നിർമ്മിക്കാൻ എടുത്ത പ്രയത്നത്തെ പലരും അഭിനന്ദിച്ചു. ദോശയുടെ കനം, ആകൃതി എന്നിവ ഇഷ്ടത്തിനനുസരിച്ച് മാറ്റാനും ബിരിയാണി, സെറ്റ് ദോശ തുടങ്ങിയ മറ്റ് വിഭവങ്ങൾ ഉണ്ടാക്കാനും കഴിയുന്ന ഫീച്ചറുകൾ നിർദ്ദേശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി.ഒരു രസകരമായ കമന്റ് ഇങ്ങനെയായിരുന്നു:
“ഉപഭോക്താവ്: ദയവായി കൂടുതൽ എണ്ണ ചേർക്കരുത്.